tag:google.com,2010:buzz:z13dt5vixwbmdnewk04cfhzbnpvqh1chip00k
Syam Kumar R Syam Kumar R 108055984722888068103
Sep 03, 2011 Sep 03, 2011 Buzz Public
"ഈ ഓണത്തിനു കാശുള്ളവരെങ്കിലും ഹാൻ ടെക്സിൽ നിന്നോ, ഹാൻ വീവിൽ നിന്നോ മറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിൽ നിന്നോ കൈത്തറി വസ്ത്രങ്ങൾ മേടിക്കുക. നിങ്ങൾ അദ്ധ്വാനിച്ചു നേടിയ കാശ് അർഹതയുള്ളവർക്കു തന്നെ ചെന്നു ചേരുന്നു എന്ന് ഉറപ്പു വരുത്തുക "be an ethical buyer" എന്നതാകട്ടെ ഈ ഓണത്തിന്റെ സന്ദേശം."
Reshared post from General Chaathan നെയ്ത്തു പുരാണം ചാത്തൻ വക കേരളത്തിൽ ഓണം വിഷു റംസാൻ എന്നീ ...
tag:google.com,2010:buzz:z12yhr4a1t2ag5jiz04cdhji0pfzzlu5uno0k Reshared post from General Chaathan
നെയ്ത്തു പുരാണം ചാത്തൻ വക

കേരളത്തിൽ ഓണം വിഷു റംസാൻ എന്നീ ഉത്സവങ്ങൾ, കല്യാണം പോലെയുള്ള സാമൂഹ്യ ആചാരങ്ങൾ എന്നിവ ഉള്ളതു കൊണ്ടു മാത്രം ഇപ്പോഴും നില നിന്നു പോകുന്ന(?) പല പരമ്പരാഗത തൊഴിൽ മേഘലകളും ഉണ്ട്. അവയിൽ ഒന്നാണ് കൈത്തറി നെയ്ത്ത്, നമ്മുടെ “ജീവനുള്ള” ചുരുക്കം ഉല്പാദന മേഖലകളിൽ ഒന്ന്. പാരമ്പര്യമായി നെയ്ത്ത് തൊഴിലാക്കിയ ഒരു കുടുംബത്തിൽ ജനിച്ചതുകൊണ്ട് നെയ്ത്തിനെക്കുറിച്ചും നെയ്ത്തുകാരെക്കുറിച്ചും അവരുടെ തൊഴിൽ മേഘലയിലെ ബുദ്ധിമുട്ടുകളെക്കുറിച്ചും അവരിലൊരാളെന്ന നിലക്ക് ചാത്തനും കുറച്ചൊക്കെ അറിയാം (14 ആം വയസ്സുമുതൽ 22 വരെം ഞാനും പാർട്ട് ടൈം നെയ്ത്തുകാരനായിരുന്നു കസവ് ഡബ്ബിൾ മുണ്ടും, ഒറ്റമുണ്ടും നേര്യതും, സാരി എന്നിവയെല്ലാം നെയ്തിട്ടുണ്ട്. നിങ്ങളിൽ ആരെങ്കിലും അത് ഉടുത്തിരിക്കാനും സാദ്ധ്യതയുണ്ട് :) ).

ഞങ്ങളുടെ ഗ്രാമത്തിലും പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ മറ്റ് നെയ്ത്ത് ഗ്രാമങ്ങളിലും തൊണ്ണൂറുകളുടെ തുടക്കം വരെയും ക്ലാസ്സിക്കൽ ചർക്കയിൽ നൂൽ നൂൽക്കൽ, പാവുണ്ടാക്കൽ, നെയ്ത്ത് എന്നിങ്ങനെ സകല പണികളും മനുഷാദ്ധ്വാനം കൊണ്ട് മാത്രം സാധിച്ചിരുന്നതാണ് (അതിന്റെ നല്ല വശങ്ങളിലൊന്ന് നെയ്ത്തുകാരുടെ കുടുംബങ്ങൾ തമ്മിൽ സഹകരണ മനോഭാവം വളരെയധികം ഉണ്ടായിരുന്നു എന്നതാണു). താ‍ങ്ക്സ് റ്റു ടെക്നോളജി ഇന്ന് റെഡി മെയ്ഡ് പാവുകളും, കോണുകളും (ഊടിനുള്ള നൂൽ) കളർ, കസവ് ഇത്യാദി അലങ്കാരങ്ങളും കടയിൽ നിന്നും മേടിക്കാം. ഇവയിൽ കസവ് ഏറിയ പങ്കും ഉല്പാദിപ്പിക്കുന്നത് സൂറത്തിലാണ്, മറ്റ് അസംസ്കൃതവസ്തുക്കളെല്ലാം സേലം, തിരുപ്പൂർ എന്നിവിടങ്ങളിലും. ഇന്ന് നൂൽ നൂൽക്കലിനും, പാവൊരുക്കലിനും(ഇത് ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ് ചെയ്തുവരുന്നത്) നെയ്ത്തിനും മാത്രമാണു മനുഷാദ്ധ്വാനം വേണ്ടത്. സാങ്കേതികത ഈ മേഘലയിലും എത്തിനോക്കിയിട്ടുണ്ടെങ്കിലും നെയ്ത്തുകാർ അസംഘ്യം പ്രശ്നങ്ങൾ നേരിടുന്നുണ്ട് അവ എഴുതി ഫലിപ്പിക്കാൻ മാത്രം ഭാഷ കൈയ്യിലില്ലെങ്കിലും ഒരെത്തി നോട്ടത്തിനു സഹായിക്കുമെങ്കിൽ ആവട്ടെ എന്നു കരുതി എഴുതുന്നു.

