tag:google.com,2010:buzz:z132wx4qbte3jvlxm04cfhzbnpvqh1chip00k
Syam Kumar R. Syam Kumar R. 108055984722888068103
Mar 17, 2011 Mar 18, 2011 Buzz Public
Reshared post from Devadas VM മഹാഭാരത യുദ്ധത്തിൽ കൌരവരുടെ ഏറ്റവും വലിയ എതിരാളി യുധിഷ്ഠിരനോ, ഭീ...
tag:google.com,2010:buzz:z13jtvjytxbew5xai04cd3lj0urcgjgyvf4 Reshared post from Devadas VM
മഹാഭാരത യുദ്ധത്തിൽ കൌരവരുടെ ഏറ്റവും വലിയ എതിരാളി യുധിഷ്ഠിരനോ, ഭീമനോ, അർജ്ജുനനോ, കൃഷ്ണനോ ഒന്നും ആയിരുന്നില്ല; മറിച്ച് ഭീഷ്മരായിരുന്നു. കൌരവ പ്രധാനിയും, പിതാമഹനും ആയതിനാൽ സൈന്യാധിപനാക്കാതിരിക്കാൻ തരമില്ലായിരുന്നു. എന്നാൽ ഭീഷ്മര്‍ സൈന്യാധിപനാ‍യി യുദ്ധം ചെയ്താലും കൌരവര്‍ തോല്‍‌ക്കും. കാരണം പാണ്ഡവരെ കൊല്ലില്ല, ശിഖണ്ഡിയുമായി ഏറ്റ് മുട്ടില്ല എന്നിങ്ങിനെ കൌരവർ യുദ്ധം തോൽ‌ക്കാൻ ആവശ്യമായ എല്ലാ പ്രതിജ്ഞകളും അങ്ങേരെടുത്ത് തോളിൽ ചാർത്തിയിട്ടുണ്ട്. യുദ്ധം ചെയ്യുന്നതിന്റെ കൂട്ടത്തിൽ പാണ്ഡവരുടെ മാഹാത്മ്യം പറഞ്ഞ് കൌരവരെ ഇകഴ്ത്താനും ശ്രമിക്കും. പാണ്ഡവർക്കും ഇങ്ങേരൊട് സോഫ്റ്റ് കോർ‌ണർ ആയതിനാൽ അങ്ങേരെ നേരിട്ട് ആക്രമിക്കുക കുറവാണ്. സേനാപതിയെ വീഴ്ത്തി വ്യൂഹം തകർ‌ക്കുക എന്നതാണ് യുദ്ധനീതി; എന്നാൽ തങ്ങൾക്ക് വേണ്ടി ഭീഷ്മരു തന്നെ യുദ്ധം ചെയ്യുന്നതിനാൽ പാണ്ഡവരതിന് ശ്രമിക്കാറുമില്ല. അവസാനം തേജോവധം സഹിക്കാതെ ദുര്യോധനൻ ചെന്ന് വല്ലോം വിളിച്ച് പറഞ്ഞാൽ ഒരു ഓളത്തിന് ഭീഷ്മർ പടയിൽ മുന്നേറി പാണ്ഡവപക്ഷത്തെ കുറെ പടയാളികളെ എയ്തിടും. അപ്പോഴാണ് പാണ്ഡവർ ശിഖണ്ഡിയെ മുൻ‌നിർത്തി അർ‌ജ്ജുനനെ വെച്ച് ഭീഷ്മരെ എതിരിട്ടത്. ദ്രോണരോ, കർണ്ണനോ പടയെ നയിക്കാൻ വൈകിയത് തന്നെ പിതാമഹന് ഊഴം കൊടുക്കുക എന്നതിനാലാണ്. ഇല്ലായിരുന്നെങ്കിൽ ചിലപ്പോൾ മറിച്ചു നടന്നേനെ. ഭീഷ്മർ വീണാലും കൌരവർക്ക് പണിയാണ്, കാരണം ഡാമേജ് ആദ്യമേ സം‌ഭവിച്ചു. ഇനി ധൈര്യമായി പാണ്ഡവർക്ക് വ്യൂഹം കടന്ന് ആക്രമിക്കാനുള്ള ആത്മവിശ്വാസം ഉണ്ടാകും. എന്നാൽ ഭീഷ്മരുടെ കാര്യം സേഫാണ്. ശരശയ്യ എന്ന യുദ്ധത്തിലെ വീരോത്തുംഗ സ്ഥാനം, അസ്ത്രം കൊണ്ടുള്ളതാണെങ്കിലും തലയിണ, കുടിക്കാൻ ഗം‌ഗാജലം, ഉത്തരായനത്തിൽ മരിക്കാൻ സ്വച്ഛന്ദമൃതു വരം, ഭീഷ്മർ വീണതോടെ ഇരുപക്ഷത്തും ധർമ്മയുദ്ധം തീർന്നു എന്ന ഘോഷം.

ലേബൽ : ഇതിഹാസം , അ-രാഷ്‌ട്രീയം :)))