tag:google.com,2010:buzz:z12fzzqiqqrbfhca004cfhzbnpvqh1chip00k
Syam Kumar R. Syam Kumar R. 108055984722888068103
Jul 03, 2011 Jul 03, 2011 Buzz Public
Reshared post from Calvin H Knowledge hiding എന്ന വാക്ക് മുന്‍പൊരിക്കല്‍ ചര്‍ച്ചയ്ക്ക് വന്നത് ...
tag:google.com,2010:buzz:z121gz0w4vauwj2hc04chp4ietq3tndb3vo0k Reshared post from Calvin H
Knowledge hiding എന്ന വാക്ക് മുന്‍പൊരിക്കല്‍ ചര്‍ച്ചയ്ക്ക് വന്നത് കോളേജ് പഠനകാലത്തായിരുന്നു. ഫ്രീ സോഫ്‌‌വേയര്‍ പ്രസ്ഥാനത്തോട് ഞങ്ങളുടെ അധ്യാപകന് താല്‍പര്യം ഉണ്ടായിരുന്നതിനാല്‍ കോളേജ് കമ്പ്യൂട്ടര്‍ ലാബിലും മറ്റും ഡെബിയന്‍ ലിനക്സായിരുന്നു ഓപറേറ്റിങ്ങ് സിസ്റ്റം. വിന്‍ഡോസ് എന്നാല്‍ അന്ന് ഓപറേറ്റിങ്ങ് സിസ്റ്റത്തിന്റെ ഒറ്റ വാക്കാണ്. ലിനക്സിലേക്കുള്ള മാറ്റം വിന്‍ഡോസ് പാരമ്പര്യവാദികള്‍ക്ക് സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല.

കുഴപ്പം അവിടെയല്ല തുടങ്ങിയത്. മറിച്ച് ലിനക്സ് ഉപയോഗിക്കാന്‍ ശീലിച്ചവരും പഠിച്ചവരും ആയ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ആ അറിവ് മൂടിവെയ്ക്കാന്‍ ശ്രമിച്ചപ്പോഴാണ്. കുറച്ച് പേര്‍ ഇങ്ങനെയാണ് ചിന്തിക്കാന്‍ തുടങ്ങിയത്. “ഞങ്ങള്‍ക്ക് ലിനക്സറിയാം, ഭൂരിപക്ഷം വിന്‍ഡോസ് ആണ് ഉപയോഗിക്കുന്നത്. So that makes us special. അവര്‍ക്ക് ഞങ്ങള്‍ക്കറിയുന്ന കാര്യങ്ങള്‍ അറിയില്ല. ഞങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ അവരു കൂടെ പഠിച്ചാല്‍ പിന്നെ ഞങ്ങള്‍ക്കെന്ത് exclusiveness?”. അന്നത്തെക്കാലത്ത് ലിനക്സ് ഉപയോഗിച്ച് പഠിച്ച് തുടങ്ങാന്‍ ഇച്ചിരി പ്രയാസപ്പെടണം. ഒരു സീഡി ഇട്ടാലോ പെന്‍‌‌ഡ്രൈവ് കുത്തിയാലോ അത് ഓട്ടോ മൗണ്ട് ആവത്തില്ല. എന്നാല്‍ ഇതറിയാവുന്നവരോട് അതൊന്ന് പറഞ്ഞ് തരാന്‍ പറഞ്ഞാലോ അവന്മാരു കുറേ ടെക്നിക്കല്‍ ജാര്‍ഗണസ് പറഞ്ഞ് ഒന്നും മനസിലാവാത്ത രീതിയില്‍ പറഞ്ഞൊഴിയും. വ്യക്തികളെ depend ചെയ്യാന്‍ സാധിക്കില്ല്ല എന്ന് മനസിക്കാന്‍ തുടങ്ങിയത് അങ്ങനെയാണ്. free software എന്ന ആശയം തന്നെ അറിവ് പങ്കു വെയ്ക്കലിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. there shouldnt be any copyrigth for knowledge and art എന്ന് സ്റ്റാള്‍മാന്‍ എവിടെയോ പറഞ്ഞതായി ഓര്‍ക്കുന്നു. പക്ഷേ സംഭവിച്ചത് അങ്ങനെയൊരു തത്വത്തില്‍ നിന്നും ആവിര്‍ഭവിച്ച ലിനക്സെന്ന സ്വതന്ത്ര്യസോഫ്റ്റ്വെയറിനെ മുന്‍നിര്‍ത്തി ഒരു തരം എലീറ്റിസം കുറച്ച് പേര്‍ വളര്‍ത്തി എടുക്കുക എന്നതായിരുന്നു. which was against the very basic principle of free software.

