tag:google.com,2010:buzz:z131ydsqyractpfrk04cfhzbnpvqh1chip00k
Syam Kumar R. Syam Kumar R. 108055984722888068103
Jun 07, 2011 Jun 08, 2011 Buzz Public
Reshared post from Suraj Rajan ഗോക്കളുടെ കരച്ചില്‍ ഐന്‍സ്റ്റൈനിയന്‍ വേദനാതരംഗങ്ങളുടെ രൂപത്തില്...
tag:google.com,2010:buzz:z13rehdo4nbwurvy004ccfpimxqqzrfgjws0k Reshared post from Suraj Rajan
ഗോക്കളുടെ കരച്ചില്‍ ഐന്‍സ്റ്റൈനിയന്‍ വേദനാതരംഗങ്ങളുടെ രൂപത്തില്‍ ഭൂമിയുടെ ഉള്‍ക്കാമ്പുവരെ എത്തി ഭൂചലനമുണ്ടാക്കുന്നു, പ്രത്യേകിച്ച് നാല്‍ക്കാലികളുടെ കൂട്ടത്തോടെയുള്ള കശാപ്പ് നടക്കുന്ന മുസ്ലീങ്ങളുടെ ആഘോഷങ്ങള്‍ക്ക് ശേഷം

;))))
____________________________________________

[...] പിന്നീട് മറ്റ് ബഹിരാകാശ റേഡിയോശാസ്ത്രജ്ഞര്‍ വേദിയില്‍ വന്ന് സെര്‍ച് ഫോര്‍ എക്സ്ട്രാടെറസ്ട്രിയല്‍ ഇന്റലിജന്‍സ് പ്രോജക്റ്റില്‍* യുവത്വത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് വാചാലരായി. അവര്‍ക്ക് ശേഷം ഒരു വൃദ്ധന്‍ വേദിയില്‍ വന്നു. ബാംഗ്ലൂരില്‍ നിന്നുള്ള ഒരു റിട്ടയേഡ് ശാസ്ത്രജ്ഞനാണയാളെന്ന് അവതാരക സദസ്സിനെ പരിചയപ്പെടുത്തി. പോഡിയത്തിലേക്ക് പരവശനായി വന്ന അയാളെ ഉച്ചഭാഷിണിയുടെ കീറ്റല്‍ ശബ്ദം ഞെട്ടിച്ചു.

ഞെട്ടലില്‍ നിന്ന് മുക്തനായ അയാള്‍ തുടര്‍ന്ന്, പ്രാചീന ഭാരതീയരുടെ മഹത്വത്തെപ്പറ്റി സംസാരിക്കാന്‍ തുടങ്ങി. തങ്ങളുടെ സാങ്കല്പിക പൂര്‍‌വികര്‍ക്ക് അയാള്‍ നല്‍കിയ ഓരോ അനുമോദനത്തിനും സദസ്സ് കരഘോഷം മുഴക്കി. അയ്യന്‍ മണി പൊട്ടിച്ചിരിച്ചു. തന്നെ തന്നെ, ഭാരതീയര്‍ തന്നെ ഭൂമിയിലെ ഏറ്റവും പഴയ നാഗരികത, ഏറ്റവും മികച്ചതും. ഇന്ത്യാക്കാര്‍ക്കേ ഉണ്ടായിരുന്നുള്ളൂ സംസ്കാരം. ബാക്കിയുള്ളവരൊക്കെ മന്തന്മാരായ ഊരുതെണ്ടികളോ നടന്നിരുന്നവരോ തേവടിച്ചികളോ ആയിരുന്നല്ലോ.

