tag:google.com,2010:buzz:z125gzswnmqldphjs04cfhzbnpvqh1chip00k
Syam Kumar R Syam Kumar R 108055984722888068103
Sep 27, 2011 Sep 27, 2011 Buzz Public
Reshared post from Nodichil Nodichil ചില രാജ്യദ്രോഹികളുടെ ഹസ്തരേഖകൾ.... (കൂട്ടുകൃഷിക്കാരേയും മ...
tag:google.com,2010:buzz:z13qtz2poyebttazg04cjbw4rljvyp2r5jg Reshared post from Nodichil Nodichil
ചില രാജ്യദ്രോഹികളുടെ ഹസ്തരേഖകൾ.... (കൂട്ടുകൃഷിക്കാരേയും മറക്കേണ്ട...)


ഇന്‍ഡ്യയില്‍ നിരോധിക്കപ്പെട്ട , ഹമീഷ് മക് ഡൊണാള്‍ഡിന്റെ “The Polyester Prince: The Rise of Dhirubhai Ambani“ - എന്ന കൃതിയിലെ പരാമര്‍ശമാണിത് . റിലയന്‍സിന്റെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും അംബാനി സൃഷ്ടിച്ച കോര്‍പ്പറേറ്റ് - അധോലോക സംസ്കാരത്തെക്കുറിച്ചൂം വിശദമാക്കുന്ന ഒരു കൃതിയാണിത് .ഇന്‍ഡ്യയില്‍ ഒരു കൃതി നിരോധിക്കണമെങ്കില്‍ അതിനെ സംബന്ധിച്ചു മത വിരുദ്ധമോ , അതിനെതിരെ പൊതുജന പ്രക്ഷോഭമോ വസ്തുതയ്ക്കു നിരക്കാത്തതോ അങ്ങനെ എന്തെങ്കിലും തരത്തിലുള്ള ആക്ഷേപമോ വിവാദമോ ഉണ്ടാകണമെന്നതാണ് സാമാന്യ ന്യായം .ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചും മാധ്യമ സംസ്കാരത്തെക്കുറിച്ചും ഏറെ വാചാലമാകുന്നൊരു നാട്ടില്‍ യാതൊരു വിവാദത്തിനും ഇടം നല്‍കാതെ , കാരണം എന്താണെന്നു പോലുമറിയാതെ നിശബ്ദമായി ഈ കൃതി നിരോധിക്കപ്പെട്ടിരിക്കുന്നു .ഇന്‍ഡ്യയില്‍ മതങ്ങളെ , ദൈവങ്ങളെ , രാഷ്ട്രപിതാവിനെ വരെ നമുക്കു വിമര്‍ശിക്കാം , പുസ്തകമെഴുതാം പക്ഷെ കോര്‍പ്പറേറ്റുകളെക്കുറിച്ച് വസ്തുതകള്‍ പോലും എഴുതാന്‍ ഭരണ കൂടങ്ങള്‍ നമ്മെ അനുവദിക്കില്ല . ഇന്‍ഡ്യയില്‍ റിലയന്‍സിനു മതങ്ങളെക്കാളും ദൈവത്തെക്കാളും എല്ലാം പ്രഭാവമുണ്ടെന്നു തോന്നുന്നു .!!

വി പി സിങ്ങുമായി റിലയന്‍സിന്റെ ധീരുഭായി അംബാനിക്കുണ്ടായിരുന്ന അത്ര സുഖകരമല്ലാത്ത ബന്ധത്തെ സൂചിപ്പിച്ച് കൊണ്ടായിരിക്കണം റിലയന്‍സ് പ്രതികൂല ഭരണ കൂടം എന്ന് ഹമീഷ് വിലയിരുത്തിയത് . പക്ഷെ 1990 കളിലെയും അതിനു മുമ്പത്തെയും രാഷ്ട്രീയ - കോര്‍പ്പറേറ്റ് സാഹചര്യങ്ങളെ വിലയിരുത്തി തയ്യാറാക്കിയ പുസ്തകം ഇപ്പോള്‍ തിരുത്തിയാല്‍ ഇങ്ങനെ വായിക്കാം ഒരേ ഒരു ഭരണകൂടം മാത്രമേ ഇന്‍ഡ്യയില്‍ നിലവിലുള്ളു അംബാനിമാര്‍ക്കു ദാസ്യവേല ചെയ്യുന്ന ഭരണ കൂടം .
http://activitystrea.ms/schema/1.0/article കാലിഡോസ്കോപ്പ് -: റിലയന്‍സ് :ഒരു കോര്‍പ്പറേറ്റ് രാജ വാഴ്ച