കഴിഞ്ഞ മൂന്ന് വര്‍ഷകാലമായി തൃശൂര്‍ ജില്ലയിലെ കാടുകുറ്റി പഞ്ചായത്തിലെ കാതികൂടം പ്രദേശത്തെ ജനങ്ങള്‍ തങ്ങളുടെ ജീവിതം വിഷമയമാക്കിയ നീറ്റ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് (എന്‍.ജി.ഐ.എല്‍.)കമ്പനിക്ക
െതിരെ സമരത്തിലാണ്.പ്രതിദിനം വന്‍തോതില്‍ വിഷ മാലിന്യങ്ങള്‍ പുറത്തേക്കു തള്ളുന്ന ഈ വ്യവസായ കേന്ദ്രം കാതികൂടതിന്റ്റെ പാരിസ്ഥിതിക സന്തുലനത്തെ തകിടം മറിചിരിക്കുകയാണ്.ഇവിടത്തെ കുടിവെള്ള സ്രോതസുകളും,കൃഷിയിടങ്ങളും തുടങ്ങി താമസ സ്ഥലങ്ങള്‍ വരെ വിഷമയമായിരിക്കുന്നു.കേരള സംസ്ഥാന വ്യവസായ വികസന കോര്പറേഷന് കൂടി പങ്കാളിത്തമുള്ള മാനെജ്മെന്റ് ആയിട്ട് കൂടി ജനങ്ങള്‍ മലിനീകരനത്തിനെതിരെ ഉയര്‍ത്തുന്ന പരാതികള്‍ പരിഹരിക്കാന്‍ നാളിതു വരെ യാതൊരു നടപടിയും കമ്പനി മാനെജ്മെന്ട്ടോ സര്‍ക്കാരോ സ്വീകരിച്ചിട്ടില്ല.തങ്ങളുടെ സ്വാധീനമുപയോഗിച്ച് പോലീസിനെയും ഗുണ്ടകളെയും കൊണ്ട് സമരത്തെ തകര്‍ക്കാനാണ് മാനെജ്മെന്റ് ശ്രമിക്കുന്നത്.മൂലധനത്തിന് റെ ലാഭ്ഭേച്ചക്ക് വേണ്ടി വിട്ടു കൊടുക്കാനുള്ളതാന്നോ നമ്മുടെ നാട്ടിലെ പുഴയും,മണ്ണും,ജനങ്ങളുടെ ജീവിതവും,ജൈവ സമ്പത്തും എന്ന പരമ പ്രധാനമായ ചോദ്യം കൂടി കാതികൂടം സമരം ഉയര്‍ത്തുന്നു.പ്ലാച്ചിമട,എ ന്‍ഡോസള്‍ഫാന്‍,തുടങ്ങിയ അനുഭവങ്ങളിലൂടെ കടന്നു പോവുന്ന ഒരു ജനത എന്ന നിലയില്‍ നമുക്ക് നിര്‍വികാരമായി കാതികൂടം സമരത്തെ കാണാന്‍ കഴിയില്ല .അതുകൊണ്ട് തന്നെ കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും പിന്തുണ കാതികൂടം സമരത്തിനുണ്ടാവേണ്ടാതുണ്ട്.
ഈ സാഹചര്യത്തില്‍ എന്‍.ജി.ഐ.എല്‍. കമ്പനിയുടെ എറണാകുളം പനമ്പിള്ളി നഗറിലുള്ള ഹെഡ് ഓഫീസിലേക്ക്2011 ആഗസ്റ്റ് 20 നു കാതികൂടം ഐക്യടാര്‍ദ്യ സമിതി എന്ന വിവിധ സംഘടനകളുടെ ഐക്യവേദി ഒരു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നു.കാലത്ത് 10 മണിക്ക് മനോരമ ജങ്ങ്ഷനില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് പ്രൊ.സാറ ജോസഫ് ഉദ്ഘാടനം ചെയ്യും.എല്ലാ സുഹൃത്തുക്കളും മാര്‍ച്ചില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വിശദാംശങ്ങള്‍ക്ക് ബന്ധപ്പെടുക.
9495218579 ,9846441262,9037372890