1. വിപണനം: തുണിയുണ്ടാക്കി തുശ്ചമായ കൂലി കൈപ്പറ്റുന്നതിൽ തീരുന്നു നെയ്ത്തുകാരുടെ നേട്ടം, ഈ വസ്ത്രങ്ങൾ വിറ്റ് കൊള്ള ലാഭമുണ്ടാക്കുന്നത് ഇടനിലക്കാരും വൻ ടെക്സ്റ്റൈത്സ് ഉടമകളുമാണ്. ഇടനിലക്കാരുടെ ഈ കോക്കസ് ഒരേ സമയം നെയ്ത്തുകാരനെയും ഉപഭോക്താവിനെയും ഊറ്റുന്നു. കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ നിലവിലുണ്ടെങ്കിലും മിക്കവയിലും വെള്ളാന/ഉദ്യോഗസ്ഥ മേധാവിത്വം കാരണം നെയ്ത്തുകാർ അടുക്കാറില്ല (ഇതിനു അപവാദങ്ങളുമുണ്ട് ബട്ട് റെയർ, ഒന്നൂല്ലെങ്കിലും (തമ്മിൽ)മെച്ചപ്പെട്ട കൂലി നെയ്ത്തുകാരനു കിട്ടുന്നത് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ ഇടപെടൽ മൂലമാണ് ).

2. ജീവിത സാഹചര്യം/കൂലി : രാവിലെ അഞ്ചുമണിക്ക് തറിയിൽ കേറുന്ന നെയ്ത്തുകാർ രാത്രി പത്തു മണി വരെയും നെയ്താൽ രണ്ട് സാദാ ഡബ്ബിൾ മുണ്ട് നെയ്യാം കൂലി ഏകദേശം 300 രൂപ. ഈ 300 രൂപ ഒരു കുടുംബത്തിന്റെ മൊത്തം വരുമാനമാണ്. പാവുണക്കൽ, നെയ്ത്ത് പൂട്ടൽ, അമാവാസി മറ്റ് ആഘോഷങ്ങൾ എന്നിവ ഉള്ള ദിവസം നെയ്ത്ത് നടക്കില്ല. മാസത്തിൽ 15-20 ദിവസം നെയ്ത്തുണ്ടെങ്കിൽ 4500-6000 രൂപ വരുമാനം (എക്സ്ട്രീം കേസാണ് ഇത് പതിനഞ്ച് മണിക്കൂർ അദ്ധ്വാനിക്കുന്നവനു കിട്ടുന്നതെത്ര എന്ന് കാണിക്കാൻ മാത്രം, ശരാശരി കുടുംബവരുമാനം 2500 കടക്കാറില്ല). നെയ്ത്ത് കുടുംബത്തിനു കിട്ടാവുന്നതിൽ ഏറ്റവും അധികം വരുമാനമാണിത്. ഇത്തരത്തിൽ കഠിനാദ്ധ്വാനം ചെയ്യുന്നവർക്ക് ആരോഗ്യപ്രശ്നങ്ങൾ അനവധിയാണ്, അസുഖം വന്നാലത്തെ സ്ഥിതി വീണ്ടും കഷ്ടമാവും.

3. സാമ്പത്തിക പ്രശ്നങ്ങൾ: സ്വന്തമായി വീടുള്ള മിക്കവാറും നെയ്ത്തുകാരന്റെം വീട്ടാധാരം ബാങ്കിലാണ് (വീട്ടിൽ കല്യാണം/ ആശുപത്രി ചെലവ്/വിദ്യാഭ്യാസം മുതലായ കാര്യങ്ങൾക്ക് വായ്പയെടുത്ത് ). ബ്ലേഡ് കമ്പനിക്കാർ മറ്റ് അൽക്കുൽത്ത് ചിട്ടിക്കാർ എന്നിവരുടെ പിടിയിൽ‌പ്പെട്ട് നട്ടം തിരിയുന്നവരും കുറവല്ല. കൃഷിക്കാരും സമാനമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് പല ചാനൽ ചർച്ചകളിലും കണ്ടിട്ടുണ്ട്.

