tag:google.com,2010:buzz:z12xyd1oeqaidzszh04cfhzbnpvqh1chip00k
Syam Kumar R. Syam Kumar R. 108055984722888068103
Jan 23, 2011 Jan 23, 2011 Buzz Public
നിയമപാലകര്‍ തന്നെ നിയമവിരുദ്ധമായി പെരുമാറുകയും സംരക്ഷിക്കപ്പെടേണ്ടവരെ ദ്രോഹിക്കുകയും ചെയ്യുമ്പോള്‍ സാധാരണക്കാര്‍ എങ്ങനെ നിയമത്തേയും നിയമപാലകരേയും ബഹുമാനിക്കും?
Reshared post from Mahesh Mohan M.U സൗഹൃദ പോലീസിന്റെ ഒരു സൗഹൃദ സമീപനം ദിവസം:22-01-11, ശനിയാഴ...
tag:google.com,2010:buzz:z13lfrgxooixfvncl234fr5jxmn5gffh404 Reshared post from Mahesh Mohan M.U
സൗഹൃദ പോലീസിന്റെ ഒരു സൗഹൃദ സമീപനം


ദിവസം:22-01-11, ശനിയാഴ്ച
സമയം: ഏകദേശം ഉച്ചക്ക് 12:30

ഞാന്‍ എന്റെ സഹോദരനെയും കാത്തു Attukal Shopping Complexന്റെ മുന്‍വശത്ത് നില്കുക്ക ആയിരുന്നു. അതായതു Transport Bhavanന്റെ ഭാഗത്ത്‌. നട്ടുച്ചകുള്ള കഠിനമായ വെയില്‍ കാരണം ഞാന്‍ പാര്‍ക്ക്‌ ചെയ്തിരുന്ന കാറുകളുടെ ഇടയിലാണ് നിന്നിരുന്നത്. അപ്പോള്‍ റോഡില്‍ കൂടി ഒരു പോലീസ് ജീപ്പ് ( വെളുത്ത Invader, നമ്പര്‍ : KL01 AU 3010) കടന്നു പോയി. എന്നെ കൈ കാണിച്ചു വിളിച്ചു. ഞാന്‍ റോഡു ക്രോസ് ചെയ്ത് ജീപ്പിന്റെ അടുത്തേക്ക് ചെന്നു. ഞാനും അവരുമായി ഉണ്ടായ സംഭാഷണങ്ങള്‍:

വിവിധ പോലീസുകാര്‍(Constable, SI): "നിന്റെ പേരെന്താടാ? എവിടെ പോകുന്നു? ഇവിടെ എന്തിനാ നില്‍കുന്നത്? എവിടെ പഠിക്കുന്നു? എവിടെ താമസിക്കുന്നു?” . തുടങ്ങി ധാരാളം ചോദ്യങ്ങള്‍. ഞാന്‍ എല്ലാത്തിനും ഒട്ടും ഗൌരവം വിടാതെ തന്നെ ഉത്തരം പറഞ്ഞു.

എന്നിട്ടൊന്നും അവര്‍ വിടുന്ന ഭാവം ഇല്ല. ഞാന്‍ അപ്പോള്‍ ചോദിച്ചു: " അല്ല ചേട്ടാ. ഞാന്‍ ഇവിടെ മാന്യമയല്ലേ നിന്നത്? എന്നെ പിടിച്ച് ഇങ്ങനെ വിരട്ടേണ്ട കാര്യം എന്താ?”

അപ്പോള്‍ പോലീസുകാരന്‍: " അതിനു നിനക്ക്  എന്താടാ? ഇങ്ങനെ ചോദിച്ചതില്‍ നിനക്ക് ബുദ്ധിമുട്ടുണ്ടോ?”

ഞാന്‍: "അതെ. ബുദ്ധിമുട്ട് ഉണ്ട്. മാന്യമായി വഴി അരികില്‍ നിന്ന എന്നെ അനാവശ്യമായി വിരട്ടുന്നതില്‍ ബുദ്ധിമുട്ട് ഉണ്ട്".