രാജ്യത്തെയോര്‍ത്തുള്ള ഈ ജാതി മന്ദബുദ്ധികളുടെ അഹങ്കാരത്തോളം അയ്യന്‍ മണിക്ക് വെറുപ്പുള്ള മറ്റൊന്നില്ലായിരുന്നു. ഗംഭീരമായ ഒരു വംശമായിരുന്നു തങ്ങളുടേതെന്ന് പറഞ്ഞ് കേള്‍ക്കുമ്പോള്‍ ആളുകളുടെ ആ വിടരുന്ന മൂക്കുകളും കിനാവ് നിറയുന്ന കണ്ണുകളും. ചെന്തൊണ്ടിപ്പഴം പോലെ തെരുവുകളില്‍ രത്നങ്ങള്‍ കൂനകൂട്ടിയിട്ട് വില്പനനടത്തിയിരുന്ന കാലം. വെള്ളക്കാര്‍ക്ക് മുന്നേ പ്രാചീന ബ്രാഹ്മണന്മാര്‍ ഭൂമിക്കും ചന്ദ്രനുമിടയിലെ ദൂരം കണക്കുകൂട്ടിയത് ; ഹിപ്പോക്രാറ്റീസിനും മുന്നേ മനുഷ്യശരീരത്തെപ്പറ്റിയുള്ള സകലതും ആയുര്‍‌വേദം ചികഞ്ഞെടുത്തത് ; കോപ്പര്‍‌നിക്കസിനും കാലങ്ങള്‍ക്ക് മുന്‍പേ കേരളത്തിലെ ഗണിതജ്ഞര്‍ സൂര്യരകേന്ദ്രിത സൗരയൂഥ സിദ്ധാന്തത്തിനു വളരെയടുത്ത് എത്തിയത്.

രാജ്യത്തിന്റെ ഈ മൂഢ പൈതൃകത്തില്‍ ഒരിക്കലും അയ്യന്‍ മണിയുടെ പൂര്‍‌വികരുണ്ടായിരുന്നില്ല, വെളുത്ത യുദ്ധവീരന്മാരുടെ ഐതീഹ്യങ്ങളിലെ കറുത്ത രാക്ഷസന്മാരായിട്ടല്ലാതെ.

വൃദ്ധന്‍ ഇപ്പോള്‍ പശുവിന്റെ നിഗൂഢതകളെപ്പറ്റിയായി സംസാരം. അതിനു സനാതന ദിവ്യത്വം കല്പിച്ചുകൊടുത്ത ഇന്ത്യന്‍ പൂര്‍‌വികരുടെ അറിവിനെപ്പറ്റിയും. തന്റെ ആയുര്‍‌ദൈര്‍ഘ്യത്തിന്റെ കാരണം ദിവസം കാലത്ത് ഒരു ഗ്ലാസ് ഗോമൂത്രം കുടിക്കുന്നതാണ്‌ എന്ന ടിയാന്റെ പ്രഖ്യാപനം സദസ്സിന്റെ ഉപചാരപരമായ നിശബ്ദത ഏറ്റുവാങ്ങി. പക്ഷേ സദസ്സിലെ പ്രായമേറിയ ചിലര്‍ വിവേകപൂര്‍ണമായ തലയാട്ടലും അയ്യന്‍ മണി ശ്രദ്ധിച്ചു.

"നെയ്യ് ഹൃദയത്തിനു നല്ലതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് " വൃദ്ധ പ്രാസംഗികന്‍ പറഞ്ഞു. "ജയ്പൂരില്‍ പശുവിന്‍ ചാണകം ചേര്‍ത്ത ഒരു കുഴമ്പ് മച്ചിലും ചുമരുകളിലും തേച്ചാല്‍ ആണവ റേഡിയേഷനെ തടയാന്‍ പറ്റുമെന്ന് ചില ശാസ്ത്രജ്ഞര്‍ തെളിയിച്ചിട്ടുണ്ട്." ഗോക്കളെ കശാപ്പുചെയ്യുന്നതില്‍ ഒരു ഖഗോളശാസ്ത്രകാരന്‍ നടത്തിയ പഠനത്തെ അയാള്‍ തുടര്‍ന്ന് പരാമര്‍ശിച്ചു. "ഗോക്കളുടെ കരച്ചില്‍ ഐന്‍സ്റ്റൈനിയന്‍ വേദനാതരംഗങ്ങളുടെ രൂപത്തില്‍ ഭൂമിയുടെ ഉള്‍ക്കാമ്പുവരെ എത്തി ഭൂചലനമുണ്ടാക്കുന്നു, പ്രത്യേകിച്ച് നാല്‍ക്കാലികളുടെ കൂട്ടത്തോടെയുള്ള കശാപ്പ് നടക്കുന്ന മുസ്ലീങ്ങളുടെ ആഘോഷങ്ങള്‍ക്ക് ശേഷം. അതുകൊണ്ടാണ്‌ ഏത് മുസ്ലീം ആഘോഷം കഴിഞ്ഞാലും ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് ലോകത്തെവിടെയെങ്കിലും ഭൂമികുലുക്കമുണ്ടാവുന്നത് ."

