tag:google.com,2010:buzz:z12uijiqfsiewvbye04cfhzbnpvqh1chip00k
Syam Kumar R Syam Kumar R 108055984722888068103
Oct 15, 2011 Oct 15, 2011 Buzz Public
Reshared post from Calvin H obituary തരിക നീ ചടുലചിന്തതന്‍ ലോകമേ നിന്റെ വൈദ്യുതാലിംഗനം. കൊടി...
tag:google.com,2010:buzz:z122dhcg1wrdc34s223hd3mqhkygudsyx04 Reshared post from Calvin H
obituary

തരിക നീ
ചടുലചിന്തതന്‍ ലോകമേ
നിന്റെ വൈദ്യുതാലിംഗനം.

കൊടികളൊന്നുമില്ലാതെ, പോസ്റ്റുകളില്‍ -
ത്തുരിശുമീര്‍ച്ചപ്പൊടിയും നിറച്ചു, നിന്‍
ഇന്‍ബോക്സിലണയുകയാണെന്റെ
കുപിത യൗവനത്തിന്‍ കമന്റുകള്‍

അരുത്
നീ വീണ്ടുമെന്നില്‍ വിളിച്ചുണര്‍ത്തരുത്
നിന്റെ സൈബര്‍ വസന്തത്തിന്റെ
ചുന കുടിച്ചെന്റെ ധൂര്‍ത്തകൗമാരവും
യൂട്യൂബിലൊഴുകുന്ന ലൈലാകഗാനവും
ക്രോധനൃത്തം ചവുട്ടിയ രാഷ്ട്രീയ-
ത്ത്രെഡ്ഡുകള്‍ .

ഇന്നു ദുഃഖദീര്‍ഘങ്ങള്‍
വിഹ്വലസമുദ്രസഞ്ചാരങ്ങള്‍ തീര്‍ന്നു
ഞാനൊരുവനെത്തേടി വന്നു.
വെബ്ബിലവനു ബസ്സെന്നു പേര്‍ .
മേല്‍വിലാസവും ആര്ക്കൈവുമില്ലാത്തവന്‍ .
മടുക്കാത്തവന്‍ .
Liked by: കല്യാശ്ശേരി രാജ്