ഇന്ന് ജൂണ്‍ ആറ്.ചെകുത്താന്റെ ജന്മദിനം ഇന്നാണത്രെ.ജൂണ്‍ ആറാം തീയ്യതി ആറുമണിക്കാണ് സാത്താന്റെ ജനനം എന്നാണ് The Omen എന്ന നോവലിലും സിനിമയിലും പറയുന്നത്.(the sixth hour of the sixth day of the sixth month.) അതായത് 666.ബൈബിള്‍ പ്രകാരം ചെകുത്താന്റെ സംഖ്യ.
''Here is wisdom , let him who has understanding calculate the number of the beast , for it is the number of a man :His number is 666.''(Revelation 13:18)
ആയിരത്തിതൊള്ളായിരത്തി എണ്പത്താറിലെ നല്ല മഴയുള്ള ജൂണ്‍ അഞ്ചാം തീയ്യതി രാത്രി തുടങ്ങി ആറാം തീയതി വെളുപ്പിന് വായിച്ചവസാനിപ്പിച്ച The Omen,അതിന്റെ രണ്ടാം ഭാഗമായ Damien എന്നീ രണ്ടു നോവലുകളുടെയും ഓര്‍മ്മക്ക്.
ട്രിവിയ:
....The Omen എന്ന ചിത്രവും 2001 ലെ അതിന്റെ റീമേക്കും റിലീസ് ചെയ്തത് ജൂണ്‍ ആറാം തീയതിയായിരുന്നു.
.......മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനും ഭാര്യ നാന്‍സിയും 1989 ല്‍ വാങ്ങിയ വീടിന്റെ അഡ്രസ്സ് 666 എന്നത് മാറ്റി 668 എന്നോ മറ്റോ ആക്കിയിരുന്നത്രേ.
.....666 എന്ന സംഖ്യയോടുള്ള പേടിയുടെ പേര്..Hexakosioihexekontahexaphobia (ഹെക്സാകോസിയോയ്ഹെക്സികോണ്ണ്ടഹെക്സാഫോബിയ)