tag:google.com,2010:buzz:z12fvz5omwyhyx0gh04cfhzbnpvqh1chip00k
Syam Kumar R. Syam Kumar R. 108055984722888068103
Mar 02, 2011 Mar 02, 2011 Buzz Public
Reshared post from thadhagathan s നമ്മുടെ ഓണ്‍ലൈന്‍ സുഹൃത്തും പ്രശസ്ത ബ്ലോഗറും പരിചയമുള്ളവര്‍ക...
tag:google.com,2010:buzz:z131xz35ktqfwrkha04cencxsy3ehzcy3hw Reshared post from thadhagathan s
നമ്മുടെ ഓണ്‍ലൈന്‍ സുഹൃത്തും പ്രശസ്ത ബ്ലോഗറും പരിചയമുള്ളവര്‍ക്കെല്ലാം പ്രിയങ്കരനുമായ പ്രവീണ്‍ വട്ടപ്പറമ്പത്തിനെ ഇന്നലെ തിരികെ വീട്ടിലേക്ക് പോകും വഴി ഒരു സംഘം ആളുകള്‍ ആക്രമിച്ചു. നിലപാടുകളിലുപരിയായി എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്ന പ്രവീണ്‍ എല്ലാ ബൂലോക/ഓണ്‍ലൈന്‍ സംരഭങ്ങളിലും മുന്‍പന്തിയിലുള്ള ആളാണ്.

ആക്രമണം തികച്ചും ആസൂത്രിതമാണ്. യാതൊരു പ്രകോപനവുമില്ലാതെ അദ്ദേഹത്തിനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുവാനും വടിവാള്‍ കൊണ്ട് ആക്രമിക്കുവാനും ശ്രമം നടന്നു. പ്രവീണിനെ ഹെല്‍മറ്റ് തകര്‍ന്നു തരിപ്പണമായി. ബൈക്ക് അടിച്ച് നശിപ്പിക്കാനും ശേഷം കത്തിക്കുവാനും ശ്രമിച്ചു. എങ്കിലും ഭാഗ്യം കൊണ്ട് അദ്ദേഹം രക്ഷപ്പെട്ടു. കാര്യമായ കുഴപ്പങ്ങള്‍ ഇല്ല.

ആക്രമിച്ച വ്യക്തികളെ തിരിച്ചറിഞ്ഞില്ലെങ്കിലും, ആക്രമണത്തിന്റെ കാരണം വ്യക്തമാണ്. പ്രവീണിന്റെ നിലപാടുകളില്‍ അസഹിഷ്ണുത പൂണ്ട ഒരു പറ്റം രാഷ്ട്രീയ ഫാസിസ്റ്റുകളാണ് ഇതിനു പിന്നില്‍. അദ്ദേഹത്തിന്റെ പ്രതിഭ തങ്ങളുടെ നുണപ്രചരണത്തിനും രാജ്യവിരുദ്ധനിലപാടുകള്‍ക്കും ഒക്കെ ഭീഷണിയാണെന്ന് മനസിലാക്കിയവര്‍ ശാരീരികമായി അദ്ദേഹത്തെ ഒതുക്കുവാനാണ് ശ്രമിച്ചത്.

ആശയം കൊണ്ടെതിര്‍ക്കുന്നവരെ ആയുധം കൊണ്ട് കീഴ്പ്പെടുത്താമെന്ന് വൃത്ഥാ മോഹിക്കുന്ന ചെന്നായ്ക്കളേ, നിങ്ങള്‍ക്ക് തെറ്റി. രാഷ്ട്രീയത്തിനും മതത്തിനുമപ്പുറം ഒന്നുമില്ലെന്ന് പറഞ്ഞു പഠിപ്പിക്കുന്ന നിങ്ങള്‍ എത്ര ശ്രമിച്ചാലും നിലപാടുകള്‍ക്കപ്പുറമാണ് സ്നേഹബന്ധങ്ങളെന്ന് വിശ്വസിക്കുന്ന സുമനസ്സുകളെ കീഴടക്കാന്‍ കഴിയില്ല.

നിങ്ങളെ ഞങ്ങള്‍ തിരിച്ചറിയുന്നു. എന്തിനുവേണ്ടിയായിരുന്നു ഇതെന്നും തിരിച്ചറിയുന്നു. ഓര്‍ക്കുക - ഇരുട്ടിന്റെ മറവും പത്താളിന്റെ കൂട്ടും ആയുധത്തിന്റെ ബലവുമില്ലാതെ ആ അഞ്ചരയടിക്കാരന്റെ മുന്നില്‍ ചെന്നാല്‍ മുട്ടുവഴി മൂത്രം പോലുന്ന നിന്റെ ഒക്കെ പിച്ചാത്തിക്കളിക്ക് കവലയിലെ പേപ്പട്ടികള്‍ക്ക് നല്‍കുന്ന വിലയേ ഞങ്ങള്‍ നല്‍കുന്നുള്ളൂ. നിന്റെ ഒക്കെ അന്ത്യവും നിന്റെ ഒക്കെ വിഷം തിരിച്ചറിഞ്ഞ ജനങ്ങളുടെ കൈ കൊണ്ടായിരിക്കും. പ്രിയരെ പ്രതിഷേധിക്കുക
Liked by: ജീയോ മാത്യു