tag:google.com,2010:buzz:z13kvzry1rrpwjnyw04cfhzbnpvqh1chip00k
Syam Kumar R
108055984722888068103
Oct 24, 2011
Oct 24, 2011
Buzz
Public
വിഗ്രഹങ്ങള്‍ തകരുന്നോ?
Reshared post from Maymon Madathingal
ശ്രീ പി സി സനല്‍ കുമാര്‍ ഐ എ എസ് ഫെയ്സ് ബുക്കില്‍ :
"ഇന...
ശ്രീ പി സി സനല്‍ കുമാര്‍ ഐ എ എസ് ഫെയ്സ് ബുക്കില്‍ :
"ഇനി പുതിയ തലമുറയുടെ അറിവിന് വേണ്ടി ഞാന്‍ ചില കാര്യങ്ങള്‍ പറയുന്നു. ചരിത്രരേഖകള്‍ അവലംബിച്ചാണ്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ പറ്റിയാണ്. സ്വദേശാഭിമാനി എന്ന പേര് ആരും അദ്ദേഹത്തിന് സംമാനിച്ചതല്ല. അദ്ദേഹമാ പത്രത്തിന്റെ ഉടമ പോലും ആയിരുന്നില്ല. വക്കം അബ്ദുല്‍ ഖാദര്‍
മൌലവിയുടെതയിരുന്നു ആ പത്രം. മറ്റു പലരും അദ്ദേഹത്തെ പോലെ ആ പത്രത്തില്‍ പത്രാധിപര്‍ ആയിരുന്നു.എം ജി ആറിനൊപ്പം എത്രയൊ നായികമാര്‍ അഭിനയിച്ചു സരോജ ദേവി ഉള്‍പ്പെടെ. പക്ഷെ ജയലളിതയെ ആണ് ഭാഗ്യം തുണച്ചത്.അത് പോലെ.അദ്ദേഹം ഒരിക്കലുംരജവിനെ വിമര്‍ശിച്ചില്ല.വിമര്‍ശിച്ചത് അത്രയും ദിവാനെ.അന്ന് രാജാവിനെ വിമര്‍ശിച്ചാല്‍ വിവരം അറിയും.അത് പോകട്ടെ.അന്ന് ദിവാന് ആയിരുന്നത് പീ രാജാ ഗോപലാചാരി എന്ന ദിവാന് ആയിരുന്നു.അദ്ദേഹം താണ ജാതിക്കാരോട് അങ്ങേയറ്റം അനുകംബയുള്ള ആളായിരുന്നു. ഇത് രാമകൃഷ്ണ പിള്ളയെ ചൊടിപ്പിച്ചു. ഈ വിമര്‍ശനങ്ങള്‍ സീമ വിട്ടപ്പോള്‍ ഇദ്ദേഹത്തെ നാട് കടത്തി .അതാണ് അദ്ദേഹത്തിന് വീര പരിവേഷം ലഭിക്കാന്‍ കാരണം.അദ്ദേഹം എപ്പോഴെങ്കിലും ബ്രിടീഷുകാര്‍ക്കെതിരായി സംസരിചിട്ടെയില്ല. അദ്ദേഹത്തിന്റെ മുഖ പ്രസംഗങ്ങള്‍ എല്ലാം പരദേശി ദിവന്മാര്ക്ക് എതിരായിരുന്നു അതിനു കാരണം അന്ന് സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ നല്ലതെല്ലാം പരദേശി ബ്രഹ്മനര്ക്കയിരുന്നു. ബ്രിട്ടീഷ് അധിപത്യമുരച്ചപ്പോള് തിരുവിതാംകൂറിലെ നായര്‍ പട്ടാളം പിരിച്ചു വിട്ടു.