tag:google.com,2010:buzz:z13pgn0oxlj3ezsqn04cfhzbnpvqh1chip00k
Syam Kumar R. Syam Kumar R. 108055984722888068103
Apr 12, 2011 Apr 12, 2011 Buzz Public
ഒരു സ്ത്രീവിദ്വേഷിയുടെ കപടവേഷങ്ങള്‍
Reshared post from Raju Iringal പ്രസക്തമെന്ന് തോന്നിയ ഒരു കമന്‍റ് റിഷെയെര്‍ഡ്:) _ ഒരു സ്ത്രീവ...
tag:google.com,2010:buzz:z12fslajqmjmv5w1522zcbiquynfcrwtg Reshared post from Raju Iringal
പ്രസക്തമെന്ന് തോന്നിയ ഒരു കമന്‍റ് റിഷെയെര്‍ഡ്:)

_ ഒരു സ്ത്രീവിദ്വേഷിയുടെ കപടവേഷങ്ങള്‍_

പെണ്‍ വാണിഭക്കാരെ കൈയാമം വെച്ച് പൊതുനിരത്തിലൂടെ നടത്തിക്കുന്നത് കാണാന്‍ കാത്തിരിക്കുകയായിരുന്നു വി.എസ്. എന്ന വിപ്ലനായകന്റെ ആരാധകര്‍ ഇക്കാലമത്രയും. രജനീകാന്ത്-മമ്മൂട്ടി-മൊഹന്‍ലാല്‍-സുരേഷ് ഗോപി സ്റ്റൈലില്‍ നായികയെ സംരക്ഷിക്കുന്ന നായകന്‍ പരിവേഷമണിഞ്ഞ വി.എസിന്റെ നാവില്‍ നിന്ന് സാക്ഷാല്‍ സ്ത്രീവിദ്വേഷി [misogynist] പ്രയോഗിക്കാറുള്ള ചില പദപ്രയോഗങ്ങള്‍ തെറിച്ചു വീണപ്പോള്‍ അതൊക്കെ അബദ്ധത്തില്‍ വന്നുപോയ സ്ഖലിതങ്ങളാണെന്നാണ് വി.എസ്.ഫാനുകള്‍ കരുതിയത്. ഒരിക്കല്‍ ഒരു മാന്യവനിതയെക്കുറിച്ച് “ഒരു തള്ള” എന്നാണ് സാക്ഷാല്‍ മുഖ്യമന്ത്രിപ്പട്ടം കെട്ടിയ വി.എസ്. പരാമര്‍ശിച്ചത്. സിന്ധു ജോയി പാര്‍ട്ടി വിട്ടതിനെ പുച്ഛിച്ചത് “ഒരുത്തി കോണ്‍ഗ്രസ്സില്‍ ചേരാന്‍ പോയി” എന്നു പറഞ്ഞാണ്. പാര്‍ട്ടി വിട്ട് ശത്രുപക്ഷത്ത് ചേര്‍ന്ന ആളിനെ ഒരുത്തിയെന്നല്ലാതെ പിന്നെ എന്ത് വാക്കുപയോഗിച്ച് സൂചിപ്പികുമെന്നായിരിക്കും സ്ത്രീവിദ്വേഷികളായ ആരാധകരും ചിന്തിക്കുന്നത്. തള്ള, ഒരുത്തി തുടങ്ങിയ സ്ത്രീവിദ്വേഷസൂചകങ്ങളായ പരാമര്‍ശങ്ങള്‍ ഒരു മുഖ്യമന്ത്രിയില്‍ നിന്നുണ്ടായപ്പോള്‍ അതൊക്കെ നിസ്സാരമാക്കി അഗണ്യകോടിയില്‍ തള്ളിയ വി.എസ്. ആരാധകനായ സി. ആര്‍. നീലകണ്ഠനുപോലും മലമ്പുഴയില്‍ തന്നെ എതിര്‍ക്കുന്ന വനിത കുപ്രസിദ്ധയാണെന്ന് പത്രസമ്മേളനത്തില്‍ വ്യംഗ്യമായി പറഞ്ഞതിനെ ന്യായീകരിക്കാന്‍ കഴിയുന്നില്ല. കാരണം നമ്മുടെ നാട്ടില്‍ ഒരു സ്ത്രീ കുപ്രസിദ്ധയാകുന്നത് ചമ്പല്‍ പ്രദേശത്തെ ഒരു സ്ത്രീ കുപ്രസിദ്ധയാകുന്ന കാരണങ്ങളാലല്ലല്ലൊ. എതിര്‍സ്ഥാനാര്‍ത്ഥി ലതിക കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റെന്ന നിലയ്ക്ക് പ്രസിദ്ധയാണെന്നാണ് താന്‍ അര്‍ത്ഥമാക്കിയതെന്ന് പറഞ്ഞ് വി.എസ്. ന്യായീകരിക്കുമ്പോള്‍ യഥാര്‍ത്ഥ സ്ത്രീവിദ്വേഷിയുടെ തനി നിറമാണ് പുറത്ത് വരുന്നത്.
