tag:google.com,2010:buzz:z12iinughr3icvdpv04cfhzbnpvqh1chip00k
Syam Kumar R Syam Kumar R 108055984722888068103
Oct 02, 2011 Oct 02, 2011 Buzz Public
Reshared post from dilbaasuran . ആടു ജീവിതം സ്റ്റൈലിൽ എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്ത് സൗദിയിലെ...
tag:google.com,2010:buzz:z13felyobsjhenjo204ce5z5zsilhv4yv20 Reshared post from dilbaasuran .
ആടു ജീവിതം സ്റ്റൈലിൽ എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്ത് സൗദിയിലെ ദമാമിൽ ഏതോ ഹോട്ടലിൽ പെട്ട് പോയിട്ടുണ്ട് എന്നറിയുന്നു. ഹോട്ടലിന്റെ പേരും ലൊക്കേഷനും അറിയില്ല. അക്കൗണ്ടന്റിന്റെ ജോലിക്ക് കൊണ്ട് പോയി ക്ലീനിങ്ങും പാത്രം കഴുകലും ഒക്കെ ആയി ദിവ്സം 20 മണിക്കൂർ ജോലി. കഷ്ടിച്ച് ഭക്ഷണം കിട്ടുന്നു എന്നൊക്കെ ആണു പറയുന്നത്. എംബസിയിൽ പറയണോ എവിടെയാണു എന്നറിയാതെ എങ്ങനെ പരാതി നൽകും എന്നൊക്കെ ആണു പ്രധാന പ്രശ്നങ്ങൾ. അവിടെ നിന്ന് പോരാൻ പാസ്പോർട്ട് ഒക്കെ അവരുടെ കൈയ്യിൽ ആണു. പുറം ലോകവുമായി അധികം ബന്ധം ഇല്ല. എപ്പോഴോ ചെയ്ത ഒരു ഫോൺ കോൾ ആണു ഈ വിവരങ്ങൾക്ക് ആധാരം.

സൗദിയിൽ ഏതെങ്കിലും മലയാളി സംഘടനകൾ ഈ വക പ്രശ്നത്തിൽ ഇടപെട്ട് സഹായിക്കുമോ എന്നാണു അർജന്റായി അറിയേണ്ടത്. അറിയുന്നവർ ദയവായി പറഞ്ഞ് തരുമല്ലോ.