അപ്പോഴേക്കും അടുത്ത കടയിലെ ജീവനക്കാരും ജനങ്ങളും സംഭവം ശ്രദ്ധിച്ചു തുടങ്ങി. ആരും പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല. അപ്പോഴേക്കും ജീപ്പ് മുന്നോട്ടു എടുത്തു. എന്തെങ്കിലും പരാതി കൊടുക്കണമെങ്കില്‍ ഉപയോഗം വരുമെന്ന് കരുതി ഞാന്‍ ജീപ്പിന്റെ നമ്പര്‍ ശ്രദ്ധിച്ചു നോക്കി മനസ്സില്‍ ഉറപ്പിച്ചു( KL 01 AU 3010). അത് ജീപ്പിന്റെ പിന്‍വശത്ത് ഇരുന്ന പോലീസ് ശ്രദ്ധിച്ചു. അതിനിടക്ക് ഞാന്‍ എവിടെ നില്കുന്നു എന്നറിയാന്‍ എന്റെ സഹോദരന്‍ മൊബൈലില്‍ വിളിച്ചു. ആ സമയം ജീപ്പ് തിരിച്ചു വന്ന് പോലീസുകാരന്‍ ചാടി ഇറങ്ങി എന്റെ കയ്യില്‍ നിന്നും മൊബൈല്‍ പിടിച്ച് വാങ്ങി എന്നെ ജീപ്പില്‍ കയറ്റി. ജീപ്പിന്റെ ഡ്രൈവര്‍ സീറ്റിന്റെ അടുത്ത് Circle Inspector ആണെന്ന് തോനുന്നു. അയാള്‍ ചോതിച്ചത് ഇതൊക്കെ:

CI: എന്തെടാ **ച്ചി മോനേ? നിനക്ക് എന്തിന്റെ കുഴപ്പം? നിന്റെ ചേട്ടന്‍ എന്ത് ചെയുന്നെടാ?

ഞാന്‍: Business ആണ്.

CI: എന്ത് **ന്ന ആടാ?

ഞാന്‍: IT കമ്പനി ആണ്.

CI: ഓ. IT. Information Technology. അല്ലെ. എന്താടാ **ളി നിനക്ക്? നിനക്ക് നമ്മുടെ ജീപ്പിന്റെ നമ്പര്‍ അറിയണം അല്ലെടാ? നീ കൂടിപോയാല്‍ എന്ത്  **മെടാ? സ്ഥലം മാറ്റും. അത്ര അല്ലെടാ ഉള്ളു.

ഞാന്‍: മൌനം .

CI ഉടന്‍ എന്റെ കയ്യില്‍ നിന്ന് മൊബൈല്‍ പിടിച്ച് വാങ്ങി ജീപ്പിന്റെ ഡക്കിലോട്ടു വലിച്ചെറിഞ്ഞു. ജീപ്പ്  ഉടന്‍ തന്നെ Fort പോലീസ്  സ്റ്റേഷന്‍ എത്തി. എന്നെ വാഹനത്തില്‍ നിന്ന് ഇറക്കി പാന്റ്സിന്റെ പോക്കറ്റില്‍ ഉള്ളത്  പുറത്തെടുക്കാന്‍ പറഞ്ഞു. ഞാന്‍ വീടിന്റെ താക്കോല്‍ എടുത്തു കൊടുത്തു. ഉടന്‍ അയാള്‍: "ആ. കള്ള താക്കോല്‍ ആണല്ലേ. ബൈക്ക് മോഷണം ആണല്ലേ പണി. നടക്കെടാ അകത്തേക്ക്".

അകത്തെത്തി മൊബൈലും താക്കോലും ഒരു മേശയുടെ ഉള്ളില്‍ വച്ചു. അടുത്തത്  ASI ചോദ്യം ചെയ്തു തുടങ്ങി. ഒരു രെജിസ്റില്‍ പേരും അഡ്രസ്സും എഴുതി വാങ്ങി. അപ്പോഴേക്കും സംഭവം അറിഞ്ഞു എന്റെ സഹോദരന്‍ സ്റ്റേഷനില്‍ എത്തി. നമ്മള്‍ രണ്ടു പേരെയും സര്‍ക്കിള്‍ന്റെ റൂമിലേക്ക്‌ ആനയിച്ചു. അയാള്‍ പറഞ്ഞു: "ഇവന്‍ അവിടെ ബൈക്കിന്റെ ഇടയില്‍ നില്കുക്ക ആയിരുന്നു. മോഷ്ടിക്കാന്‍". അപ്പോള്‍ ഞാന്‍ പറഞ്ഞു: " അല്ല ചേട്ടാ. ഞാന്‍ കാറിന്റെ ഇടയില്‍ തണല്‍ ആയതു കൊണ്ട് നിന്നതാ". അയാള്‍ ഉടനെ: " എന്താടാ ഞാന്‍ കയലി ഉടുത്തോണ്ട്  ആണോ നില്കുന്നത്. ചേട്ടാ എന്നാണോ വിളികുന്നത്?. നീ ഇന്ന്  വൈകുന്നേരം പോയാല്‍ മതി".

