tag:google.com,2010:buzz:z12sfhdjioqoi5ox404cfhzbnpvqh1chip00k
Syam Kumar R Syam Kumar R 108055984722888068103
Jul 31, 2011 Jul 31, 2011 Buzz Public
Reshared post from Subin Dennis ഇന്നലെ സോള്‍ട്ട് ആന്റ് പെപ്പര്‍ കണ്ടു. അത്ര മഹത്തായ സിനിമയൊന്ന...
tag:google.com,2010:buzz:z132wdqplkmatjrrw04cg3zbqry2gjkqti4 Reshared post from Subin Dennis
ഇന്നലെ സോള്‍ട്ട് ആന്റ് പെപ്പര്‍ കണ്ടു. അത്ര മഹത്തായ സിനിമയൊന്നുമല്ല. പക്ഷേ ഇഷ്‌ടപ്പെട്ടു. റിവ്യൂ എഴുതാനൊന്നും ഉദ്ദേശ്യമില്ല. Malayal.am-ല്‍ അബൂബക്കര്‍ എഴുതിയ വിശകലനം (http://malayal.am/node/121120) സിനിമ കണ്ട് തിരികെ വന്നതിനുശേഷമാണു വായിച്ചത്. അതിനെക്കുറിച്ച് ഒറ്റവാചകത്തില്‍ പറഞ്ഞാല്‍, “അണ്‍സഹിക്കബിള്‍ ആന്റ് കിള്ളിപ്പറിക്കബിള്‍”.

സിനിമയുടെ അന്തിമരംഗത്തെക്കുറിച്ചാണ് ഏറ്റവും വിശദമായ “വിശകലനം”. മായ കാളിദാസനെക്കാണാന്‍ മറ്റൊരാളെ അയച്ചതുകൊണ്ട് കാളിദാസന്‍ മായയെ കുറ്റപ്പെടുത്തുന്നു. തിരിച്ച് മായ കുറ്റപ്പെടുത്തുന്നില്ല പോലും. അങ്ങനെ കുറ്റപ്പെടുത്താന്‍ കാളിദാസനും വേറെ ആളെ അയച്ച വിവരം മായ അപ്പോള്‍ അറിഞ്ഞിട്ടില്ല. കാളിദാസന്‍ ഒരു നമ്പറിറക്കുകയാണ് ചെയ്യുന്നത്. അല്ലാതെ “പുരുഷാധികാരപ്രയോഗം” നടത്തുകയൊന്നുമല്ല. അതുപോലും വ്യക്തമാവാത്തവരോട് എന്തുപറയാന്‍?
(ഇപ്പോള്‍ വരും ഡയലോഗ്: ആ തമാശയ്‌ക്കും ഒരു രാഷ്‌ട്രീയമുണ്ടെന്ന്. അതിനുള്ള മറുപടി: “കുന്തമുണ്ട്, കുന്തം.”)

അബൂബക്കര്‍ എഴുതുന്നു:
“ഈ സിനിമയെ നവതലമുറ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നുണ്ടെങ്കില്‍, അത്‌ ഇതിലെ ആഖ്യാനഘടനയെയും ക്രാഫ്‌റ്റിനെയും ഇതിലെ അവരുടെ പ്രായത്തോടു സല്ലപിക്കുന്ന കളിതമാശകളുടെയും പേരിലായിരിക്കും. അതൊന്നും വലിയ ആഴമുള്ളതായി തോന്നിയില്ല. മിറാഷ്‌ എന്ന കഥാപാത്രം ത്രീ ഇഡിയറ്റ്‌സിലെ സബ്‌ കുച്ച്‌ ബലാല്‍ക്കാര്‍ ഹെ എന്നു പറയുന്ന കഥാപാത്രത്തില്‍നിന്നുണ്ടായിവരുന്നതാണ്‌. അതിനുവേണ്ടി ആനിമേഷനും മറ്റുമായി എത്ര നേരമാണു ചിത്രം കളയുന്നത്‌. Jan Svankmajer നെപ്പോലുള്ള സംവിധായകര്‍ ആനിമേഷനെ എത്രയോ രാഷ്‌ട്രീയപ്രാധാന്യമുള്ള ഒരു രൂപകമായാണ്‌ ഉപയോഗപ്പെടുത്തുന്നതെന്നാലോചിക്കുമ്പോള്‍ ഇതിന്റെ ആഴക്കുറവ്‌ കൂടുതല്‍ രൂക്ഷമാകും. തമാശകള്‍ സില്ലി ടോക്കിനപ്പുറം എന്തെങ്കിലുമാകുന്നില്ല.“

പ്രായത്തോടു സല്ലപിക്കുന്ന കളിതമാശകള്‍ സിനിമയില്‍ ധാരാളമുണ്ട്. ശരി തന്നെ. മിറാഷ് “പറയൂ, സോറി ശക്തിമാന്‍” എന്നുപറയുന്നതിന്റെ തമാശ തൊണ്ണൂറുകളുടെ അന്ത്യത്തിലും മറ്റും ദൂരദര്‍ശനില്‍ ‘ശക്തിമാന്‍’ സീരിയല്‍ കണ്ടുവളര്‍ന്നവര്‍ക്ക് മനസ്സിലാവും. ബാബു ‘ജയ് ഹനുമാന്‍’ സീരിയലിന്റെ റ്റൈറ്റില്‍ സോംഗ് പാടുന്നതും ഈ ഗണത്തില്‍പ്പെട്ട ഒരു രസാ‍നുഭവമാണ്. എനിക്കിതെല്ലാം നന്നായി സുഖിച്ചു. അതൊരു പാപമാണോ സര്‍? അതുപോലെ, രാഷ്‌ട്രീയ പ്രാധാന്യമുള്ള രൂപകമായല്ലാതെ അനിമേഷന്‍ ഉപയോഗപ്പെടുത്തിക്കൂടാ എന്ന് നിയമം വല്ലതുമുണ്ടോ? ഭീകരം തന്നെ കെട്ടാ.

