സഞ്ജീവ് ഭട്ട് ഗുജറാത്ത് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ എടുത്തുചേര്‍ത്ത ബുചുങ് സോനത്തിന്റെ കവിതയുടെ സ്വതന്ത്ര പരിഭാഷ
നിനക്കില്ലാത്തതൊന്നേ, നിലപാട്
എനിക്കുള്ളതുംതമ്പീ നിലപാട്
നിനക്കുള്ളതോകൊമ്പത്തധികാരം
എനിക്കില്ലാത്തതുംതാനധികാരം
നീയെന്നുമെന്നുമതായിരിക്കെ
ഞാനെന്നുമിങ്ങനയുമായിരിക്കെ
സന്ധിക്കുസാധ്യത ലേശമില്ല
നമുക്കിപ്പോള്‍ തുടങ്ങിടാംപോരാട്ടം
എന്നുള്ളിലൊപ്പമായുണ്ടുസത്യം
നിനക്കെള്ളോളമില്ലാത്തതായ സത്യം
നിന്നോടുമുട്ടുവാനില്ലതെല്ലും
നിനക്കൂറ്റമേകുന്നൊരാസേനാബലം
നീയെന്നുമെന്നുമതായിരിക്കെ
ഞാനെന്നുമിങ്ങനയുമായിരിക്കെ
സന്ധിക്കുസാധ്യത ലേശമില്ല
നമുക്കിപ്പോള്‍ തുടങ്ങിടാംപോരാട്ടം
എന്ശിരോമണ്ഡലംനീതകര്ക്കാം
എങ്കിലുമിന്നുഞാന് പോരാടും
എന്നസ്ഥിയാകെനീധൂളിയാക്കാം
എങ്കിലുമിന്നുഞാന് പോരാടും
എന്തനു മണ്ണടര്പ്പാളികളില്
ജീവനോടെനീയടക്കിയാലും
ഉള്ളില്നുരയ്ക്കുന്നനേരുകൊണ്ടേ
ഉത്തരമുത്തരം പോരാടും
ഓരോവിയര്പ്പിന്മണികളാലും
ശേഷിയെടുത്തുഞാന് പോരാടും
ഊര്ദ്ധ്വന്വലിക്കുന്നനേരമാട്ടെ
എങ്കിലുമിന്നുഞാന് പോരാടും
പെരുംനുണപ്പാളിയില്നീപടുത്ത
കൊത്തളംകൊത്തിനുറുങ്ങുവോളം
ഉത്തരമുത്തരം പോരാടും
ഇന്നീയടര്ക്കളംഞാന് രചിക്കും
കള്ളത്തരത്തിന്റെ മാലയാലെ
നീയുപാസിച്ചൊരാദുഷ്ടമൂര്ത്തി
സത്യമാലാഖയ്ക്കു മുമ്പിലായി
മുട്ടുകുത്തുന്നൊരാവേളകാണാന്
ഉത്തരമുത്തരംപോരാടും
ഇന്നീയടര്ക്കളംഞാന് രചിക്കും