tag:google.com,2010:buzz:z13is1iojtycctlcy22vjtwxixnce3fpc04
Syam Kumar R. Syam Kumar R. 108055984722888068103
Jun 05, 2011 Jun 06, 2011 Buzz Public
Reshared post from ViswaPrabha विश्वप्रभा فيشنو മലയാളത്തിനെ കൊല്ലേണ്ടതെങ്ങനെ? കേരളത്തിന്റെ ഉള...
tag:google.com,2010:buzz:z12ijnwavor3clpdy235e1l5glrbu1oeh Reshared post from ViswaPrabha विश्वप्रभा فيشنو
മലയാളത്തിനെ കൊല്ലേണ്ടതെങ്ങനെ?

കേരളത്തിന്റെ ഉള്ളിൽ പെട്ടുപോയവരെയൊക്കെ എന്തുവന്നാലും മലയാളം പഠിപ്പിച്ചേ അടങ്ങൂ എന്ന വാശി നല്ലതുതന്നെ. പക്ഷേ അതിനുമുമ്പ് മലയാളത്തിൽ പെട്ടുപോയവരെയെങ്കിലും രക്ഷപ്പെടുത്തിക്കൂടേ?


അലിയുടെ ബ്ലോഗിൽനിന്നു്:
കഴിഞ്ഞ അവധിക്കാലത്തെ ഒരനുഭവം. മകൾ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇംഗ്ലീഷ് നന്നായി പഠിക്കുന്നുണ്ടെങ്കിലും സ്പെല്ലിംഗ് തെറ്റിയാൽ പത്തുപ്രാവശ്യം വീതം എഴുതി കൊണ്ടു ചെല്ലണം. വീണ്ടും തെറ്റിയാൽ ഇരുപത്തിയഞ്ച്. പിന്നെ 100.... സമയം കളയുന്ന പരിപാടിയെങ്കിലും എനിക്കതിൽ പരാതിയില്ല. അവളെക്കുറിച്ച് ഇംഗ്ലീഷ് ടീച്ചർക്ക് നല്ല മതിപ്പാണ്. മറ്റു വിഷയങ്ങൾക്കും അധ്യാപകർക്ക് ഓരോ പരാതികൾ. മലയാളം അധ്യാപികക്കു മാത്രം കുട്ടികൾ പഠിക്കുന്നില്ലെന്ന യാതൊരു പരാതിയുമില്ല. മലയാളത്തിലെ അക്ഷരത്തെറ്റുകൾക്ക് താഴെ ചുവന്ന വരയില്ല. മലയാളത്തിന്റെ അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കാത്തതെന്തെന്ന ചോദ്യത്തിന് ഒരു പരിഹസച്ചിരി ചിരിച്ചതല്ലാതെ അവർ മറുപടി പറഞ്ഞില്ല. ആദ്യമായിട്ടാവും ഒരു രക്ഷിതാവ് ഇങ്ങനെ ആവശ്യപ്പെടുന്നത്.

തൊട്ടടുത്ത വീട്ടിലെ കുട്ടിയാണ് അവളുടെ ക്ലാസ്സിലെ പഠിപ്പിസ്റ്റ്. സ്വന്തം കുട്ടികളെ മറ്റുകുട്ടികളുമായി താരതമ്യം ചെയ്യരുതെന്നാണ് പ്രമാണം. ഞാനും അതനുസരിക്കുന്ന ഒരു പ്രമാണിയാണെങ്കിലും തൽക്കാലത്തേക്ക് അതൊന്നു മറന്ന് മകളറിയാതെ ആ കുട്ടിയുടെ ബുക്ക് വാങ്ങി നോക്കി. ‘മലയാളം അർത്തം’ എന്നെഴുതി നല്ല ഡിസൈനൊക്കെ വരച്ചുവെച്ചിരിക്കുന്നു. മലയാളത്തിന്‌ 90 ശതമാനം മാര്‍ക്കുള്ള എഴുത്താണിത്. തുറന്നപ്പോൾ അദ്ദ്യപകൻ വിധ്യാര്‍ത്തി എന്നൊക്കെ വടിവില്‍ എഴുതിയിരിക്കുന്നത് കണ്ട് ഞാനും “അല്‍ഫുതസ്ഥ്ഭ്ദനായി”. സത്യത്തിൽ എനിക്ക് സഹതാപം തോന്നി, മലയാളം അറിയാത്ത കുട്ടിയെ ഓര്‍ത്തല്ല. ഇങ്ങിനെ എഴുതിയിട്ടും മുഴുവന്‍ മാര്‍ക്കും കൊടുക്കുന്ന ആ മലയാളം അധ്യാപികയെ ഓര്‍ത്ത്. ഇവരാണ് പുതിയ ജനറേഷന്‍ ബ്ലോഗര്‍മാരും കവികളും.

