tag:google.com,2010:buzz:z120dx1jfuv4unway04cfhzbnpvqh1chip00k
Syam Kumar R. Syam Kumar R. 108055984722888068103
Jun 06, 2011 Jun 06, 2011 Buzz Public
"സർ... സമ്പന്നരെ എങ്ങനെ ശ്വസിക്കണം എന്ന് പഠിപ്പിച്ചത് കൊണ്ടായില്ല. ധനികന്റെ വിനോദം ആണത്. അത് കാപട്യക്കാരുടെ നാട്യമാണ്. അത് ഒരു mischievous deception (കുസൃതി കലർന്ന വഞ്ചന) ആണ്. താങ്കൾക്കറിയാമല്ലോ, mischievous deception എന്നത് ഓക്സ്ഫോർഡ് ഡിക്ഷ്ണറിയിൽ ഒരു വാക്കിന് പര്യായമായാണ് കൊടുത്തിരിക്കുന്നത്- ആ വാക്കാണ്... HOAX (തട്ടിപ്പ്)"
Reshared post from Prasanth M INDIA TODAY CONCLAVE, DAY 2, Saturday, February 26, 2005, sessio...
tag:google.com,2010:buzz:z12pfl5rqp3det4pd04cgf4h3zyxfli5cpc0k Reshared post from Prasanth M
INDIA TODAY CONCLAVE, DAY 2, Saturday, February 26, 2005, session: spirituality, halo or hoaxല്‍ ജാവേദ് അഖ്‌തർ നടത്തിയ പ്രഭാഷണത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം.

http://workersforum.blogspot.com/2011/06/blog-post_1462.html

ആത്മീയത, പരിവേഷം, പിത്തലാട്ടം..

പ്രിയപ്പെട്ടവരെ ,

അതിവിശിഷ്‌ടമായ ഈ സദസ്സിനെ അഭിസംബോധന ചെയ്യാനായി ഞാനിവിടെ നിൽക്കുന്നത് ഒട്ടും അസൂയാർഹമായ സ്ഥിതിയിലല്ലെന്ന് നിങ്ങൾക്കേവർക്കും അറിയാമല്ലോ. മിന്നുന്ന സെഞ്ചുറി പൂർത്തിയാക്കിയ സച്ചിൻ ടെൻഡുൽക്കർക്ക് ശേഷം ബാറ്റ് ചെയ്യാനായി പവലിയനിൽ നിന്ന് പുറപ്പെടുന്ന കളിക്കാരന്റെ അവസ്ഥ പോലെയാണ് ആദരണീയവും ആകര്‍ഷകവുമായ ഒരുവ്യക്തിത്വത്തിനുടമയായ ശ്രീ ശ്രീ രവിശങ്കറെപ്പോലൊരാൾ സംസാരിച്ചു തീർന്ന ഉടനെ സംസാരിക്കാൻ വിധിക്കപ്പെട്ട എന്റെ അവസ്ഥയും. എന്തു ചെയ്യാം, ഏതോ ദുര്‍ബല നിമിഷത്തിൽ ഞാനിത് സ്വയം ഏറ്റെടുക്കുകയായിരുന്നു. .

തുടക്കത്തിൽ തന്നെ ചില കാര്യങ്ങൾ വ്യക്തമാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ജാവേദ് അഖ്‌തർ എന്ന എന്റെ പേരു കേട്ട് നിങ്ങളാരും തെറ്റിദ്ധരിക്കപ്പെടരുത്. ഞാനൊരു നിരീശ്വര വാദിയാണെന്നതും യാതൊരു വിശ്വാസങ്ങളും ഞാൻ വച്ചുപുലർത്തുന്നില്ല എന്നതും ഒരു രഹസ്യമല്ല. ഒട്ടേറെത്തവണ ഇക്കാര്യം ഞാൻ , എഴുത്തിലൂടേയും ടി വി യിലൂടെയും ഒക്കെ പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. അതിനാൽ തന്നെ ഒരു തരത്തിലുള്ള ആത്മീയതയിലും (സ്പിരിച്ച്വാലിറ്റി) എനിക്ക് വിശ്വാസമില്ല ..........

തുടർന്നു വായിക്കുക
http://activitystrea.ms/schema/1.0/article വര്‍ക്കേഴ്സ് ഫോറം: ആത്മീയത, പരിവേഷം, പിത്തലാട്ടം..