ഈ ചിത്രം കണ്ടിട്ട് എന്ത് തോന്നുന്നു?വലിയ തെറ്റില്ലാത്ത ഒരു ചിത്രം അല്ലെ?ഈ ചിത്രകാരൻ ചിത്രകല പഠിക്കാൻ ആഗ്രഹിച്ച് വിയന്നയിലെ അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്ട്സിൽ ചേരാൻ
ശ്രമിച്ചതാണ്.രണ്ടു തവണ.ഇയാളുടെ വൈഭവം അവരുടെ നിലവാരത്തിനു യോജിക്കാത്തതുകൊണ്ടായിരിക്കാം പ്രവേശനം കിട്ടിയില്ല.ഒരു പരഗതിയും മേല്‍ഗതിയുമില്ലാതെ വിയന്നയിലെ ചേരികളിലെ താമസം ഇയാളെ ഒരു ജൂത വിരോധിയാക്കി. ചിത്രകല പഠിക്കാൻ ആശിച്ച ഇയാള്‍ വേറെ ഗതിയില്ലാതെ ജര്‍മ്മന്‍ പട്ടാളത്തിൽ ചേർന്നു.ഇയാളുടെ പിൽകാലപ്രവർത്തികള് ലോകചരിത്രത്തെ ആകെ മാറ്റി മറിച്ചു.ഈ ചിത്രകാരനെ നിങ്ങളറിയും.അഡോള്‍ഫ് ഹിറ്റ്ലർ.
ഹിറ്റ്ലർ വിയന്ന അക്കാഡമിയിൽ ചിത്രം വരച്ചു കാലം കഴിച്ചിരുന്നെങ്കില്‍ ലോകം എന്താവുമായിരുന്നു?
-ജൂത കൂട്ടക്കൊല ഉണ്ടാവില്ല.(നമ്മുടെ ഹുസൈന്റെ വക കൂട്ടകൊല 'ഖണ്ഡനം' ഉണ്ടാവില്ല.:-))
-രണ്ടാം ലോക മഹായുദ്ധം സംഭവിക്കില്ല.
-ആറ്റം ബോംബ് ഉണ്ടാവില്ല.
-മമ്മൂട്ടി 'ഹിറ്റ്ലർ മാധവന്‍കുട്ടി'എന്ന കഥാപാത്രമായി അഭിനയിക്കുമായിരുന്നില്ല.:-) (ഒരുപക്ഷേ 'സ്റ്റാലിന് ശിവദാസ്' പോലും ഉണ്ടാകുമായിരുന്നില്ല.)
-അമേരിക്കയും റഷ്യയും തമ്മിൽ ശീതയുദ്ധമുണ്ടാകില്ല.ക്യൂബ ഉണ്ടാകില്ല.'ക്യൂബ മുകുന്ദനും' ഉണ്ടാകില്ല.
-വിയറ്റനാം യുദ്ധമുണ്ടാകില്ല.
-രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടണ് പാപ്പരാകുമായിരുന്നില്ല.
-ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമായിരുന്നില്ല അഥവാ അത് വളരെ വൈകുമായിരുന്നു.പാകിസ്ഥാന് ഉണ്ടാകുമായിരുന്നില്ല.അഗുസ്റ്റ് പതിനഞ്ച് ഒരു സാധാരണ ദിവസമായി കടന്നു പോയേനെ.
-ചെലപ്പൊ ഇന്ത്യയെന്ന രാജ്യവും ഉണ്ടാകുമായിരുന്നില്ല.കുറെ നാട്ടു രാജ്യങ്ങള്‍ മാത്രം.നമ്മളൊക്കെ തിരുവിതാംകൂർ രാജാവിന്റെ പ്രജകളായിരുന്നേനെ.ശ്രിപദ്മനാഭന്റെ സ്വത്തുക്കള്‍ എന്തുചെയ്യണം
എന്ന ചര്‍ച്ച ഉണ്ടാകില്ല.