ഇത്രയും പ്രശ്നങ്ങൾ ഉണ്ടെങ്കിലും പ്രത്യാശയ്ക്കുള്ള ഒട്ടേറേ കാര്യങ്ങളും ഞങ്ങളുടെ നെയ്ത്ത് ഗ്രാമങ്ങളിലുണ്ട്. അവയിൽ ഏറ്റവും പ്രധാനമെന്ന് എനിക്ക് തോന്നിയത് ഇവിടെ തൊഴിലില്ലാത്തവർ ഇല്ലെന്നുള്ളതാണ് (ഒരു പ്രത്യേക സമുദായക്കാരാണു നെയ്ത്തുകാരിൽ ഭൂരിഭാഗമെങ്കിലും കൃഷി നഷ്ടത്തിലായവർ മറ്റ് തൊഴിൽ മേഖലകളിൽ തൊഴിൽ നഷ്ടപ്പെട്ടവർ എന്നിങ്ങനെ മിക്കവരും 90കളുടെ തുടക്കം മുതൽ നെയ്ത്തിലേക്ക് തിരിഞിട്ടുണ്ട്).

അദ്ധ്വാനിക്കാൻ തയ്യാറുള്ള/മനസ്സുള്ള ഒരാൾക്ക് കമ്പനി/മാനേജർ/മറ്റ് കുരിപ്പുകളുടെ മുന്നിൽ നടുവളക്കാതെ ജീവിക്കാം എന്നതാണ് മറ്റൊരാകർഷണം മാത്രമല്ല എപ്പൊ പണിയെടുക്കണം എന്ന് തീരുമാനിക്കാനും നെയ്ത്തുകാരന് സ്വാതന്ത്ര്യമുണ്ട് (പകൽ ക്രിക്കറ്റ് കളിക്കാനായി രാത്രി നെയ്തിരുന്ന സുഹൃത്തുക്കൾ ചാത്തനുണ്ടായിരുന്നു). സ്ത്രീകൾക്ക് വളരെ അനുയോജ്യമായ ഒരു തൊഴിലാണ് നെയ്ത്ത് എന്നതു കൊണ്ട് അടുത്തുള്ള ഒട്ടേറെ ഗ്രാമങ്ങളിൽ നിന്നും സുന്ദരി പെൺകിടാങ്ങൾ ഞങ്ങളുടെ നാട്ടിലേക്ക് നെയ്ത്ത് പരിശീലനത്തിനായി വരുന്നുണ്ട്.

ഇച്ചിരി ടിപ്സും കൂടെ: കൈത്തറി തുണിയെടുക്കാൻ വിഖ്യാത ടെക്സ്റ്റൈത്സുകളിലും മാളുകളിലും പോവുന്നവരുടെ ശ്രദ്ധക്ക്, കൈത്തറി വസ്ത്രം എന്ന പേരിൽ നിങ്ങളെ കാത്തിരിക്കുന്നത് ചിലപ്പം തിരുപ്പൂരിലും സേലത്തും നെയ്ത പവർലൂം തുണികളായിരിക്കാം. ഒരു മുണ്ട്/സാരി അല്ലെങ്കിൽ ഏതു വസ്ത്രവുമാട്ടെ കൈത്തറിയാണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാം? വസ്ത്രത്തിന്റെ അരിക് പരിശോധിക്കുക കൈത്തറിയാണെങ്കിൽ പിന്നുകൾ കൊണ്ട് ഉറപ്പിച്ച അടയാളം (നാലോ അഞ്ചോ തുളകൾ) ഓരോ 15-20 സെന്റിമീറ്ററിലും കാണാം പവർലൂമിൽ അതുണ്ടാവില്ല. ഗവ:സ്ഥാപനങ്ങളിൽ ഈ പേടി വേണ്ട അവിടെ കൈത്തറി വസ്ത്രങ്ങൾ മാത്രമേ വില്പനക്കുള്ളൂ (എന്റെയറിവിൽ).

ഇത്രയുമൊക്കെ എഴുതിയുണ്ടാക്കിയത് എന്തിനാന്ന്വച്ചാൽ ഓണമാണ് വരുന്നത് ഈ ഓണത്തിനു കാശുള്ളവരെങ്കിലും ഹാൻ ടെക്സിൽ നിന്നോ, ഹാൻ വീവിൽ നിന്നോ മറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിൽ നിന്നോ കൈത്തറി വസ്ത്രങ്ങൾ മേടിക്കുക. നിങ്ങൾ അദ്ധ്വാനിച്ചു നേടിയ കാശ് അർഹതയുള്ളവർക്കു തന്നെ ചെന്നു ചേരുന്നു എന്ന് ഉറപ്പു വരുത്തുക "be an ethical buyer" എന്നതാകട്ടെ ഈ ഓണത്തിന്റെ സന്ദേശം.

എല്ലാ മലയാളികൾക്കും ഹാപ്പി ഓണം, നുമ്മടെ ആൾക്കാർക്ക് sHAPPY pONAM ;)))