tag:google.com,2010:buzz:z13qd1hwgkuxh130d22vjtwxixnce3fpc04
Syam Kumar R Syam Kumar R 108055984722888068103
Nov 12, 2011 Nov 12, 2011 Buzz Public
"ഇരകളെ വേട്ടയാടി ചോര കുടിച്ചു മദിച്ചവര്‍ നമുക്കിടയില്‍ വിലസുംബോള്‍ ആണ് പബ്ലിക്‌ പ്രോസിക്യുട്ടരുടെ വായില്‍ ലഡു തിരുകിയും കഴുത്തില്‍ ഹാരമണിയിച്ചും, പടക്കം പൊട്ടിച്ചും, മുദ്രാവാക്യം മുഴക്കിയും ചെരുപ്പെറിഞ്ഞും ( മുഖ്യമന്ത്രി അന്നെഷണ ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചു ) ഹൈകോടതിക്ക് മുന്നില്‍ തികഞ്ഞ അശ്ലീല കര്‍മ്മം നടത്തിയത്."

https://plus.google.com/114325635481253693715/posts/jnQYPUa4bcU
Reshared post from Sonia Elizabeth Padamadan Read in FB. worth sharing By Reny Ayline സൌമ്യക...
tag:google.com,2010:buzz:z12wxliiuqqusttbz04ch5eyhq3eexogbuw0k Reshared post from Sonia Elizabeth Padamadan
Read in FB. worth sharing

By Reny Ayline

സൌമ്യക്ക്‌ വേണ്ടി പടക്കം പൊട്ടിച്ച ആണ്‍ കോയ്മ പന്നികള്‍

"നിന്റെ തലയിലെ തുണി ഒന്ന് മാറ്റെടി, ഒരുപാട് പേരെ സുഖിപ്പിച്ച നിന്നെ ഞങള്‍ ഒന്ന് കാണട്ടടി" എന്ന് സൂര്യനെല്ലി പെണ്‍കുട്ടിയുടെ നേരെ ആക്രോശിച്ച മലയാളി പുരുഷാരം, രേഷ്മയുടെ ഉച്ചപ്പടം കാണാന്‍ പാടുപെട്ടു ഇടിച്ചു കയറി പിന്നീട് രേഷ്മ പെണ്‍വാണിഭ കേസില്‍പെട്ടപ്പോള്‍ പോലിസ്‌ സ്റ്റേഷന് മുന്നില്‍ കാത്തു നിന്ന് കൂവിയാര്‍ത്ത ആണധികാരികള്‍, തിരുവനന്തപുരം പാങ്ങോട് പട്ടാള ക്യാമ്പിലെ 'ദേശസ്നേഹികള്‍' കശക്കിയെറിഞ്ഞ കൊട്ടിയത്തെ ഷൈനിയെ മറന്നു പോയവര്‍ , ' സിനിമയില്‍ അഭിനയിക്കാന്‍ പോയത് കൊണ്ടല്ലേ ഇവള്‍ക്കിത് പറ്റിയതെന്നു' പറഞ്ഞു വി. ഐ. പികള്‍ കൊന്നെറിഞ്ഞ കിളിരൂരിലെ ശാരിക്ക് സദാചാര സര്‍ടിഫിക്കറ്റ് കൊടുത്തവര്‍, ഐസ് ക്രീം നുണഞ്ഞ മന്ത്രിപുന്ഗവനെ തലയിലേറ്റുന്നവര്‍; തീര്‍ന്നില്ല വിതുര, മട്ടാഞ്ചേരി, കവിയൂര്‍, കോതമന്ഗലം, വൈലത്തൂര്‍, പൂവരണി. ഇരകളെ വേട്ടയാടി ചോര കുടിച്ചു മദിച്ചവര്‍ നമുക്കിടയില്‍ വിലസുംബോള്‍ ആണ് പബ്ലിക്‌ പ്രോസിക്യുട്ടരുടെ വായില്‍ ലഡു തിരുകിയും കഴുത്തില്‍ ഹാരമണിയിച്ചും, പടക്കം പൊട്ടിച്ചും, മുദ്രാവാക്യം മുഴക്കിയും ചെരുപ്പെറിഞ്ഞും ( മുഖ്യമന്ത്രി അന്നെഷണ ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചു ) ഹൈകോടതിക്ക് മുന്നില്‍ തികഞ്ഞ അശ്ലീല കര്‍മ്മം നടത്തിയത്.
ഒറ്റകയ്യന്‍ ഗോവിന്ദചാമി ' പാണ്ടിയും ' രാഷ്ട്രീയ കക്ഷിയുടെ പിന്തുണ ഇല്ലാതായാളും ആയത്കൊണ്ട് കേരളീയ 'പുരുഷ കേസരികള്‍ക്ക് 'കാര്യങ്ങള്‍ എളുപ്പം ആയി. രജനി എസ്സ് ആനന്ദിനെ പോലെ മരിച്ചിട്ടും സൌമ്യക്ക്‌ കന്യകാത്വത്തെ സംബന്ടിച്ചുള്ള സ്മാര്‍ത്ത വിചാരങ്ങള്‍ക്ക് ഇരയാവേണ്ടിയും വന്നില്ല. മുകളില്‍ പറഞ്ഞ ഇരകള്‍ക്ക് നീതി കിട്ടാത്ത പുരുഷാധിപത്യ കേരളത്തില്‍; അവരുടെ ശവങ്ങള്‍ക്ക് മീതെ ആണ്‍ കോയ്മ പന്നികള്‍ നടത്തുന്ന സമാനമായ പൊറാട്ട് നാടകങ്ങള്‍ക്ക് ഇനിയും നാം സാക്ഷ്യം വഹിക്കേണ്ടി വന്നേക്കാം.