കണ്ടക ശനി കൊണ്ടേ പോകു എന്ന് പറഞ്ഞത് വെറുതെ അല്ല.. രാവിലെ തന്നെ വണ്ടിയുടെ ഇന്‍ഷുറന്‍സ് അടയ്ക്കാന്‍ പോയതായിരുന്നു.. പട പേടിച്ചു മാഹിയില്‍ അടയ്ക്കാതെ "ഇന്ടസ്സില്" അടയ്ക്കാന്‍ ചെന്നപ്പോ അവിടെ സി.പി. ഐ. എംന്റെ ബക്കറ്റ് പിരിവ്.. ബംഗാളിലെ പട്ടിണി മാറ്റാന്‍ ആണത്രെ.. മമതയോട് മമതയില്ലാത്ത കാരണം അവിടെ കുറേപ്പേര് കഷ്ടപ്പെടുണ്ട് പോലും.. കഷ്ടകാലത്തിനു വായില്‍ ഗുളികന് കയറി വന്നു.. കേരളത്തിലെ പട്ടിണി മാറ്റിയിട്ട് പോരെ സഖാവെ നമുക്ക് ബംഗാളിലേക്ക് പോകുന്നത് എന്നറിയാതെ ചോദിച്ചു പോയി.. ഹോ.. പിന്നെ അവിടെയൊരു ബഹളമായിരുന്നു.. ഇവനെതാടാ ഇത്ര മാര്‍കിസ്റ്റ് വിരോധി എന്നമട്ടില്‍ കുറേപ്പേര് എന്നെ രൂക്ഷമായി നോക്കി.. അതിലൊരു തള്ള സ്ത്രീധനത്തുക കിട്ടിയത് കുറഞ്ഞു പോയ അമ്മായിയമ്മയെ പോലെ കലിതുള്ളി നില്ക്കുന്നു.. പുറത്തിറങ്ങിയാല്‍ വടിവാളും സ്റ്റീല്‍ ബോംബുമൊക്കെയാണ് പ്രതീക്ഷിച്ചത്.. പക്ഷെ അതുണ്ടായില്ല.. പകരം ഒരു കുട്ടി നേതാവിന്റെ വക സ്റ്റഡി ക്ലാസ്സ് "വര്ഗാതിപത്യവും കൊലോനിയളിസ്റ്റ് ചിന്താ ശരണികളും" ലൈനില്‍.. ഒന്നും മനസ്സിലായില്ല.. വീണ്ടും അറിയാതെ മനസ്സില്‍ ചോദിച്ചു പോയി.. "എന്തിനാണ് ഈ പിരിവ് ?" എന്ന്.. പക്ഷെ ഒരുകാര്യം മനസ്സിലായി.. പിരിവ് കിട്ടിയിട്ടേ അവര്‍ പോകൂ എന്ന്.. മനസില്ലാമനസ്സോടെ കൊടുത്തു 50ക. 10Kings വലിക്കാനുള്ള കാശ് അങ്ങനെ പോയിക്കിട്ടി.. :( പിന്നെ കൊടുത്തില്ലെങ്കില്‍ തിരിച്ചു നാട്ടിലേക്ക് വരാന്‍ പറ്റിയില്ലെങ്കിലോ.. അതുകൊണ്ട് ആ പൈസ "കോസ്റ്റ് ഓഫ് ലിവിംഗ് ഇന്‍ കേരള" എന്ന കണക്കില്‍ എഴുതി തള്ളി..
കഴിഞ്ഞ 30 വര്‍ഷമായി ബംഗാളില്‍ ഭരണം നടത്തിയ ഒരു പാര്‍ട്ടിക്ക് അധികാരത്തില്‍ നിന്ന് പുറത്തിറങ്ങി വെറും 90 ദിവസങ്ങള്‍ക്കുള്ളില്‍ ബംഗാളില്‍ പട്ടിണിക്കാരുന്ടെന്നും അവര്‍ കഷ്ടപ്പെടുന്നുന്ടെന്നും എങ്ങനെ മനസ്സിലായി? അധികാരത്തില്‍ ഇരുന്നപ്പോ ഇവര്‍ക്കൊന്നും ഈ പട്ടിണിക്കാരെ ഓര്‍മ്മ വന്നില്ലേ?? അവര്‍ അധികാരത്തില്‍ ഇരുന്നപ്പോ രാഷ്ട്രീയ കലാപങ്ങളില്‍ ആളുകള്‍ മരിച്ചിട്ടില്ലേ?? അതിനേക്കാള്‍ കൂടുതല്‍ പേര് കണ്ണൂര്‍ ജില്ലയില്‍ മാത്രം രാഷ്ട്രീയ കലാപങ്ങളില്‍ കൊല്ലപ്പെടുന്നില്ലേ?? മനസ്സില്‍ ചോദ്യങ്ങള്‍ ഒരുപാടുണ്ടായിട്ടും സ്റ്റഡി ക്ലാസ്സും, വടിവാളും സ്റ്റീല്‍ ബോംബുമൊക്കെ പേടിച്ച് പിന്നെ ഒന്നും ചോദിയ്ക്കാന്‍ പോയില്ല..