tag:google.com,2010:buzz:z123djrjioadyjtad04cfhzbnpvqh1chip00k
Syam Kumar R. Syam Kumar R. 108055984722888068103
Apr 25, 2011 Apr 25, 2011 Buzz Public
Reshared post from Umesh P N പ്രവാചകന്മാരുടെ പ്രവചനങ്ങൾ ശരിയാണെന്നു വരുത്താൻ അനുയായികൾ കാട്ടിക...
tag:google.com,2010:buzz:z12qvrc5jrf0vnvs1231x5qbhk3qdnfz104 Reshared post from Umesh P N
പ്രവാചകന്മാരുടെ പ്രവചനങ്ങൾ ശരിയാണെന്നു വരുത്താൻ അനുയായികൾ കാട്ടിക്കൂട്ടുന്ന പ്രകടനങ്ങൾ കാണുമ്പോൾ ചിരിയാണു വരുന്നതു്. പഴയ നക്സലൈറ്റ് ഫിലിപ്പ് എം. പ്രസാദ് പറയുന്നു:

"റോമന്‍ കലണ്ടര്‍ അനുസരിച്ചാണ് അദ്ദേഹത്തിന് ഇപ്പോള്‍ 84 വയസ്സ്. നക്ഷത്രകാലഗണനാരീതിയാണ് ബാബ ഉപയോഗിച്ചിരുന്നത്. അദ്ദേഹത്തിന്റെ ചില പ്രഭാഷണങ്ങള്‍ തന്നെയാണ് അതിന് തെളിവ്.

അശ്വതി മുതല്‍ രേവതി വരെയുള്ള 27 ദിവസമാണ് നക്ഷത്രകാലഗണനയില്‍ ഒരുമാസം. ഈ കണക്കുവച്ച് 12 മാസത്തിന് (ഒരുവര്‍ഷം) 324 ദിവസമേയുള്ളൂ.

1926 നവംബര്‍ 23-നാണ് ബാബ ജനിച്ചത്. അന്നുമുതല്‍ 2011 ഏപ്രില്‍ 24 വരെ മൊത്തം 30,834 ദിവസമാണ്. ഇത്രയും ദിവസത്തെ 324 കൊണ്ട് ഹരിച്ചാല്‍ ലഭിക്കുക 95 വര്‍ഷവും 54 ദിവസവുമാണ്. നക്ഷത്രകാലഗണന അനുസരിച്ച് 96-ാം വയസ്സില്‍ 54-ാം ദിനത്തിലാണ് ബാബയുടെ ദേഹവിയോഗമെന്ന് അര്‍ത്ഥം."

ഒന്നാമതായി, ഈ കാലയളവിനെ അടിസ്ഥാനമാക്കിയ വർഷക്കണക്കു് ലോകത്തെങ്ങും ഉണ്ടായിരുന്നില്ല. (ഭാരതത്തിൽ അധിമാസങ്ങളുള്ള സൗര-ചാന്ദ്ര-കലണ്ടർ ആയിരുന്നു.) ചാന്ദ്രമാസങ്ങൾ പോലും തിഥിയെ അടിസ്ഥാനമാക്കിയായിരുന്നു. ഉദാഹരണമായി, ഇസ്ലാമിക് കലണ്ടറിലെ മാസം ഏകദേശം 29.5 ദിവസമാണു്. വർഷം 354 ദിവസവും. അതനുസരിച്ചു് 87 വർഷവും ഏതാനും ദിവസങ്ങളും കഴിഞ്ഞാണു് ബാബ മരിക്കുന്നതു്.

രണ്ടാമതായി, അശ്വതി മുതൽ രേവതി വരെ 27 ദിവസമല്ല, 27.3217 ദിവസമാണു്. ചന്ദ്രൻ ഭൂമിയെ ചുറ്റാനെടുക്കുന്ന സമയം. (അതിനിടയിൽ ഭൂമി സൂര്യനു ചുറ്റും അല്പം പോകുന്നതിനാൽ സൂര്യനെ അപേക്ഷിച്ചു് അതേ സ്ഥലത്തെത്താൻ 29.5307 ദിവസം എടുക്കും. അതായതു് മുപ്പതു തിഥികളുടെ ദൈർഘ്യം.) അപ്പോൾ 12 ചാന്ദ്രമാസങ്ങളുടെ ദൈർഘ്യം = 12 x 27.3217 = 327.8604 ദിവസമാണു്. അതായതു്,

94 ചാന്ദ്രവർഷം = 30818.8776 ദിവസം.
95 ചാന്ദ്രവർഷം = 31146.738 ദിവസം.
96 ചാന്ദ്രവർഷം = 31474.5984 ദിവസം.

അപ്പോൾ 30834 ദിവസം ജീവിച്ച ബാബ 94 ചാന്ദ്രവർഷവും 15 ദിവസവുമാണു് ജീവിച്ചിരുന്നതു്. ചാന്ദ്രവർഷം കണക്കാക്കിയാലും 96 വർഷക്കണക്കു ശരിയാവില്ലല്ലോ ഫിലിപ്പേ!

ഫിലിപ്പ് എം. പ്രസാദ് ഗോക്രിയെയും സുഭാഷ് കാക്കിനെയും കടത്തി വെട്ടുമെന്നു തോന്നുന്നു. അപ്പോൾ, യോജന എത്ര കിലോമീറ്ററാണെന്നാ പറഞ്ഞതു്?
http://activitystrea.ms/schema/1.0/photo http://activitystrea.ms/schema/1.0/article Kerala Kaumudi Onlineo