tag:google.com,2010:buzz:z12fhdjxnwrfch2d322vjtwxixnce3fpc04
Syam Kumar R. Syam Kumar R. 108055984722888068103
Jun 28, 2011 Jun 29, 2011 Buzz Public
"നില്‍‌‌ക്കള്ളിയില്ലാത്ത അവസ്ഥ വരുമ്പോള് മറ്റുള്ളവരെ ജാതിഭ്രാന്തന്മാരും‌‌‌‌ വര്‍‌‌ഗ്ഗീയവാദികളുമാക്കാന്‍‌‌‌‌ ചില അണികള്‍‌‌‌‌‌‌ കാണിക്കുന്ന കുനുട്ടു വിദ്യയാണ് ചെത്തുകാരനായ മുണ്ടയില്‍‌‌‌‌ കോരനെ വിളിച്ചു കൊണ്ട് വരുന്നത്."
Reshared post from Rajeev Menon (Kuthiravattan) പഴയൊരു കമന്റാണ് :-) ചിത്രകാരന്‍‌‌‌‌ ആരാണ് എന്ത...
tag:google.com,2010:buzz:z13lgj1glrvfznr5g04cd1e5mqeddtbas1g Reshared post from Rajeev Menon (Kuthiravattan)
പഴയൊരു കമന്റാണ് :-) ചിത്രകാരന്‍‌‌‌‌ ആരാണ് എന്താണ്‍ എന്നൊന്നുമറിയാത്ത ബ്ലോഗില്‍‌‌‌‌ പുതുമുഖമായ ഒരു ചങ്ങാതി ഇട്ട ഒരു കമന്റാണിത്.

------------------------
*"4. ശ്യാം ബാലകൃഷ്ണന്‍ has left a new comment on your post "പിണറായിയുടെ വീടും കുറേ നിഷ്കളങ്കരും...":

Fundamental Rights is a charter of rights contained in the Constitution of India. It guarantees civil liberties such that all Indians can lead their lives in peace and harmony as citizens of India.

ആറ് എന്ന നമ്പരില് ഇങ്ങനെയൊരു അവകാശം കാണാം. The right to constitutional remedies. കോടതിയെ സമീപിക്കാനും പരാതികള്ക്ക് നിയമപരമായി തീര്പ്പുണ്ടാക്കാനും ഇന്ത്യയിലെ ഏതൊരു പൗരനും അവകാശമുണ്ട്. ആ അവകാശം പിണറായി വിജയനുമുണ്ട്. പിണറായി അത്
ഉപയോഗിക്കുമ്പോള് ചിത്രകാരന് വേദനയുണ്ടാകുന്നുവെങ്കില്, അതൊരു ഫ്യൂഡല് മനോരോഗമാണ്. മുണ്ടയില് കോരന് എന്ന ചെത്തുകാരന്റെ മകന് നാട്ടിലെ പൊലീസ് സ്റ്റേഷനില് ഒരു പരാതി കൊടുത്തപ്പോള് വേദന കൊണ്ടു പുളയുന്ന ചിത്രകാരന് നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന വലിയൊരു രോഗത്തെയാണ് പ്രതിനിധീകരിക്കുന്നത്. തനിക്കു നേരെയുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് പരാതിപ്പെടാന് ജാതിയില് താഴ്ന്നവന് അവകാശമില്ലാതിരുന്ന ഒരവസ്ഥ നാടിന്റെ ഭൂതകാലത്തിലുണ്ട്. പിണറായി വിജയന് പിറന്ന സമുദായത്തിനും സാമൂഹികാധികാരം ആ അവകാശം നിഷേധിച്ചിരുന്നു. അയിത്തം കല്പ്പിച്ച് അകറ്റി നിര്ത്തപ്പെട്ടവര് പൊതുസ്ഥാപനങ്ങളിലേയ്ക്ക് കടന്നു വന്നപ്പോള് മുഖം ചുളിച്ചും മൂക്കു വിറപ്പിച്ചും പരിഹാസമുതിര്ത്തും അനിഷ്ടം പ്രകടിപ്പിച്ചിരുന്നവര് അത്ര പഴയ കാഴ്ചയുമല്ല.

