1)ചോദ്യം ചോദിച്ചാൽ തർക്കുത്തരം പറയുന്നവരുമായി നിങ്ങൾ തർക്കിക്കരുതു്. അവർ അപ്പാവികളാകുന്നു, അവരെ തലോടി പുകഴ്ത്തി വിടുവിൻ. തർക്കം തരക്കാരുമൊത്താകണം. തരം തെറ്റാതെ തർക്കിക്കുകയും വേണം.
2) അജ്ഞാതരായി അവതരിച്ചു് നിങ്ങളുടേ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നവർ അജ്ഞാതചര്യയെ കുറിച്ചു പോലും അജ്ഞരാകുന്നു. അവരെ അവഗണിക്കുവിൻ. കാലം നിങ്ങളുടെ കൂടെയാണു്.
3)സദാചാരവാദികൾ നിങ്ങളെ കുറ്റപ്പെടുത്തി ദുരാചാരവാദിയാക്കാൻ ശ്രമിക്കും. നിങ്ങൾ തളരരുതു്. ആചാരം ആപേക്ഷികമാകുന്നു. അവരുടെ ആരോപണങ്ങളിലൂടെ അവരുടെ ആചാരങ്ങളും അവർ പ്രകടമാക്കുന്നില്ലെ.