tag:google.com,2010:buzz:z13ue5nwapvxiviyq04cfhzbnpvqh1chip00k
Syam Kumar R Syam Kumar R 108055984722888068103
Jul 27, 2011 Jul 27, 2011 Buzz Public
Reshared post from Ravi Shanker deepak says.. thiന്മക്ക് ഒരു സിംഗിൾ മാതാവൊന്നുമില്ല, ഇനി അഥവാ...
tag:google.com,2010:buzz:z12sz1ebdpj1c1tn523ozj5bnwfuwxqs1 Reshared post from Ravi Shanker
deepak says..

thiന്മക്ക് ഒരു സിംഗിൾ മാതാവൊന്നുമില്ല, ഇനി അഥവാ അങ്ങനൊന്ന് കണ്ടെത്തണമെന്ന് നിർബന്ധമാണെങ്കിൽ അത് മതമാണ്, റ്റു ബി മോർ പ്രിസൈസ്, ക്ലർജിയാണ്. ആന്തരികമായി ദുർബലരായ മനുഷ്യർക്ക് ദൈവസങ്കല്പം ആവശ്യമാണെന്ന് ഒരു വാദത്തിനുവേണ്ടി അംഗീകരിച്ചാൽത്തന്നെ, ആരാധന എന്ന മുഖസ്തുതിയെ എസ്റ്റാബ്ലിഷ് ചെയ്യുകവഴി ക്ലർജി നീതിമാനായ ഒരു ദൈവത്തിന്റെ സങ്കല്പസാദ്ധ്യതകൂടി ഇല്ലാതാക്കി അനീതിയെ ഇൻസ്റ്റിറ്റ്യൂഷണലൈസ് ചെയ്തു, സിവിലൈസേഷന്റെ പ്രോസസ്സിൽ സ്വാഭാവികമായി ഉയർന്നുവരേണ്ടിയിരുന്ന സെൻസ് ഓഫ് ജസ്റ്റിസിനെ ടോർപിഡോ ചെയ്തുകളഞ്ഞു.

മതവും നീതിബോധവും മ്യൂച്വലി എക്ലൂസീവാണ്. വെറുതെയല്ല സെൻസ് ഓഫ് ജസ്റ്റിസിന്റെ മക്കയായ സ്കാൻഡിനേവിയയിൽ മതം മ്യൂസിയം പീസായത്



ആരാധന ക്ലർജിയുടെ നിലനിൽപ്പിന്റെ ആവശ്യമാണ്. മതമല്ല, ക്ലർജിയാണ് ആദ്യമുണ്ടാകുന്നത്. ദൈവം മുഖസ്തുതിയിൽ വീഴുന്നവനാണ് എന്നതാണ് ആരാധനയുടെ ബേയ്സിക് പ്രെമിസ്. ഞങ്ങൾവഴിയാണ് ആ മുഖസ്തുതി നിങ്ങൾ നടത്തേണ്ടതെന്നും ഞങ്ങൾ ദൈവത്തിനോട് നിങ്ങളേക്കാൾ അടുത്തവരാണെന്നതുമാണ് ക്ലർജിയുടെ ബേയ്സിക് പ്രെമിസ്. അതവരുടേ അധികാരതാല്പര്യമാണ്, ലോകത്തെവിടെയും.

മുഖസ്തുതിയിൽ വീഴുന്ന ദൈവം സ്വാഭാവികമായും നീതിമാനാകാൻ തരമില്ലല്ലോ. നീതിമാനല്ലാത്ത ഒരു സർവ്വശക്തനെ എല്ലാറ്റിന്റെയും നിയന്താവായി ഇൻട്രൊഡ്യൂസ് ചെയ്യുകവഴി മതവിശ്വാസിയാകുന്നതോടുകൂടിത്തന്നെ ഒരു കൊച്ചുകുട്ടി അനീതിവിശ്വാസിയുമാകുന്നു. നീതിബോധം ഒരു അബറേയ്‌ഷൻ മാത്രമാകുന്നു. മതവിശ്വാസിയുടെ ചാരിറ്റി പ്രേമം ഈ അബറേയ്‌ഷന്റെ എക്പ്രെഷനാണ്. മനുഷ്യന്റെ സിവിലൈസേഷനിൽ നിന്ന് നീതിയുടെ സെൻസ് എടുത്തുകളയുകവഴി എല്ലാ തിന്മകളുടേയും അമ്മയായി മതം മാറുന്നു.

മദ്യം ഒരു കെമിക്കൽ മാത്രമാണ്, അതുപയോഗിക്കുന്നവന്റെ തലച്ചോറിൽ താൽക്കാലികമാറ്റങ്ങൾ നടത്തുന്ന ഒന്ന്. അമിതമായാൽ പച്ചവെള്ളം കുടിച്ചാലും മനുഷ്യൻ ചാകും (Water intoxication). മദ്യവും അമിത അളവിൽ സ്ഥിരമായി ഉപയോഗിച്ചാൽ ആളു വടിയാകും. പക്ഷേ അത് മതം നടത്തുന്ന അടിസ്ഥാനനീതിബോധത്തിന്റെ നിരാസം നടത്തുന്നില്ല, അറ്റ്ലീസ്റ്റ് ഇൻസ്റ്റിറ്റ്യൂഷണലൈസ് ചെയ്യുന്നില്ല.
Liked by: Sijo George