അതോടെ നായര്‍മാരുടെ ഉദ്യോഗങ്ങള്‍ നഷ്ടമായി. വേലുതംപിയാണ് അത് പിരിച്ചു വിട്ടത്. ഊയര്‍ന്ന ഉദ്യോഗങ്ങള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസം അക്കാലത്ത് നായര്‍മാര്‍ക്ക് ഇല്ലാതിരുന്നു. ൧൮൮൦-ഇല് പോലും എം എപാസ്സായ ഒരു നായര്‍ ഇല്ലായിരുന്നു മൂലം തിരുനാള്‍ രാമവര്‍മ്മ മഹാ രാജാവിന്റെ കാലത്ത് രാമറാവു എന്ന ആളായിരുന്നു ദിവാന്. അദ്ദേഹമൊരു നായര്‍ വിരോധി ആയിരുന്നു.അതിനു കാരണമായി പറയപ്പെടുന്നത് നായര്‍ സമുദായം പരദേശി ബ്രഹ്മനര്മായി സംബന്ധം അനുവദിച്ചിരുന്നില്ല. 1905 ആയപ്പോള്‍ നായന്മാര് പലരും വിദ്യാഭ്യാസം നേടുകയും ചെയ്തു.. നായര്‍മാരുടെ ഉദ്യോഗങ്ങള്‍ 67 .൫% ആയി ഉയര്‍ന്നത് i910-ഇല 41 % ആയി അന്നത്തെ ദിവാന് കുറച്ചു ഇത് രാമകൃഷ്ണ പിള്ളയെ ചൊടിപ്പിച്ചു. ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം കാരണം പ്രധാനമായത് അതായിരുന്നു.തിരുവിതാംകൂറില്‍ ആദ്യമായി ഈഴവനു ഉദ്യോഗം നല്കിയതും അയ്യങ്കാളിയെ പ്രജ സഭയിലേക്ക് നോമിന്റെ ചെയ്തതും ദിവാനായ രാജഗോപാലാചാരി ആണ്.അദ്ദേഹമാണ് 1910 -ഇല് പുലയകുട്ടികലെസര്ക്കാര് സ്കൂളില്‍ ചേരാന്‍ അനുമതി നല്‍കിയത്.ഇതാണ് അതിനെതിരെ രാമകൃഷ്ണ പിള്ള പ്രതികരിക്കാന്‍ കാരണം. ഊരുട്ടമ്പലം സ്കൂളില്പഞ്ചാമി എന്ന കുട്ടിയെ ചേര്‍ക്കാന്‍ ചെന്നപ്പോള്‍ സംഭവിച്ചത് ഏറ്റുമുട്ടലാണ്.അന്നത്തെ പ്രാദേശിക നേതാവായ കൊച്ചാപ്പി പിള്ള എന്ന നായര്‍ പ്രമാണി പുലയര്‍ പഠിക്കുന്ന പള്ളിക്കൊടം വേണ്ട എന്ന് പറഞ്ഞു അന്ന് രാത്രി ആസ്കൂലിനു തീയിട്ടു.ഇതാണ് ഊരുട്ടമ്പലം ലഹള ആയി മാറിയത്.പിന്നീട് ആ ലഹള കത്തിപ്പടര്‍ന്നു.നായരും പുലയരും ഏറ്റു മുട്ടി.വെങ്ങാനൂര്‍,kunnathukal ,.പെരുംപ്ഴുതൂര്,മാരായ മുറ്റം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ലഹള കത്തി പ്പടര്‍ന്നു. ഈ സമയത്താണ് 'പുരോഗമന വാദി' ആയ രാമകൃഷ്ണ പിള്ള പുലയകുട്ടികളെ മേല്ജതിക്കര്ക്കൊപ്പം പഠിപ്പിച്ചു കൂടാ എന്ന് ലേഖനം എഴുതി എരിയുന്ന തീയില്‍ എന്ന കോരിയിട്ടത്. എന്നാല്‍ ചരിത്രത്തിന്റെ ഒരു വികൃതി എന്നോണം രാമകൃഷ്ണ പിള്ള പുരോഗമന വാദിയും സ്വാതന്ത്ര്യ സമര നായകനുമായി.അദ്ദേഹം എന്ന് എവിടെ സ്വാതന്ത്ര്യ സമരം നടത്തി എന്ന് ആര്‍ക്കും പറഞ്ഞു തരാന്‍ കഴിയുന്നുമില്ല.ദിവനെതിരെ ദൂഷണ ലേഖനങ്ങള്‍ എഴുതിയാല്‍ അത് സ്വാതന്ത്ര്യ സമരം ആകുമോ?"