"ആരാണു ആദ്യം അടിച്ചത്" എന്ന മഹാമതിലില് ചാരിനിര്‍ത്തി ഒരു സദാചാരപ്പൊലീസുകളി കൂടി വെള്ളപൂശപ്പെടുകയാണല്ലോ. ഇടിഞ്ഞുപൊളിഞ്ഞ് വീഴാന്‍ പോയ സദാചാരത്തെ താങ്ങിനിര്‍ത്താന്‍ വന്ന ഓട്ടോ ഡ്രൈവര്‍ എന്ന 'പാവപ്പെട്ട'വനും ഐടിയുദ്യോഗസ്ഥയായ 'വരേണ്യ' ബുജിണിയും തമ്മിലുള്ള ദ്വന്ദ്വം കൂടിയേ ഇനി ഇറങ്ങാനുള്ളെന്ന് തോന്നുന്നുള്ളൂ. അതോടെ ക്ലാസ് വാര് ശ്രേണിയിലേക്ക് കെട്ടിയെടുക്കുന്ന കഥയിലെ മുഖ്യപ്രശ്നങ്ങളെല്ലാം ആവിയായിക്കിട്ടും...
ചെറുക്കനൊരുത്തന്റെ കൂടെ "അസമയത്ത് " വഴിയോരം നിന്ന "പെങ്ങളെ" പൊലയാടിമോളേ എന്ന് വിളിച്ചോണ്ട് സംരക്ഷകശ്രീരാമന് ചമയാന്‍ ചെന്ന "ആങ്ങള"യുടെ കുറ്റി ചേര്‍ത്ത് ഭാരതസ്ത്രീയുടെ ഭാവശുദ്ധിയില്ലാതെ തസ്നി ഒരെണ്ണം കൊടുത്തെങ്കില്‍ കണക്കായിപ്പോയെന്നേ പറയാനുള്ളൂ. നാലു പെണ്ണുങ്ങള് അങ്ങനെ ഓരോന്ന് വച്ച് കൊടുത്തു തുടങ്ങിയാല്‍ തീരാവുന്ന ടെസ്റ്റോസ്റ്റീറോണിന്റെ മൊരുമൊരുപ്പല്ല ഇത്, പക്ഷേ വേറേ ചില "സാംസ്കാരിക" നാഡികള്‍ക്ക് ആ മൊരുമൊരുപ്പ് അടക്കാനുള്ള പ്രചോദനം ആയിക്കൂടന്നില്ലല്ലോ.
തസ്നിക്ക് ഒരു ക്ലാപ്പ് !
PS: 'ഇലവന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും ഇലയ്ക്കാണ് കേട് ' എന്ന ആ ഓഞ്ഞ ന്യായം പറയുന്നവരെ ചെറിയൊരു ബയോളജി ഓര്‍മ്മിപ്പിക്കട്ടെ -- ഇല എന്ന് പറയുമ്പോ, തെങ്ങിന്റെ ഓല മടലും ആ കൂട്ടത്തില്‍ തന്നെ വരും...