അതുകൊണ്ടു, തന്നെ പിണറായി വിജയന് പരാതിപ്പെട്ടപ്പോള് ചിത്രകാരന് നൊന്തുവെങ്കില്, ആ നൊമ്പരം കാലഘട്ടത്തിന്റെ ആവശ്യമാണ്. ആ വേദന ശമിക്കാനുളള ഒരു സാധ്യതയും ഞാന് കാണുന്നില്ല. വേദന മൂത്ത് ദേഹം നീരു വന്ന് വിങ്ങി, വീര്ത്ത് പൊട്ടി, പഴുപ്പും ചലവും ചാടി, ആരു കണ്ടാലും അറയ്ക്കുന്നൊരു ദുര്ഗന്ധപിണ്ഡമായി നരകിച്ചു തീരുകതന്നെ വേണം, ഇത്തരം ജന്മങ്ങള്. "*
-------------------------


ഈ കമന്റിന്റെ പ്രത്യേകത (ശരിക്കു പറയേണ്ടത് സാധാരണത്വം‌‌ എന്നാണ്) എന്താണെന്നു വച്ചാല്‍‌‌‌‌ ഇതിലെ മുണ്ടയില്‍‌‌‌‌ കോരന്റെ മകന്‍‌‌‌‌, ചെത്തുകാരന്റെ മകന്‍‌‌‌‌ എന്ന ശൈലിയാണ്.

ദേ ഇന്നിപ്പോള്‍‌‌‌‌ പട്ടേട്ടിന്റെ ബസ്സിലും‌‌‌‌‌ കണ്ടത് ഇതു തന്നെ. https://profiles.google.com/104412239531173257088/posts/JxXyqeUfE1E‌‌

1. "ചെത്തുകാരന്‍ മുണ്ടയില്‍ കോരന്‍റെ മകന്‍ പോലീസുകാരോട് കയര്‍ക്കുകയോ.... അസംഭവ്യം അസംഭവ്യം... അസാധ്യം..."
2. "ബ്രാഹ്മണനായ വായപേയീം പഞ്ചമനായ പിണറായീം "
3. "വ്വോ... കോരന്റെ മകന് പഠിക്കാനവകാശമില്ല... വിദേശത്തു പഠിക്കാന്‍ തെല്ലും"

ഇതൊക്കെ വിഷയവുമായി യാതൊരു ബന്ധമില്ലാത്ത കാര്യമാണ്. പക്ഷേ അനുകൂലികള്‍‌‌‌‌ ഇതൊക്കെ കൂടെക്കൂടെ പറഞ്ഞു കൊണ്ടിരിക്കണം‌‌. കാരണമെന്തായിരിക്കും‌‌‌‌.

എനിക്കു തോന്നുന്നത് ഇങ്ങനെ പറയുന്നതിലൂടെ അണി ഉദേശിക്കുന്നത് - "നിങ്ങള്‍‌‌‌‌‌‌ പിണറായി വിജയനെ വന്ദിക്കുന്നില്ല, കാരണം‌‌‌‌‌‌, പിണറായി വിജയന്റെ അച്ഛന്‍‌‌‌‌‌‌ മുണ്ടയില്‍‌‌‌‌ കോരനെന്ന ചെത്തുകാരനാണ്. ചെത്ത് അത്ര കേമപ്പെട്ട ജോലിയല്ല, കോരനെന്ന പേരിനും‌‌‌‌ ആഢ്യത്വമില്ല. നിങ്ങള്‍‌‌ വന്ദിക്കാത്തതുകാരണം‌‌‌‌ ഇത് രണ്ടിനോടുമുള്ള നിങ്ങളുടെ വെറുപ്പാണ്, ഈ വെറുപ്പിനു കാരണം‌‌‌‌ നിങ്ങളുടെ ഫ്യൂഡല്‍‌‌‌‌ ചിന്താഗതിയാണ്. മൊത്തത്തില്‍‌‌‌‌‌‌ നിങ്ങളുടെ സവര്‍‌‌‌‌ണ്ണചിന്താഗതിയാണ് ഇതിനൊക്കെ കാരണം‌‌‌‌.

ചുരുക്കത്തില്‍‌‌‌‌‌‌, നില്‍‌‌ക്കള്ളിയില്ലാത്ത അവസ്ഥ വരുമ്പോള് മറ്റുള്ളവരെ ജാതിഭ്രാന്തന്മാരും‌‌‌‌ വര്‍‌‌ഗ്ഗീയവാദികളുമാക്കാന്‍‌‌‌‌ ചില അണികള്‍‌‌‌‌‌‌ കാണിക്കുന്ന കുനുട്ടു വിദ്യയാണ് ചെത്തുകാരനായ മുണ്ടയില്‍‌‌‌‌ കോരനെ വിളിച്ചു കൊണ്ട് വരുന്നത്.

നിങ്ങള്‍‌‌‌‌ക്കെന്തു തോന്നുന്നു? യോജിക്കുന്നുണ്ടോ?