വൈല്‍ഡ് സ്‌ട്രോബറീസും സി.ഐ.ഡി. മൂസയും ഇഷ്‌ടപ്പെടുന്നയാളാണു ഞാന്‍. എന്നെ ഇനി ജയിലിലടച്ചു കളയുമോ?

സോള്‍ട്ട് ആന്റ് പെപ്പറിനെക്കുറിച്ച് ഇതുവരെ കേട്ട കാമ്പുള്ള ഒരേയൊരു രാഷ്‌ട്രീയ വിമര്‍ശനം ആദിവാസിമൂപ്പന്‍ എന്ന കഥാപാത്രത്തെക്കുറിച്ചാണ്. മൂപ്പന് യാതൊരു കര്‍തൃത്വവും (agency) സിനിമ കല്പിക്കുന്നില്ല. മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാനുള്ള ഒരു വസ്‌തു മാത്രമാണയാള്‍. (അത്തരം ഉപയോഗത്തെ തീര്‍ത്തും uncritical ആയി, passive ആയും അല്ലാതെയും endorse ചെയ്യുകയാണ് സിനിമ ചെയ്യുന്നത്.) അക്ഷരാര്‍ത്ഥത്തില്‍ objectification.

പിന്നെ, പാചകപഠനം നടക്കുന്നതായി ചിത്രം ഒരിക്കലും കാണിക്കുന്നില്ല എന്നു പറയുന്നു അബൂബക്കര്‍. “പ്രേമിക്കുമ്പോള്‍” എന്ന ഗാനത്തിനിടയില്‍ പാചകപഠനം കാണിക്കുന്നുണ്ട്, അത്ര വിശദമായിട്ടല്ലെങ്കിലും.

വേറൊരു അബൂബക്കര്‍ സൂക്തം: “പുരുഷനിയന്ത്രിതമായൊരു സദാചാരഗതാഗതനിയമവ്യവസ്ഥയില്‍ മായ എട്ടെടുക്കാനാകാതെ കുറ്റി ഇടിച്ചുതെറിപ്പിക്കുന്നത്‌ രസകരമായൊരു സൂചനയായി തോന്നിച്ചെങ്കിലും, പ്രേമത്തിലേര്‍പ്പെടുമ്പോള്‍ പരമ്പരാഗത കച്ചവടസിനിമയിലെ നായികയെപ്പോലെ അവള്‍ പുല്ലുപോലെ എട്ടെടെടുത്ത്‌ കൂളിംഗ്‌ ഗ്ലാസ്‌ വെച്ച പുരുഷോദ്യോഗസ്ഥനെ സംതൃപ്‌തിപ്പെടുത്തുകയാണ്‌.“

സദാചാരഗതാഗത നിയമവ്യവസ്ഥയോ? എന്റമ്മോ. ഞാനൊന്നു ഭിത്തിയില്‍ തലയിട്ടിടിച്ചോട്ടെ. (ചിത്രത്തില്‍ ക്ലിക്ക് ചെയ്‌താല്‍ കാണാം.)
പ്രണയത്തിലായ കാളിദാസന്റെയും മായയുടെയും ജീവിതത്തില്‍ നടക്കുന്ന, അവര്‍ക്ക് സന്തോഷം പകരുന്ന കാര്യങ്ങളാണ് “പ്രേമിക്കുമ്പോള്‍” എന്ന ഗാനത്തിനിടയില്‍ കാണിക്കുന്നത്. മായ എട്ടെടുക്കുന്നു. കാളിദാസന്‍ ഒരു പഴയ ഫാന്‍ നന്നാക്കാനുള്ള ശ്രമത്തില്‍ വിജയിക്കുന്നു, മൂപ്പനില്‍ നിന്നും പാചകം പഠിക്കുന്നു. പ്രണയാതുരരായ ആളുകള്‍ സന്തോഷിക്കുന്നതോ അവരുടെ ആനന്ദമുഹൂര്‍ത്തങ്ങള്‍ ചിത്രീകരിക്കുന്നതോ “പരമ്പരാഗത കച്ചവടസിനിമയില്‍“ മാത്രമല്ല അബൂബക്കറേ.

ഗുണപാഠം: “Keep me away from the wisdom which does not cry, the philosophy which does not laugh and the greatness that does not bow before children." എന്ന് ഖലീല്‍ ജിബ്രാന്‍. So run, Lola, run. Run from Abubakr.
http://activitystrea.ms/schema/1.0/photo banghead.gif