എന്നെ വീണ്ടും ASIടെ അടുത്തേക്ക്. നേരത്തെ എഴുതിയ രെജിസ്റില്‍ ഒപ്പിട്ടു വാങ്ങി. അതിന്റെ ഉള്ളടക്കം : " സംശയാസ്പദമായ സാഹചര്യത്തില്‍ പിടിക്കപെട്ട വ്യക്തിയെ മോചിപ്പിച്ചിരിക്കുന്നു " എന്നായിരുന്നു. അത് കഴിന്നു മൊബൈലും താക്കോലും കൈപ്പറ്റി പുറത്തിറങ്ങി. അപ്പോള്‍ ഒരു വനിതാ കോന്‍സ്ടബ്ലിന്റെ കമ്മന്റ്  "നീ ഡിഗ്രിക്കല്ലേ പഠിക്കുന്നത് . അതിന്റെ സ്റ്റാന്‍ഡേര്‍ഡ് കാണിക്കണം" എന്ന്!

ഇതാണു സ: കോടിയേരി ബാലകൃഷ്ണന്റെ "സൗഹൃദ പോലീസ്” ? ഒരു തെറ്റും ചെയ്യാത്ത ഒരു വ്യക്തിയുടെ അടുത്ത ഇങ്ങനെയാണോ പെരുമാറെണ്ടത് ? എനിക്കെന്തായാലും അഭിമാനമുള്ള ഒരു പൌരന്‍ എന്നാ നിലക്ക് ഇവരുടെ അസഭ്യം കേട്ട് വെറുതെ ഇരിക്കാന്‍ ആകില്ല!

എന്റെ പ്രിയപ്പെട്ട സൈബര്‍ സുഹൃത്തുക്കളില്‍ നിന്നും സഹായം പ്രതീക്ഷിക്കുന്നു. ഇതിനെതിരെ എവിടെയാണ് എനിക്ക് പരാതി നല്‍കാന്‍ കഴിയുക? മനുഷ്യാവകാശ കമ്മിഷന്‍? ആഭ്യന്തര മന്ത്രി? അതിനുള്ള നടപടികള്‍ എന്തൊക്കെ ആണ്? ഒരു പത്രത്തിലോ ചാനലിലോ കവര്‍ ചെയ്യിപ്പിക്കാന്‍ കഴിയുമോ? വസ്തുനിഷ്ടമായ അഭിപ്രായങ്ങളും സഹായവും പ്രതീക്ഷിക്കുന്നു. ഞാന്‍ മലയാളം ബ്ലോഗ്‌ ഗ്രൂപ്പുകളില്‍ ഒന്നും തന്നെ അംഗം അല്ല. അങ്ങനെ ഉള്ളവര്‍ അവിടെയും ഷെയര്‍ ചെയ്യാന്‍ താല്പര്യപ്പെടുന്നു.

ദയവു ചെയ്തു ഇ പോസ്റ്റ്‌ Reshare ചെയ്യാന്‍ താല്പര്യപ്പെടുന്നു!

(എനിക്കുണ്ടായ മാനഹാനിയും മാനസിക പീഠനവും പലര്‍ക്കും തമാശ ആയിരിക്കാം. അതിനാല്‍ അനാവശ്യ കമ്മന്റുകള്‍ നീക്കം ചെയ്യുന്നതാണ്)

Blog Post: http://goo.gl/t8wKx
http://activitystrea.ms/schema/1.0/article Mahesh Mohan is here! » Blog Archive » സൗഹൃദ പോലീസിന്റെ ഒരു സൗഹൃദ സമീപനം