‘ഞ്ഞ’ ‘ങ്ങ’ അക്ഷരങ്ങള്‍ മലയാളബ്ലോഗുകളിൽ നിർബന്ധമില്ല. ഈ അക്ഷരങ്ങൾ എഴുതാനറിയാത്ത ബ്ലോഗര്‍മാർക്കും നൂറും നൂറ്റമ്പതും കമന്റുകൾ കിട്ടുന്നുണ്ട്. “അങിനെ കുഞുങൾ പറഞു” എന്നൊക്കെയാണ് എഴുതുക. ഈ നൂറ്റമ്പതിൽ ഒന്നു പോലും അതിലെ അക്ഷരത്തെറ്റുകളെ ഓർമ്മിപ്പിച്ചിട്ടില്ല എന്നത് എഡിറ്ററില്ലാത്ത മാധ്യമത്തിന്റെ ശക്തി തെളിയിക്കുന്നു.

ഒരു മലയാളം അധ്യാപികയുടെ ബ്ലോഗിൽ അക്ഷരത്തെറ്റ് ചൂണ്ടിക്കാണിച്ചിട്ടും മാസങ്ങളായി അതു മാറ്റമില്ലാതെ നീണ്ടുനിവർന്നു കിടക്കുന്നു. മറ്റൊരു അധ്യാപഹയിയുടെ പ്രൊഫൈലിൽ തന്നെ അക്ഷരത്തെറ്റുകളുടെ ഘോഷയാത്ര... സ്കൂളുകളിൽ ബ്ലോഗിംഗും ഈയെഴുത്തും ആരംഭിക്കാനെന്ന പേരിൽ നടത്തിയ മലയാളം ബ്ലോഗേഴ്സ് മീറ്റിന്റെ അഞ്ചാറു വരികളിലൊതുങ്ങുന്ന പോസ്റ്റിലും മലയാളത്തെ വികലമായി എഴുതുന്നതു കണ്ടപ്പോൾ തിരുത്താൻ ആവശ്യപ്പെട്ട എന്റെ കമന്റു പോലും വെറും വാക്കായി. ആശാനു തന്നെ അമ്പത്തൊന്നക്ഷരവും പിഴച്ചാൽ ശിഷ്യന്മാർക്ക് പിഴയ്ക്കാൻ അക്ഷരമെവിടെ? ഇവരെങ്ങിനെ വിദ്യാലയങ്ങളിൽ മലയാളം ബ്ലോഗിംഗ് പഠിപ്പിക്കും?!

ഒരിക്കൽ ‘വേതനക്കുള്ള’ മരുന്ന് എന്ന് ഒരു ബിരുദാനന്തരവിരുതൻ എഴുതുന്നത് കണ്ട് വേദന എന്നല്ലെ എഴുതേണ്ടതെന്ന് ചോദിച്ചപ്പോൾ എങ്ങിനെ എഴുതിയാലെന്താ കാര്യം മനസ്സിലായാൽ പോരെ എന്ന മറു ചോദ്യമാണ് കിട്ടിയത്. കാര്യം മാത്രം മനസ്സിലായാൽ മതി എന്ന നിലയിലേക്ക് ചിലരുടെ ബ്ലോഗെഴുത്തും നീങ്ങുമ്പോൾ എന്റെ ‘ഈയെഴുത്തും’ പാഴ്വേലയാണെന്നറിയാം.

