മലയാളം വിക്കിപീഡിയ അന്ധന്മാരെ എങ്ങനെ സഹായിക്കുന്നു? അവർ അത് എങ്ങനെ ഉപയോഗിക്കുന്നു.
കാസർഗോഡ് അന്ധവിദ്യാലയത്തിലെ പ്രധാനാദ്ധ്യാപകൻ സത്യശീലൻ മാഷ് തന്റെ അനുഭവം പങ്കു വെക്കുന്നു. അദ്ദേഹത്തിന്റെ ഈ അനുഭവം അനുഭവം പങ്കീടലും, അന്ധർ വിക്കിപീഡിയ ഉപയോഗിക്കുന്ന വിധം അദ്ദേഹം കാണിച്ചതും ഇന്നലെ കണ്ണൂരിൽ നടന്ന വിക്കിസംഗമത്തിലെ ബാക്കിയുള്ള എല്ലാ പരിപാടികളേയും നിഷ്പ്രഭമാക്കി കളഞ്ഞു. ആയിരക്കണക്കിനു് മലയാളം വിക്കിപീഡിയർ വർഷങ്ങളായി നടത്തുന്ന പ്രയത്നം സമൂഹത്തിന്റെ എല്ലാ തുറകളിളിലും ഉള്ള ജനവിഭാഗങ്ങളിലും എത്തുന്നു എന്നു കാണിച്ച ഒരു സെഷൻ. ആരുടേയും പ്രയ്തനം വൃഥാവായി പോകുന്നില്ല. വിശദമായ റിപ്പൊർട്ട് പിന്നീട്.
ഫോട്ടോയ്ക്ക് കടപ്പാട്: അനൂപ് നാരായണൻ