Reshared post from Priya G
Devanand Pillai - IPC 497
Whoever has sexual intercourse with a pe...
Devanand Pillai - IPC 497
Whoever has sexual intercourse with a person who is and whom he knows or has reason to believe to be the wife of another man, without the consent or connivance of that man, such sexual intercourse not amounting to the offence of rape, is guilty of the offence of adultery, and shall be punished with imprisonment of either description for a term which may extend to five years, or with fine, or with both. In such case the wife shall not be punishable as an abettor.
Punishment—Imprisonment for 5 years, or fine, or both—Non-cognizable—Bailable—Triable by Magistrate of the first class—Non-compoundable.
ഇത്രേം വായിച്ചിട്ട് സദാചാര പോലീസിനു ഇറങ്ങുക എന്നേ പറയാനുള്ളൂ.
ഒന്ന്: വാറണ്ടില്ലാതെ പോലീസിനു നടപടി എടുക്കാനാവില്ല.
രണ്ട്: വിവാഹിതയായ സ്ത്രീയോട് അവരുടെ ഭര്‍ത്താവിന്റെ സമ്മതമില്ലാതെ പരപുരുഷന് നടത്തുന്ന വേഴ്ചയാണ് വ്യഭിചാരം. ഭര്‍ത്താവിന്റെ സമ്മതത്തോടെ (സ്ത്രീയുടെ സമ്മതത്തോടെ അല്ലെങ്കില്‍ ബലാത്സംഗമാണ്) പരപുരുഷന് ബന്ധപ്പെട്ടാല്‍ വ്യഭിചാരമാകുന്നില്ല
മൂന്ന്: പ്രസ്തുത സ്ത്രീ വിവാഹിതയാണെന്ന് ന്യായമായും പരപുരുഷനു മനസ്സിലാക്കാനോ സംശയിക്കാനോ സാഹചര്യം ഉണ്ടായിരിക്കണം
നാല്: പരപുരുഷനു മാത്രമേ ശിക്ഷയുള്ളൂ, സ്ത്രീയ്ക്ക് ശിക്ഷയില്ല.
അഞ്ച്: സിറ്റിസണ്‍സ് അറസ്റ്റ് നടത്താവുന്ന കുറ്റമല്ല ഇത് (ബെയിലബിള്‍ ഒഫന്‍സ്) എന്നതിനാല്‍ നാട്ടുകാര്‍ ഇടപെട്ടാല്‍ അത് തടഞ്ഞു വയ്ക്കല്‍, സംഘം ചേര്‍ന്ന് ഉപദ്രവിക്കല്‍ എന്ന കുറ്റങ്ങള്‍ ആകും. സദാചാര പോലീസുകാര്‍ ചെയ്യുന്ന കുറ്റം വ്യഭിചാരത്തെക്കാള്‍ ഗുരുതരമായ ഒഫന്‍സ് ആണ് (ശരിക്കും അനാശാസ്യം നടന്നെങ്കിലും ഇല്ലെങ്കിലും)
ആറ്: വിവാഹിതനായ പുരുഷന് അവിവാഹിതയായ പ്രായപൂര്‍ത്തിയായ സ്വബോധതീരുമാനം എടുക്കാന്‍ പ്രാപ്തയായ സ്ത്രീയോട് ഉഭയസമ്മതപ്രകാരം നടത്തുന്ന വേഴ്ച വ്യഭിചാരമല്ല.