ഞാനെഴുതുന്നതു തന്നെ ശരി. എന്തുവന്നാലും തിരുത്താനില്ലെന്ന ധാർഷ്ട്യം കാണുമ്പോൾ ഇത്രയെങ്കിലും പറയാതെ വയ്യ. എനിക്ക് ഇങ്ങനെ എഴുതുന്നതിൽ തീരെ ഭയമില്ല. കാരണം നിങ്ങളാണെന്നെ ഒരു വെറും വായനക്കാരനാക്കിയത്. നാലാം ക്ലാസ്സ് വരെ മാത്രം മലയാള ഭാഷ പഠിച്ച എന്റെയെഴുത്തും തെറ്റുകളിൽ നിന്ന് മുക്തമല്ല. കണ്ടതും കാണിച്ചുതന്നതുമൊക്കെ തിരുത്താനും ശ്രമിച്ചിട്ടുണ്ട്. അതിനിയും തുടരും. മലയാള ഭാഷയുടെ വളർച്ചയ്ക്ക് എന്നെക്കൊണ്ട് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് യാതൊരു വിശ്വാസവുമില്ല. ഭാഷയെ വികൃതമാക്കാതിരിക്കാനെങ്കിലും നമുക്ക് ശ്രമിക്കാം. മാന്യബ്ലോഗർമാരുടെ മുമ്പിൽ ഇതൊരു അഹങ്കാരം പറച്ചിലാവുമെന്നും തോന്നുന്നില്ല, മൂന്നാം ക്ലാസ് വരെ പഠിച്ചവർക്ക് മുമ്പിലല്ലാതെ.

മംഗ്ലീഷിൽ ടൈപ്പ് ചെയ്യുമ്പോൾ തെറ്റുകൾ വരിക സ്വാഭാവികമാണ്. അതു തിരുത്താനും അതിലേറെ എളുപ്പമാണ്. തെറ്റ് ചൂണ്ടിക്കാണിച്ചാൽ പോലും തിരുത്താനോ മുതിരാത്തവരെ മാത്രം ഇവിടെ ഉദ്ദേശിച്ചിട്ടുള്ളു. എല്ലാവരും സാഹിത്യഭാഷ മാത്രം എഴുതണമെന്നല്ല. അങ്ങിനെയെഴുതാൻ എനിക്കുമറിയില്ല. മെയിലയച്ചു വിളിച്ചു വരുത്തുമ്പോൾ പറയുന്ന അഭിപ്രായത്തിനു തരിമ്പും വിലവെക്കാതെ വീണ്ടും വീണ്ടും ക്ഷണിക്കുന്നവരോട് പറയാനുള്ളത് ഇതാണ്. മാസത്തിൽ ഒരു പോസ്റ്റ് വീതം ഇടുന്നവർക്ക് ഒരു ദിവസം കൂടി വൈകിയാലും താനെന്താണ് എഴുതിയതെന്ന് നോക്കാൻ ശ്രമിക്കാം. ആഴ്ചയിൽ ഓരോ പോസ്റ്റുന്നവർക്ക് ഒരു മണിക്കൂറെങ്കിലും ഒന്നു കൂടി റിവ്യൂ നടത്തുവാൻ നീക്കി വെക്കാം. ദിവസേന ഒന്നും രണ്ടും കവിതകളും കഥകളും ലേഖനങ്ങളും പോസ്റ്റ് ചെയ്യുന്നവർക്ക് ഒന്നു കൂടി വായിച്ച് എഡിറ്റു ചെയ്യുക എന്നത് പ്രായോഗികമല്ല എന്നറിയാം. അത് പോസ്റ്റിന്റെ എണ്ണത്തിൽ റെക്കോഡ് ഇടാനുള്ള ശ്രമത്തിന് അത് വിഘാതമായേക്കും.

അക്ഷരജ്ഞാനം അധികമില്ലാത്ത തലമുറയാണ് നമുക്ക് മുമ്പ് കടന്നുപോയത്. അവർക്ക് ശേഷം അക്ഷരം പഠിക്കാൻ ഭാഗ്യമുണ്ടായതിൽ സന്തോഷിക്കുമ്പോഴും മാതൃഭാഷയുടെ കാര്യത്തിൽ വീണ്ടും ആ പഴയ കാലത്തേക്ക് തിരിച്ചു നടക്കുന്നതുപോലെ തോന്നുന്നു. വായനയിലൂടെയാണ് അറിവിന്റെ ലോകം വികസിക്കുന്നത്. അതിനു പ്രിന്‍റ് ചെയ്ത പുസ്തകങ്ങള്‍ തന്നെ വായിക്കണമെന്നും നിര്‍ബന്ധമില്ല. ആയെഴുത്തോ ഈയെഴുത്തോ ആയാലും മതി. കുഞ്ഞുണ്ണിമാഷുടെ വാക്കുകള്‍ പോലെ വായിച്ചാല്‍ വളരും. പക്ഷെ നല്ല വായനയിലൂടെയേ നല്ല വളര്‍ച്ചയുണ്ടാവൂ.
http://activitystrea.ms/schema/1.0/photo http://activitystrea.ms/schema/1.0/article പ്രവാസഭൂമി: ബൂലോകത്തെ അമൂൽ പുത്രന്മാർ...!