ഒരു പെരുങ്കള്ളന് ഒരു സംഘം കള്ളന്മാര്ക്കെതിരെ നടത്തുന്ന
സമരമായേ കള്ളപ്പണത്തിനെതിരേ ബാബ രാംദേവ് നടത്തുന്ന സമരത്തെ കാണാന്‍ കഴിയൂ...
കാരണം രാജ്യത്തെ പണം കൊള്ളയടിച്ച് സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ചവര്‍ക്കെതിരെ നിരാഹാരാഭാസവുമായി ഇറങ്ങിയ ഈ യാദവ മിശിഹ
ജനത്തെ കൊള്ളയടിച്ച് കൊണ്ടിരിക്കുകയാണ് ഓരോ നിമിഷവും...
സ്വന്തമായി കാഷായ വേഷം മാത്രമേയുള്ളൂ എന്ന് അവകാശപ്പെടുന്ന
ഈ സാധു സാമിയുടെ സ്വത്ത് വിവരം കേട്ടാല്‍ ആരും ഞെട്ടിപ്പോവും...
ഹരിദ്വാറില്‍ സാമി നടത്തുന്ന പതഞ്ജലി, യോഗ പീഠ് ട്രസ്റ്റ്,
ദിവ്യയോഗി മന്ദിര്‍ ട്രസ്റ്റ് എന്നിവയുടെ ആനുവല്‍ ടേണോവര്‍ എത്രയൊന്നോ- 1100 കോടി
രാജ്യത്താകമാനമുള്ള യോഗ ക്യാമ്പുകളില്‍ നിന്നുള്ള വരുമാനം 50 കോടി
മരുന്ന് വില്പനയില് നിന്നുള്ള വരുമാനം- 50 കോടി
ബുക്കും സിഡിയും വിറ്റ് ഉണ്ടാക്കുന്നത്-2.3 കോടി
സ്കോട്ടിഷ് തീരത്തെ കുബ്രെ ദ്വീപില്‍ 17 കോടി വിലമതിക്കുന്ന 300 ഏക്കര്‍ ഭൂമി
ഹരിദ്വാറില്‍ 1115 കോടി വിലയുള്ള 1000 ഏക്കര്‍ ഭൂമി
ഹരിദ്വാറിലെ ഫുഡ് പാര്‍ക്കില്‍ 500 കോടിയുടെ നിക്ഷേപം
ജാര്‍ഖണ്ഡിലെ ഫുഡ് പാര്‍ക്കില്‍ 44 കോടി രൂപ മൂല്യമുള്ള 40 ശതമാനം ഓഹരി പങ്കാളിത്തം
100 കോടി രൂപ വിലമതിക്കുന്ന പത്ഞ്ജലി സര്‍വ്വകലാശാല പ്രൊജക്ട്
ഹിമാചല്‍ പ്രദേശിലെ സോളനില്‍ 90 കോടി വിലയുള്ള 38 ഏക്കര്‍ ഭൂമി
കാവിത്തുണിയും കണണ്ഡലുവും മാത്രം സ്വന്തമായുള്ളൂ
എന്നവകാശപ്പെടുന്ന, പാതിവഴിയല് സ്കൂള്‍ പഠനം നിറുത്തിയ
ഹരിയാനയിലെ യാദവ കര്‍ഷക കുടുബാംഗം വെറും 15 വര്‍ഷം
കൊണ്ട് വാരിക്കൂട്ടിയ സ്വത്തുക്കള്‍ ഇത്രേയുള്ളൂ...
പിന്നെങ്ങിനെ അഴിമതിക്കെതിരെ സമരം നടത്താതിരിക്കാനാവും...
അഴിമതിക്കെതിരായ ജനവികാരത്തെ ഹൈജാക്ക് ചെയ്യാനുള്ള
ശ്രമമാണ് രാം ദേവിന്റേത്. ഒപ്പം തന്റെ ആരാധകരെ ആര് എസ് എസിന്റെ
ആലയില്‍ കെട്ടാനുള്ള ജുഗുപ്സാവഹമായ രാഷ്ട്രീയ വിലപേശലും.