Reshared post from Muhammed Shan
Comment of the Day
Calvin H - വിശ്വാസികള്‍ ഏറ്റവും കൂടുതല്‍ ...
Comment of the DayCalvin H - വിശ്വാസികള്‍ ഏറ്റവും കൂടുതല്‍ നിയമപരിരക്ഷയും സാമൂഹ്യപരിരക്ഷയും അനുഭവിക്കുന്ന ജനവിഭാഗമാണ്. വിശ്വാസത്തിനു ഏല്ക്കുന്ന നേരിയ പോറലുകള്‍ പോലും 'വികാരം വ്രണപ്പെടുത്തല്‍' ആവുകയും അത് തുടക്കത്തിലേ തന്നെ അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്നുണ്ട്. വികാരം വ്രണപ്പെടുമോ എന്ന് ഭയന്ന് സത്യമായ ഒരു കാര്യം നേരെ പറയാന്‍ സമൂഹത്തില്‍ മരണഭയമുള്ള ആരും തയ്യാറാകും എന്ന് തോന്നുന്നില്ല. ഈ വിഷയത്തില്‍ ആനന്ദ് വിശദമായിത്തന്നെ മുന്‍പ് മാതൃഭൂമിയില്‍ എഴുതിയിരുന്നു.
ഒരാളുടെ വിശ്വാസം വ്യക്തിപരമായും സ്ഥാപനപരമായാലും അതില്‍ തുടരാന്‍ വേണ്ട എല്ലാ സാഹചര്യവും നിയമവും സമൂഹവും ഇന്ന് പ്രൊവൈഡ് ചെയ്യുന്നുണ്ട്. ഇനി അഥവാ അതിനെ ആരെങ്കിലും വെല്ലുവിളിക്കുന്നുണ്ടെങ്കില്‍ അത് മറ്റു വിശ്വാസികള്‍ തന്നെയാണ്. ഉദാഹരണം സുബ്രഹ്മണ്യസ്വാമിയുടെ ഡി.എന്‍. എ ആര്‍ട്ടിക്കിള്‍.
ഏതെങ്കിലും ഒരു വിശ്വാസിയുടെ വിശ്വസിക്കാനുള്ള അവകാശത്തെ ഒരു അവിശ്വാസിയും എവിടെയും വെല്ലുവിളിച്ചതായി കാണുന്നില്ല (ഒറ്റപ്പെട്ട സംഭവങ്ങള്‍ കണ്ടേക്കാം). ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്. ലോജിക്കില്ലാത്ത വാദങ്ങളെ നല്ല പോലെ കളിയാക്കുന്നതും കണ്ടു വരുന്നുണ്ട്. കളിയാക്കപ്പെടുന്നത് വേദനിക്കുന്നെങ്കില്‍ അത് ആത്മവിശ്വാസത്തിന്റെ കുറവാണ്. സ്വന്തം വിശ്വാസങ്ങളും ചിന്തകളും ലോജിക്കും ശരി എന്ന് പൂര്ണബോദ്ധ്യമുള്ള ഒരു വ്യക്തിക്ക് അതിനെ ആരെങ്കിലും കളിയാക്കിയാല്‍ ഒരു ചുക്കും തോന്നില്ല.
ഞാന്‍ ഒരു ഏഥീയസ്റ്റാണ്. അതിനാല്‍ ഞാന്‍ മണ്ടനാണ് എന്ന് സിമി കളിയാക്കി എന്നിരിക്കട്ടെ എനിക്കൊരു ചുക്കുമില്ല. എന്തുകൊണ്ട് ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല എന്നതിനു എനിക്ക് വ്യക്തമായ ധാരണയുണ്ട്. ഈ ലോകം മുഴുവന്‍ അതിനെ കളിയാക്കിയാലും പരിഹസിച്ചാലും എനിക്ക് യാതൊരു പ്രശ്നവും തോന്നില്ല. അത് കൊണ്ടൊന്നും എന്റെ എഥീസം ഇല്ലാതാവാനും പോണില്ല. എഥീസം ഇല്ലാതാവണമെങ്കില്‍ ആരെങ്കിലും ലോജിക്കലി അതിനെ പൊളിക്കണം. അങ്ങനെ പൊളിക്കുന്നതിനോട് യാതൊരു വിരോധവുമില്ല താനും. എനിക്കില്ലാത്ത ശരിയായ ഒരു അറിവ് മറ്റൊരാള്‍ പകര്‍ന്ന് തന്നാല്‍ അത് സ്വീകരിക്കാന്‍ സന്തോഷം മാത്രമേയുള്ളൂ.
അത് കൊണ്ട് ദൈവവിശ്വാസം വെറും അന്ധവിശ്വാസമാണെന്ന് ആരെങ്കിലും ഉറക്കെ വിളിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍ സ്വന്തം ഈഗോയെ ഹര്‍ട്ട് ആക്കാന്‍ വിടാതെ, ഒന്നുകില്‍ ലോജിക്കലി അതിനെ പൊളിക്കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ ലോജിക്കിനെ അംഗീകരിച്ച് സ്വന്തം വിശ്വാസങ്ങളെ തിരുത്തുക. അതല്ലാതെ ഒരു ഡിസ്കോഴ്സ് നടത്താതെ സ്വന്തം വിശ്വാസത്തെ പരിക്കില്ലാതെ കൊണ്ടു നടക്കണം എന്ന ആഗ്രഹം വെറും എസ്കേപ്പിസമാണ്. അത് ആകണമെങ്കില്‍ അങ്ങനെയാകാം. പക്ഷേ ഓടാന്‍ തീരുമാനിച്ചയാള്‍ ജീവിതകാലം മുഴുവന്‍ ഓടിക്കൊണ്ടേയിരിക്കും എന്ന് മാത്രം.
പിന്നെ ഭാഷയിലെ സൗമ്യത. അതൊക്കെ വ്യക്തികള്‍ക്ക് അനുസരിച്ച് മാറിയും മറിഞ്ഞും ഇരിക്കും. അതിനു വിശ്വാസി - അവിശ്വാസി എന്ന വ്യത്യാസമൊന്നുമില്ല. എങ്ങനെ പറഞ്ഞാലും പറയുന്നതില്‍ കാര്യമുണ്ടോ എന്ന് നോക്കിയാല്‍ മതി.
https://profiles.google.com/davisdaly/posts/hct5nptV8F3