tag:google.com,2010:buzz:z12zzlvqrtaywdbxv04cfhzbnpvqh1chip00k
Syam Kumar R. Syam Kumar R. 108055984722888068103
Jun 26, 2011 Jun 27, 2011 Buzz Public
Reshared post from Priya G ബ്ലോഗിലും ബസ്സിലും നടക്കാറുള്ള ചര്ച്ച/ തര്ക്കങ്ങളിലെ എതിരഭിപ്രായം ന...
tag:google.com,2010:buzz:z131vlewczi5f5ofw22wit2ylzrhj11do Reshared post from Priya G
ബ്ലോഗിലും ബസ്സിലും നടക്കാറുള്ള ചര്ച്ച/ തര്ക്കങ്ങളിലെ എതിരഭിപ്രായം നിങ്ങളുടെ പിന്നീടുള്ള അറ്റിറ്റ്യൂഡില് എന്തെങ്കിലും സ്വാധീനം ചെലുത്തിയതായി തോന്നിയിട്ടുണ്ടോ?

ബീഫ്പറ്റി മാറ്റിയിട്ടുള്ള ബര്ഗര് കഴിക്കുന്നതില് വെജിറ്റേറിയന്സിനു പ്രശ്നമുണ്ടെന്ന് വാദിച്ച, ഇപ്പോഴും കരുതുന്ന ഞാന് അന്നത്തെ ആ നീണ്ട ചര്ച്ചകള്ക്കും വാദങ്ങള്ക്കും ശേഷം മീന് മണമുള്ള ഓഫീസ് പാന്ട്രിയില് എത്തിയാല് ഒന്ന് മൂക്കു ചുളിച്ച ശേഷം കണ്‌ട്രോള് ചെയ്ത് അവിടെ തന്നെ നില്ക്കുന്നതായി ഞാന് നോട്ട് ചെയ്തിട്ടുണ്ട്. മീന് ഫ്രൈ ഇരിക്കുന്ന പ്ലേറ്റില് അതിന്റെ മറ്റേ എന്ഡിലുള്ള ഫ്രഞ്ച്ഫ്രൈ എടുത്ത് കഴിക്കാന് കഴിഞ്ഞിട്ടുണ്ട്.

സോ ഞാന് പറയാന് ആഗ്രഹിക്കുന്നതെന്തെന്നാല് ബസ്/ബ്ലോഗ് വാഗ്വാദങ്ങള് വെറും പറഞ്ഞ് മറക്കുന്ന വാക്പയറ്റുകള്ക്കപ്പുറം അതിലുള്ളവരെ സ്വാധീനിക്കുന്നുണ്ട്. അതിനാല് തന്നെ സമൂഹത്തേയും തന്നെത്തന്നെയും നെഗറ്റീവ് ആയി ബാധിക്കുന്നതെന്ന് താന് കരുതുന്ന വിഷയത്തില്, അതിനേക്കാള് അന്താരാഷ്‌ട്രപ്രാധാന്യമുള്ള കാര്യങ്ങള് ഞാന് പരിഹരിച്ചില്ലല്ലോ എന്ന് കരുതി, നിശ്ബ്ദത പാലിക്കുന്നതിനേക്കാള് നല്ലത് തന്റെ അഭിപ്രായവും ആശങ്കയും തുറന്ന് പറയുന്നതാണെന്ന് ഞാന് കരുതുന്നു. അതുവഴി ഒരാളുടെയെങ്കിലും അറ്റിറ്റ്യൂഡില് പോസിറ്റീവ് ആയ ഒരു മാറ്റം അറിയാതെയാണെങ്കിലും വരുത്താന് അതിനാകുമെന്ന് വിശ്വസിക്കുന്നു.

[ and the argument continues ... :)]
Liked by: Arun Moncy