സ്ത്രീകള്‍ക്ക് സമാധാനത്തോടെ മനംപുരട്ടലില്ലാതെ ഉപയോഗിക്കാന്‍ നല്ല വൃത്തിയുള്ള പബ്ളിക് ടോയ്ലറ്റുകള് കേരളത്തില്‍ എത്രയെണ്ണമുണ്ട്?
യാത്രക്കിടയിലും മറ്റും പ്രകൃതിയുടെ വിളി കഴിവതുമടക്കി, സ്വന്തക്കാരുടെ വീടുകളിലെ മാത്രം ടോയ്ലറ്റ് ഉപയോഗിക്കുന്ന സ്ത്രീകളെ എനിക്കറിയാം കേരളത്തില്‍. എന്റെ അമ്മയും അമ്മൂമ്മയും പെങ്ങളും ഭാര്യയും സഹപാഠികളും കൂട്ടുകാരികളും അനന്തരവളും പരിചയക്കാരും അയല്‍ക്കാരും ഒക്കെയുണ്ട് ആ കൂട്ടത്തില്‍.
അവരില്‍ ചിലരെങ്കിലും നിങ്ങളുടെയും മകളും അമ്മയും അമ്മൂമ്മയും പെങ്ങളും ഭാര്യയും സഹപാഠികളും കൂട്ടുകാരികളും അനന്തരവളും പരിചയക്കാരും അയല്‍ക്കാരും സഹയാത്രികരും ഒക്കെയാവും.!