സ്വന്തം സ്ഥലത്തെ നെല്‍വയല്‍ നികത്താന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ പ്രതികരിച്ചു, ആ ശ്രമം മുടക്കാന്‍ ശ്രമിച്ച സ്നേഹക്ക് അഭിനന്ദനങള്‍ !!! കാര്യങ്ങള്‍ മര്യാതക്ക് പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചിട്ട് നടകാതെ വന്നപ്പോള്‍ ഹരീഷിനു മെയില്‍ അയച്ചു, ഉടന്‍ തന്നെ നടപടി ഉണ്ടായി.
ഇതിനുള്ള സഹായം ചെയ്തു കൊടുത്തത് നമ്മുടെ എല്ലാം പ്രിയപെട്ട ഹരീഷ് മടിയന്‍ ആണെന്നുള്ള കാര്യം അറിയിക്കട്ടെ.
ഹരീഷിന്റെ പോസ്റ്റ് ഇതാ :
പൊതുജന ശ്രദ്ധയ്ക്ക്.
തെരഞ്ഞെടുപ്പു കാലത്ത് ഉദ്യോഗസ്ഥര്‍ തിരക്കിലാണ്. ഇത് മുതലെടുത്ത് ഭൂമാഫിയ വ്യാപകമായി നെല്‍വയല്‍ നികത്താന്‍ തുടങ്ങിയിരിക്കുന്നു. കേരളത്തില്‍ എവിടെയെങ്കിലും നെല്‍വയലുകളോ തണ്ണീര്‍ത്തടങ്ങളോ നികത്തുന്നത് നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ദയവായി ഉടന്‍ E-mail വഴിയോ sms വഴിയോ അറിയിക്കുക.
ലൊക്കേഷന്‍ കൃത്യമായി അറിയിക്കുക. പ്രതിയാരെന്നു അറിയുമെങ്കില്‍ അതും. വഴിയുണ്ട്.
madiyan@gmail.com
Mob: 9447755896