ഒരു പുരുഷ കേന്ദ്രീകൃത ലോകത്തിലെ ഭരണ കാലത്ത് (1862) നിലവില്‍ വന്ന ശിക്ഷാനിയമമാണ് ഇന്ത്യന്‍ പീനല്‍ കോഡ്. ആ കാലം വച്ചു നോക്കുമ്പോള്‍ വളരെ പുരോഗമനപരമായ ശിക്ഷാസംഹിതയാണത്. ഇന്നത്തെ കാലത്ത്, ഇന്ത്യയിലെ ഇന്നത്തെ ജനതയുടെ, ഇന്നത്തെ പ്രതിനിധികള്‍ നിയമം പടച്ചാല്‍ പോലും ഇതിലും പ്രാകൃതമായിരിക്കും എന്നാണ് എനിക്കു തോന്നുന്നത്. കാര്യങ്ങള്‍ അങ്ങനെ ആയിരിക്കെ തന്നെ, ഒരേ കുറ്റം സ്ത്രീ ചെയ്താല്‍ തെറ്റില്ല, പുരുഷന് ചെയ്താല്‍ തെറ്റുണ്ട് എന്നത് താത്വികമായി ശരിയല്ല, കാരണം അത് സമത്വത്തിനു ചേര്‍ന്നതല്ല.
എങ്കിലും അത് വിഭാവനം ചെയ്യുന്നത് പുരുഷമേധാവിത്വമുള്ള സമൂഹത്തില്‍ സ്ത്രീയ്ക്ക് സംരക്ഷണം കൂടുതല്‍ വേണം എന്നതാണ്. പരിഷ്കൃതലോകത്തിലെ ഒരാള്‍ക്ക് സ്ത്രീധന നിരോധനം എന്നു കേട്ടാല്‍ ചിരി വന്നേക്കും, വിവാഹം കഴിക്കുമ്പോള്‍ പുരുഷനു വീട്ടുകാര്‍ കൊടുക്കുന്ന ധനം സംബന്ധിച്ച് നിയമമൊന്നുമില്ലെങ്കില് പിന്നെ സ്ത്രീയുടെ സ്വത്തു സംബന്ധിച്ച് എന്തിനു നിയമം എന്ന് ആലോചിക്കുന്നത് ന്യായം. പക്ഷേ സ്ത്രീധനം എന്ന അപരിഷ്കൃതാചാരം നിലവിലുള്ള നാട്ടില്‍ അതാവശ്യമായി വരുന്നു.
ഫലത്തില്‍, പരിഷ്കൃതര്‍ക്ക് തോന്നുക ഈ നിയമം സ്ത്രീയെ കന്നുകാലിയെപ്പോലെ കാണുന്നു എന്നായിരിക്കും. വല്ലവന്റെയും കന്നുകാലിയെ ഒരുത്തന് മോഷ്ടിച്ചാല്‍ ശിക്ഷയുണ്ട് എന്നാല്‍ കന്നുകാലി വല്ലവനെയും മോഷ്ടിച്ചു എന്ന ശിക്ഷയില്ല. സമൂഹത്തിന്റെ കുറ്റം.
അത്തരം സാഹചര്യങ്ങളില്‍ സ്ത്രീയെ കുറ്റവിമുക്തയാക്കല്‍ പരിഷ്കൃത ലോകത്തിനും അപരിചിതമല്ല താനും. വേശ്യാവൃത്തി കുറ്റകരമായ പല യൂറോപ്യന്‍ രാജ്യങ്ങളിലും പിടിക്കപ്പെട്ടാല്‍ ശിക്ഷ കസ്റ്റമര്‍ക്ക് മാത്രമാണ്, സ്ത്രീക്ക് ശിക്ഷയില്ല.
ക്രിമിനല്‍ നിയമത്തിലേ ഈ ഇളവുള്ളൂ. ഭാര്യയുടെ പരപുരുഷ ബന്ധം വിവാഹമോചനത്തിനു ഭര്‍ത്താവിനു മതിയായ കാരണമാണ്, അതുപോലെ തന്നെ ഭര്‍ത്താവിന്റെ പരസ്ത്രീബന്ധം ഭാര്യയ്ക്കും വിവാഹമോചനത്തിനു മതിയായ കാരണമാണ്.
https://plus.google.com/109976698719627847127/posts/VHwfzTx2Z1Z