അവസാനം പ്രാസംഗികന്‍ തന്റെ വാദങ്ങളുടെ അന്ത്യത്തിലേക്ക് വന്നു: "എങ്ങനെയാണ്‌ പ്രാചീന ഇന്ത്യാക്കാര്‍ക്ക് ഇത്രയുമൊക്കെ അറിയാമായിരുന്നത് ? എങ്ങനെയാണ്‌ അവര്‍ക്ക് പശുവിന്റെ രഹസ്യങ്ങളും മനുഷ്യശരീരഘടനയും ഖഗോളങ്ങളുടെ അകലങ്ങളും ഒക്കെ അറിയാനായത് ? ഞാന്‍ വിശ്വസിക്കുന്നത്, ഇന്ത്യന്‍ നാഗരികതയുടെ ആരംഭത്തില്‍, വേദകാലത്ത് തന്നെ,അന്യഗ്രഹജീവികളുമായി അവര്‍ക്ക് ബന്ധമുണ്ടായിരുന്നു എന്നാണ്‌." മഹാഭാരതയുദ്ധം - അതിലുപയോഗിച്ച പറക്കും വിമാനങ്ങളും ദിവ്യമായ മിസൈലുകളും ഒക്കെ - യഥാര്‍ത്ഥത്തില്‍ അന്യഗ്രഹജീവികളുടെ സാങ്കേതികജ്ഞാനമുപയോഗിച്ച് നടന്നതാണ്‌. അതാണ്‌ പിന്നീട് കവികളുടെ മായാകല്പനയായി തെറ്റിദ്ധരിക്കപ്പെട്ടതത്രെ. "നമ്മുടെ ദേശത്തിന്റെ മഹത്തായ ഭൂതകാലത്തെപ്പോഴോ ഒരു വികസിത സംസ്കാരവുമായി ബന്ധം ഉണ്ടായിട്ടുണ്ട്. അന്യഗ്രഹ സന്ദര്‍ശകരെ കലാത്മകമായി ചിത്രീകരിച്ചിരിക്കുന്നതാണ്‌ യഥാര്‍ത്ഥത്തില്‍ നമ്മുടെ ദൈവങ്ങള്‍. നിങ്ങളെന്ത് വിചാരിക്കുന്നുവെന്ന് ഞാന്‍ നോക്കുന്നില്ല, എനിക്കുറപ്പാണ്‌ കൃഷ്ണന്‍ ഒരു ഏയ്ലിയന്‍ ആയിരുന്നു."
സദസ്സ് ഒന്നാകെ എഴുന്ന് നിന്ന് നീണ്ടുനില്‍ക്കുന്ന കരഘോഷം മുഴക്കി. ആ നിമിഷത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയിട്ടെന്നപോലെ വേദിയിലിരുന്ന ശാസ്ത്രജ്ഞരും എഴുന്നേറ്റ് യാന്ത്രികമായി നിന്ന് കൈയ്യടിച്ചു.

ബഹളത്തിനിടയ്ക്ക് അയ്യന്‍ മണിക്ക് അരവിന്ദ് ആചാര്യയോട് വിചിത്രമായ ഒരു സ്നേഹം തോന്നി. ആചാര്യയെ നഷ്ടബോധത്തോടെ അയാള്‍ ഓര്‍ത്തു. ഇമ്മാതിരി അസംബന്ധങ്ങള്‍ക്കെതിരേയായിരുന്നു ആചാര്യ അദ്ദേഹത്തിന്റെ ജീവിതം മുഴുവനും യുദ്ധം ചെയ്തത് [...]

from, 'Serious Men'
Manu Joseph,
Harper Collins 2010.

സ്വതന്ത്ര തര്‍ജുമ

* The SETI Project (http://bit.ly/iwpLHl)
http://activitystrea.ms/schema/1.0/photo