tag:google.com,2010:buzz:z13uwrorsqmevfjm022vjtwxixnce3fpc04
Syam Kumar R Syam Kumar R 108055984722888068103
Oct 02, 2011 Oct 02, 2011 Buzz Public
കരീം മാഷേ, മുഹമ്മദ് എന്നത് എങ്ങനെയാണ് ഇസ്ലാമികനാമം ആകുന്നത്? മുഹമ്മദ് എന്ന പേരിന്റെ അര്‍ത്ഥം "Praiseworthy" എന്നാണെന്ന് കാണുന്നു. പ്രവാചകന് മുന്‍പ് ആരും ഉപയോഗിക്കാത്ത പേരായിരുന്നോ അത്?

നിങ്ങളുടെ മതത്തില്‍ 'മുഹമ്മദ്' എന്നത് "വളരെയധികം ബഹുമാനിക്കപ്പെടുന്ന പേര്" ആണെന്നത് നിങ്ങളെ മാത്രം ബാധിക്കുന്ന കാര്യമാണ്. നിങ്ങളുടെ മതത്തെ എതിര്‍ക്കുന്ന ഒരാള്‍ അതെന്തിന് കാര്യമാക്കണം?

ഓഫ് : കരീം മാഷിന്റെ ലോജിക് അനുസരിച്ചാല്‍ ഹിന്ദുവായി ജനിച്ച ഒരു നിരീശ്വരവാദിക്ക് നിരീശ്വരന്‍ എന്നുപോലും പേരിടാനാവില്ല.നിരീശ്വരന്‍ എന്നത് ശിവന്റെ ഒരു പേരാണ്.
പിന്നേം ഓഫ് : ബൃഹസ്പതി എന്നു പേരുള്ള ചാര്‍വാകന്‍ ഉണ്ടായിരുന്ന നാടാണ് ഭാരതം.

പുലരി,

മതപരമായി വിവാഹം നടത്തുന്നത് വഴി മതത്തിന്റെ എന്തോ ആനുകൂല്യം നേടുകയാണ് എന്ന രീതിയിലാണ് പുലരി പറയുന്നത്. സത്യത്തില്‍ മതത്തില്‍ നിന്ന് ഒരു ആനുകൂല്യവും കിട്ടുന്നില്ല എന്നു മാത്രമല്ല ബുദ്ധിമുട്ടുകള്‍ മാത്രമാണ് ഉണ്ടാകുന്നത്. ഈ ബസ്സ് പോസ്റ്റും ഇതിലെ കമന്റുകളും തന്നെ മതം ജീവിതത്തില്‍ ഉണ്ടാക്കിവയ്ക്കുന്ന ബുദ്ധിമുട്ടുകളെ വ്യക്തമായി കാണിക്കുന്നു. മതവിശ്വാസമില്ലാത്തവന്റെ പോലും പേര് എന്തായിരിക്കണം എന്നും അവന്‍ എങ്ങനെ വിവാഹം കഴിക്കണം എന്നും തിട്ടൂരമിറക്കുന്ന അവസ്ഥയിലെത്തി ഇവിടെ ചിലരുടെ മതഭ്രാന്ത്.

വിവാഹം എന്നത് രണ്ടു വ്യക്തികളുടെ മാത്രം കാര്യമായിരിക്കുന്നിടത്തോളം മതപരമായ ചടങ്ങുകളേക്കാള്‍ എളുപ്പമുള്ളതും ലാഭകരവും ആയത് മതേതരമായ രിതിയിലും ആഘോഷങ്ങളില്ലാതെയും അതു നടത്തുക എന്നതു തന്നെയാണ്. എന്നിട്ടും അതിനു സാധിക്കാതെ വരുന്നത് ഇവിടെ വിവാഹം എന്നത് രണ്ടു കുടുംബങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന ഒരു ആഘോഷമാണ് എന്നതുകൊണ്ടാണ്. വെറും ഒരു ദിവസത്തെ കാര്യത്തിനു വേണ്ടി സ്വന്തം മാതാപിതാക്കളുടേയും മറ്റു ബന്ധുജനങ്ങളുടേയും എതിര്‍പ്പും ഒറ്റപ്പെടുത്തലും എന്തിനു നേരിടണം?

