നമ്മുടെ നാട് എവിടെക്കാണ് പോകുന്നത്??
സദാചാര പോലീസ് ആക്രമിച്ച യുവാവ് മരിച്ചു.... ചെറുവാടി സ്വദേശി ഷാഹിദ് ബാവയാണ് മരിച്ചത്.
കൊടിയത്തൂരിലൊരു വീട്ടില്‍ സംശയാസ്പദമായി കണ്ടു എന്നാരോപിച്ചാണ് നാട്ടുകാര്‍ ഇയാളെ പോസ്റ്റില്‍ പിടിച്ചു കെട്ടി കമ്പി പാര ഉപയോഗിച്ച് മര്‍ദിച്ചത്. മര്‍ദനത്തില്‍ തലയോട് പൊട്ടി ഗുരുതരാവസ്ഥയില്‍ കിടന്ന ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും നാട്ടുകാര്‍ സമ്മതിച്ചില്ലത്രേ.