tag:google.com,2010:buzz:z12jtrvyqrntc5ije04cfhzbnpvqh1chip00k
Syam Kumar R Syam Kumar R 108055984722888068103
Sep 23, 2011 Sep 23, 2011 Buzz Public
Reshared post from Devadas VM സില്‍ക്ക് സ്മിത (ജനനം - ഡിസംബര്‍ 2, 1960, മരണം – സെപ്റ്റംബര്‍‍ 2...
tag:google.com,2010:buzz:z13nwp1ozvqbfjiaq04cd3lj0urcgjgyvf4 Reshared post from Devadas VM
സില്‍ക്ക് സ്മിത (ജനനം - ഡിസംബര്‍ 2, 1960, മരണം – സെപ്റ്റംബര്‍‍ 23 , 1996)

"സില്‍ക്ക് മരിച്ച ദിവസം കോളേജിലെ ആണ്‍ കുട്ടികൾ അവധി തരാന്‍ പ്രിന്‍സിപ്പലിനോട് പറയാന്‍ കൂടെ വരുമോ ടീച്ചറേ എന്ന് ചോദിച്ചിരുന്നു. പിന്നെ അവധിയേക്കാള്‍ നല്ലത് ഒരു ദിവസം നീളുന്ന ദുഃഖാചരണാണ്‌ന്ന് തീരുമാനിച്ച ശേഷം അവരു തന്നെ കൂട്ടുകാരികളുടെ കുടകള്‍ വാങ്ങി കീറി കറുത്ത ബാഡ്ജ് കുത്തി നടന്നു. അന്നത്തെ വാര്‍ത്തകളെക്കുറിച്ചോര്‍ക്കുമ്പോൾ മനസ്സില്‍ വരുന്ന ഒരു ചിത്രണ്ട്. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ സില്‍ക്കിനെക്കാണാന്‍ ഒരുപാടു പേരുണ്ടായിരുന്നു. പക്ഷെ തമിഴിലെയോ, മലയാളത്തിലെയോ പ്രധാന നടീനടന്മാരാരും ഉണ്ടായിരുന്നില്ലെന്നാണോര്‍മ്മ. ഒരാളൊഴിച്ച്- അര്‍ജ്ജുന്‍. അങ്ങേര്‍ വന്ന് രണ്ട് മിനിട്ട് അവരുടെ മുഖത്തു നോക്കി നിന്നു, എന്നിട്ട് കുനിഞ്ഞ് നെറ്റിയില്‍ ഒരുമ്മ കൊടുത്തു. ഇപ്പോ വരുന്ന ലേഖനങ്ങളേക്കാളും ചര്‍ച്ചകളേക്കാളും ഒരുപാട് അര്‍ത്ഥമുള്ള ധീരമായ പ്രസ്താവനയായിരുന്നു ആ ഉമ്മ. ആദ്യായിട്ട് അര്‍ജ്ജുന്‍ അന്നാണ്‌ നായകനായതെന്ന് തോന്നുണു."
- Achinthya Chinthyaroopa ( 2 വർ‌ഷം പഴക്കമുള്ളൊരു സിൽക്ക് സ്മിതാ അനുസ്മരണ മെയിൽ ത്രെഡിൽ നിന്ന്... )
http://activitystrea.ms/schema/1.0/photo