വി.എസിലെ സ്ത്രീ വിദ്വേഷത്തിന്റെ ദംഷ്ട്രകള്‍ നേരിട്ട് കണ്ട അനുഭവം വിവരിക്കട്ടെ. ഇരുപത്തഞ്ച കൊല്ലം മുമ്പാണ് സംഭവം. ഞാന്‍ ഗസറ്റഡ് ഓഫീ‍സേഴ്സ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കാലം. സംഘടനയുടെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന വ്യക്തിയുടെ ഭാര്യ എന്റെ അടുക്കല്‍ ഒരു പരാതിയുമായി വന്നു. വൈസ്പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിരുന്ന ആള്‍ ഡോക്ടറും ഭാര്യ ഒരു ആശുപത്രി ജീവനക്കാരിയുമാണ്. അവര്‍ പ്രണയബദ്ധരായി വിവാഹം ചെയ്തതായിരുന്നു. കൌമാരപ്രായത്തിലെത്തിയ രണ്ട് കുട്ടികളുണ്ടായിരുന്നു അവര്‍ക്ക്.
തന്റെ ഭര്‍ത്താവ് ഇപ്പോള്‍ ഒരു ഉദ്യോഗസ്ഥയുമായി അടുപ്പത്തിലാണെന്നും അത് തുടര്‍ന്നാല്‍ തന്നെ ഉപേക്ഷിക്കുമെന്നുമായിരുന്നു ഭാര്യയുടെ പരാതി. അതുകൊണ്ട് സംഘടന ഇടപെട്ട് അത് വിലക്കണമെന്നായിരുന്നു അഭ്യര്‍ത്ഥന. ഞാന്‍ ശ്രമിക്കാമെന്ന് പറഞ്ഞ് അവരെ ആശ്വസിപ്പിച്ചു. പ്രശ്നം വളരെ വികാരവിക്ഷുബ്ധക്ഷമമായതിനാല്‍ ഞാന്‍ കരുതലോടെയാണ് വൈസ്പ്രസിഡന്റിനോട് സംസാരിച്ചത്. സംഭാഷണത്തിന്റെ ഒരു ഘട്ടത്തില്‍ ഞാന്‍ പറഞ്ഞു: “സഖാവിന്റെ വൈഫ് ലത എന്നെ കാണാന്‍ ആശുപത്രിയില്‍ വന്നിരുന്നു.” [പേര് മാറ്റിയതാണ്] അത് കേട്ടപടി വൈസ്പ്രസിഡന്റ് എന്നോട് പറഞ്ഞു: “എന്റ് വ്യക്തിപരമായ കാര്യങ്ങളില്‍ സംഘടന ഇടപെടരുത്. എന്റെ ഭാര്യ നിങ്ങളോട് എന്നെക്കുറിച്ച പറയുന്നതൊക്കെ കേള്‍ക്കാന്‍ നിങ്ങളെ ആര് ചുമതലപ്പെടുത്തി?” ഞാന്‍ സംഭാഷണം അവസാനിപ്പിച്ചത് ഇങ്ങനെയാണ്‍: “സോറി.”
