കേരളത്തിൽ സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളും അസഹിഷ്ണുതയും വർദ്ധിച്ചുവരികയാണ്. ഞരമ്പുരോഗം പിടിച്ചാൽക്കിട്ടാത്ത നിലയിലേയ്ക്കു പോകുന്നു, ഇത് നിയന്ത്രിക്കാൻ -
a) സ്ത്രീകൾക്കു നേരെയുള്ള അതിക്രമം എവിടെവെച്ചു കണ്ടാലും എതിർക്കുക. നിങ്ങളെക്കൊണ്ട് എതിർക്കാൻ പറ്റിയില്ലെങ്കിൽ പോലീസിൽ വിളിച്ച് പറയുക.
b) പ്രേമിക്കുക. ആരോഗ്യകരമായ സ്ത്രീ പുരുഷ ബന്ധം ഉള്ള ഒരു സമൂഹത്തിൽ ഇത്തരം വൈകൃതങ്ങൾ വരില്ല. കഴിയുന്നതും നേരത്തേ പ്രേമിക്കുക, അത് പൊളിഞ്ഞാൽ വീണ്ടും പ്രേമിക്കുക. ഇതിനു പ്രായമൊന്നുമില്ല.
c) നിങ്ങളുടെ കുട്ടികളെ മിക്സ്ഡ് സ്കൂളുകളിലും കോളെജുകളിലും പഠിപ്പിക്കുക.
d) മക്കളോ സഹോദരരോ പ്രേമിക്കുന്നതു കാണുമ്പോൾ എതിർക്കാതിരിക്കുക.
സമൂഹം നന്നായിക്കോളും, ഇന്നല്ലെങ്കിൽ നാളെ..