കൂടാതെ, വിവാഹം കഴിക്കാന്‍ പോകുന്നത് വിശ്വാസിയായ ഒരാളെയാണെങ്കില്‍ അയാളുടെ വികാരത്തെക്കൂടി മാനിക്കേണ്ടതുമുണ്ട്.
Reshared post from Muhammed Shan കരീം മാഷ് തോണിക്കടവത്ത് - എനിക്കു മുഹമ്മദു ഷാനുമായി ഒരു വിയോച...
tag:google.com,2010:buzz:z12au14odvbvt5by404cd145zq2scvzgozk0k Reshared post from Muhammed Shan
കരീം മാഷ് തോണിക്കടവത്ത് - എനിക്കു മുഹമ്മദു ഷാനുമായി ഒരു വിയോചിപ്പേ ഉള്ളൂ മതത്തിനും ജാതിക്കും രാഷ്ടത്തിനും അതീതമായി ചിന്തിക്കുന്ന താങ്കൾ ഗസറ്റിൽ പരസ്യം ചെയ്തു ആ പേർ ( ശരിക്കുള്ളതാണെങ്കിൽ) മാറ്റി താങ്കളുടെ ചിന്തകൾക്കു യോജിക്കുന്ന ഒന്നാക്കി കൂടെ? എം,എഫ്, ഹുസൈൻ ഹിന്ദു ദൈവങ്ങളെ അശ്ലീലമായി ചിത്രീകരിച്ചപ്പോൾ ഇസ്ലാം മതത്തിനെതിരെ ബോംബെയിൽ ചിലർ തെറിവിളിച്ചതു പോലെ താങ്കളുടെ മുഹമ്മദ് എന്ന നാമത്തിന്റെ പേരിലും ബസ്സിൽ ഇസ്ലാമിനു കുറച്ചു തെറി കിട്ടുന്നുണ്ട്.

അറ്റ്ലീസ്റ്റ് ചെലവില്ലാത്ത വിധത്തിൽ ബസ്സിലെങ്കിലും.......!
അതോ അബൂബക്കർ എന്ന സിനിമാ നിരൂപകന്റെ പേരിലെ പ്ലേ താങ്കളും ഇഷ്ടപ്പെടുന്നുവോ? :)

എനിക്ക് പറയാനുള്ളത് :-ഞാന്‍ ഉയര്‍ത്തി പിടിക്കുന്ന മൂല്യങ്ങള്‍ മനുഷ്യര്‍ എല്ലാവരും ഒന്നാണെന്നും ..
എല്ലാ മനുഷ്യര്‍ക്കും ഭൂമിയില്‍ തുല്യ അവകാശം എന്നതുമാണ്.

അതുയര്‍ത്തി പിടിക്കാന്‍ ഞാന്‍ മുഹമ്മദ്‌ എന്ന നാമം മാറ്റേണ്ടത് എന്തിന് ?
പ്രവാചകന്‍ മുഹമ്മദ്‌ മാനവികതയ്ക്ക് എതിരായിരുന്നോ ?
എന്നെ ഈ മൂല്യങ്ങള്‍ പഠിപ്പിച്ചത് പരി പൂര്‍ണ ദൈവ വിശ്വാസി ആയ
എന്‍റെ വെല്ലിമ്മയാണ് (വാപ്പയുടെ ഉമ്മ ).

ഞാന്‍ മതത്തിലെ ദുരാചാരങ്ങളെ വിമര്‍ശിക്കാറുണ്ട് എന്നത് സത്യമാണ്.
അതിനുള്ള എന്‍റെ ഒന്നാമത്തെ പരമമായ അവകാശം ഞാന്‍ മനുഷ്യന്‍ ആണ് എന്നുള്ളതാണ്.
രണ്ടാമത്തെ അവകാശം ഞാന്‍ ജനിച്ചു ജീവിച്ചു വളര്‍ന്ന സമൂഹം എന്നതാണ്.
സമൂഹങ്ങളിലെ ,ജാതികളിലെ,രാജ്യങ്ങളിലെ ദുരാചാരങ്ങളെ വിമര്‍ശിക്കാന്‍ മനുഷ്യന്‍ എന്ന പദവി മാത്രം മതിയാകുന്നതാണ്.

നിങ്ങള്‍ എന്ത് പറയുന്നു ???????
Liked by: Muhammed Shan