വൈസ്പ്രസഡിന്റെ അവിഹിത ബന്ധം പുറത്തറിഞ്ഞാല്‍ സംഘടനയുടെ സല്‍പ്പേരിന് കളങ്കമാവുമെന്നുള്ളതു കൊണ്ട് നടന്ന കാര്യങ്ങള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഭഗീരഥന്‍ സാറിനോട് പറഞ്ഞു. പാര്‍ട്ടിയെ അറിയിക്കാനായിരുന്നു പ്രസിഡന്റിന്റെ ഉപദേശം. ഞാന്‍ പാര്‍ട്ടി സെക്രട്ടറി ചടയന്‍ സഖാവിനോട് കാര്യം പറഞ്ഞു. രണ്ടു ദിവസം മുമ്പ് സംഘടനയുടെ വൈസ്പ്രസിഡന്റ് എ.കെ.ജി. സെന്റില്‍ വന്ന് വി.എസുമായി ഇക്കാര്യം സംസാരിച്ചെന്നായിരുന്നു ചടയന്‍ സഖാവിന്റെ മറുപടി. തന്റെ ഭാര്യ മറ്റൊരുത്തനുമായിട്ട് അവിഹിതബന്ധത്തിലാണെന്നും അതുകൊണ്ട് ഭാര്യയെ ഉപേക്ഷിക്കുകയാണെന്നും വി.എസി.നോട് പറഞ്ഞത്രേ. ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തി മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാനുള്ള അനുവാദവും വി.എസ്. അയാള്‍ക്ക് കൊടുത്തെന്നാണ് ചടയന്‍ സഖാവ് എന്നോട് പറഞ്ഞത്. തങ്ങളുടെ കുടുംബപ്രശ്നത്തില്‍ സംഘടന ഇടപെട്ടതിന്റെ ഫലമറിയാന്‍ ലത വരുമ്പോള്‍ എന്തു പറയുമെന്നായിരുന്നു എന്റെ ചിന്ത. പക്ഷേ ലത എന്നെ കാണാന്‍ വന്നില്ല,
ആറു മാസങ്ങള്‍ക്കു ശേഷം ‘ലത‘ എന്നെ കാണാന്‍ വീണ്ടും വന്നു. കുടുംബപ്രശ്നം എവിടെ വരെ എത്തി എന്ന് ചോദിക്കുന്നതിനു മുമ്പ് തന്നെ അവര്‍ വിവരിച്ചു തുടങ്ങി. അവര്‍ പറഞ്ഞത് ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്. അത് അതേപടി ചേര്‍ക്കട്ടെ: “ഞാന്‍ സാറിനെക്കണ്ട് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ വിവാഹബന്ധം വേര്‍പെടുത്തി വേറെ വിവാഹം ചെയ്യാന്‍ പാര്‍ട്ടി അനുവാദം തന്നെന്നാണ് ഡോക്ടര്‍ എന്നോട് പറഞ്ഞത്. ഞാന്‍ പിറ്റേന്ന് തന്നെ വി.എസിനെക്കണ്ട് കാര്യം പറഞ്ഞു. വി.എസ്. പറഞ്ഞത് കേട്ടപ്പം ഞാന്‍ ഞെട്ടിപ്പോയി സാറെ. ഞാന്‍ കണ്ടമാനം നടന്നത് കാരണമാണ് ഡോക്ടറ്ക്ക് വേറെ വിവാഹം ചെയ്യേണ്ടി വന്നതെന്നാണ് വി.എസ്. പറഞ്ഞത്. ഒരാള്‍ പറഞ്ഞത് മാത്രം കേട്ടിട്ട് സഖാവ് ഇങ്ങനെയൊന്നും പറയരുതെന്ന് ഞാന്‍ പറഞ്ഞപ്പം വി.എസ്. പറഞ്ഞതെന്താണെന്നോ? ഡോക്ടര്‍ ഇക്കാര്യത്തില്‍ കള്ളം പറഞ്ഞെന്ന് എനിക്ക് തോന്നുന്നില്ലെന്ന്.“
ഞാന്‍ ചോദിച്ചു: “ലതയ്ക്ക് ഈ പ്രശ്നത്തെ നിയമപരമായി നേരിട്ടുകൂടെ?”
ലത നിസ്സഹായയായി പറഞ്ഞു: “നിയമത്തിന്റെ വഴിയില്‍ പോകാന്‍ പ്രയാസമാണ്. ഒന്നാ‍മത് ഒരുപാട് പണം വേണം. രണ്ടാമത് ഞങ്ങളുടെ വിവാഹത്തിന് നിയമ സാധുതയില്ലെന്നാണ് ഡോക്ടറ് തന്നെ പറയുന്നത്. സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരമാണ് ഞങ്ങള്‍ വിവാഹിതരായത്. വിവാഹക്കാര്യം പരസ്യപ്പെടുത്തി ഒരു മാസം കാത്തിരുന്ന് വിവാഹത്തിന് എതിരൊന്നുമില്ലെന്ന് ഉറപ്പായതിനുശേഷം രജിസ്റ്റ്ര് ചെയ്യുന്ന വിവാഹത്തിനേ നിയമസാധുതയുള്ളുവത്രേ. എന്തായാലും ഞാന്‍ നിയമയുദ്ധത്തിനൊന്നും പോണില്ല. ഒരു സഹായം മാത്രം ചെയ്താല്‍ മതി. ഞങ്ങള്‍ താമസിക്കുന്ന വീട്ടില്‍ നിന്നും ഉടനെ മാറണമെന്നാണ് ഡോക്ടര്‍ വാശി പിടിക്കുന്നത്. എന്നെ ഉടനെ വീട്ടില്‍ നിന്ന് ഇറക്കി വിടരുതെന്ന് ഡോക്ടറോട് വി.എസിനെക്കൊണ്ട് പറയിക്കണം.”
ചടയന്‍ സഖാവ് ശ്വാസകോശാര്‍ബുദരോഗം മൂര്‍ച്ഛിച്ച് ആര്‍.സി.സി.യില്‍ ആയിരുന്നതിനാല്‍ സംഘടനയുടെ പ്രശനങ്ങള്‍ വി.എസിനോട് തന്നെയാണ് പറഞ്ഞിരുന്നത്. അതനുസരിച്ച് ലതയെ ഉടനെ വീട്ടില്‍ നിന്ന് ഇറക്കി വിടരുതെന്ന് വൈസ്പ്രസിഡന്റിന് നിര്‍ദേശം കൊടുക്കണമെന്ന് അഭ്യര്‍ത്ഥിക്കാന്‍ ഞാന്‍ എ.കെ,ജി.സെന്റില്‍ ചെന്ന് വി.എസിനെ കണ്ടു. ഞാന്‍ പറഞ്ഞത് ശ്രദ്ധാപൂ‍ര്‍വ്വം കേട്ടതിനു ശേഷം വി.എസ്. പറഞ്ഞു: “കണ്ടമാനം നടക്കുന്ന പെണ്ണുങ്ങടെ സംരക്ഷണമൊന്നും ഏറ്റെടുക്കാന്‍ കഴിയില്ല.”
സ്ത്രീവിദ്വേഷിയായ ഒരാള്‍ പെണ്‍ വാണിഭക്കാരെ കൈയാമം വെച്ച് തെരുവിലൂടെ നടത്തിക്കുമെന്ന് വീമ്പിളക്കുന്നതിന്റെ ഉദ്ദേശ്യം എന്തെന്ന് വളരെ വ്യക്തമാണ്. താനൊരു പൊരുതുന്ന വിപ്ലവകാരിയാണെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തുക. അത്രമാത്രം. പ്രതിപക്ഷ നേതാവ് ആയിരുന്ന വി.എസ്. ഉത്സവപ്പറമ്പിലെ ആനമയിലൊട്ടകത്തട്ടിപ്പുകാരനെപ്പോലെ പലതരം “ജനകീയപ്രശ്നങ്ങള്‍” ഏറ്റെടുത്ത് ക്വിക്സോട്ടിക് പട വെട്ടി നടന്നിരുന്ന കാലത്ത് ചില പെണ്‍ വാണിഭക്കേസുകള്‍ ഒത്തുകിട്ടിയപ്പോള്‍ അങ്ങേറ്റെടുത്തു എന്നു മാത്രം. പാവം അജിതയും സ്ത്രീവേദിക്കാരും അത് കണ്ടിട്ടാണ് വി.എസില്‍ യതാര്‍ത്ഥ രക്ഷകനെ ദര്‍ശിച്ചത്.
Posted by Dr. N.M.Mohammed Ali at 12:51 AM
Email This BlogThis! Share to Twitter Share to Facebook Share to Google Buzz
Reactions:
2 comments:

സത്യാന്വേഷി said...

വി എസ് സ്ത്രീ വിദ്വേഷി മാത്രമല്ല,തൊഴിലാളി- ദലിത്- മുസ്ലിം വിരോധി കൂടിയാണ്. ടി ജെ ആഞ്ജലോസിനെപ്പറ്റി കടപ്പുറത്ത് മീന്‍ പെറുക്കി വിറ്റു നടന്നിരുന്ന പയ്യന്‍ എന്നു പറഞ്ഞത്, ചെങ്ങറ സമരക്കാരെ മോഷ്ടാക്കള്‍ എന്നാക്ഷേപിച്ചത്, കെ ഈ എന്നിനെ കുരങ്ങന്‍ എന്നു വിളിച്ചത്, മലപ്പുറത്ത് കോപ്പിയടിച്ചാണ് ഉന്നത വിജയം ഉണ്ടാകുന്നതെന്നു പരിഹസിച്ചത്, ഇരുപതുകൊല്ലം കൊണ്ട് കേരളത്തെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കിമാറ്റാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ഉന്നയിച്ചത് അങ്ങനെ എന്തെല്ലാം കാര്യങ്ങള്‍...
ഡോക്റ്റര്‍, പാര്‍ട്ടിക്കാരനായിട്ടും ധീരതയോടെ താങ്കള്‍ സത്യം പറഞ്ഞു. അഭിനന്ദനം.
April 7, 2011 7:08 AM

കൂടുതലറിയാന്‍ ഇവിടെ ഞെക്കി നോക്കിയാല്‍ മതി
http://nmmohammedali.blogspot.com/2011/04/blog-post.html8
http://activitystrea.ms/schema/1.0/article http://nmmohammedali.blogspot.com/2011/04/blog-post.html8