ഗൂഗിളെന്ന സാധ്യതയെ ഉപയോഗിക്കാന്‍ ശീലിച്ചത് അതിനു ശേഷമാണ്. ഇന്റര്‍നെറ്റില്‍ അറിവിന്റെ ഉറവിടം പരിമിതമല്ല. അറിവ് പങ്കുവെയ്ക്കുന്നതില്‍ മടിയില്ലാത്ത ലോകത്താകമാനമുള്ള പല മനുഷ്യര്‍ സ്വന്തം അറിവങ്ങനെ പരത്തിയിട്ടിരിക്കുകയാണ്.

അറിവ് മൂടിവെയ്ക്കല്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അറിവ് സൃഷ്ടിക്കപ്പെട്ട കാലം മുതല്‍ അത് കുറച്ച് പേര്‍ക്ക് exclusive ആയി ഒതുക്കിവെയ്ക്കാനുള്ള ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. ക്ലീഷേഡ് ആണെങ്കിലും വേദിക് കാലഘട്ടത്തെ സൂചിപ്പിക്കിതാരിക്കാന്‍ സാധിക്കുന്നില്ല. എന്നാല്‍ തടുത്തുവെയ്ക്കക എല്ലാക്കാലത്തും സാധ്യമല്ലല്ലോ. ഇന്നല്ലെങ്കില്‍ നാളെ അറിവ് spread ചെയ്യും. അത് എല്ലാവരിലേക്കും എത്തും. വേദവേദാന്തപുസ്തകങ്ങള്‍ ഇന്നേത് പുസ്തകക്കടയില്‍ ചെന്നാലും ലഭിക്കും. സംസ്കൃതം പോലും അറിയണ്ട. നല്ല തര്‍ജ്ജമകള്‍ കാണും.

അപ്പോള്‍ പിന്നെ എന്ത് ചെയ്യും? സിമ്പിള്‍. നീ അതൊന്നും പഠിച്ചിട്ടും കാര്യമില്ല. നിനക്ക് പഠിച്ചാലും അത് മനസിലാക്കാനുള്ള കഴിവില്ല എന്ന് പറയുക. ഇത് കൂടുതലും സംഭവിക്കുക പണ്ട് മൂടിവെയ്ക്കപ്പെട്ട ആ അറിവിലെ പോരായ്മകള്‍ വിമര്‍ശിക്കപ്പെടുമ്പോഴായിരിക്കും. അങ്ങനെ വേണമെന്നുമില്ല.

Peter brent ന്റെ Indian guru and his disciple എന്ന ആര്‍ട്ടിക്കിളില്‍ നിന്നും ചെറിയ ഒരു ഉദ്ധരണി ഇവിടെ പകര്‍ത്തട്ടെ.


Vedic Guru’s function was obviously altered in a fundamental way, once
writing became general and manuscripts easily available. It is as if in
Britain the great bardic schools of Ireland and Wales had struggled on
through the millennia, trying to keep alive skills and methods made
redundant by the alphabet and, later, by printing. A rearguard action has of
course been fought over the centuries – the Mahabharata condemns to hell
those who write down the Vedas; and when I was in India I heard the story
of an American who, refused by one teacher, learned the Vedas under
another, then returned to the first in order to show off his skill in recitation.
But the old man shook his head – the matter was not so simple, because as
he said ‘When I recite them they are the Vedas – when you recite them,
they are not!’

എങ്ങനെയുണ്ട്? അറിവ് എല്ലാവര്‍ക്കും എളുപ്പത്തില്‍ ലഭിക്കുന്നു എന്ന അവസ്ഥയുണ്ടായാല്‍ സ്വന്തം exclusivity നിലനിര്‍ത്താന്‍ ഏറ്റവും നല്ല ഉപായമല്ലേ നീ പഠിച്ചിട്ടും കാര്യമൊന്നുമില്ല എന്ന് പറയുന്നത്. വേറൊരു ഉപായം കൂടെ ഉണ്ട്. പഠിക്കുക ആണെങ്കില്‍ നല്ല ഗുരുവിന്റെ അടുക്കല്‍ നിന്നും പഠിക്കണം എന്ന് പറയുക. ആരാണീ ഗുരു? ഞാന്‍ തന്നെ. എന്റെ കയ്യില്‍ നിന്നും എനിക്കറിയാവുന്നതില്‍ ഒരു ഭാഗം ഞാന്‍ പഠിപ്പിക്കാം. എങ്കില്‍ നീ കുറച്ചൊക്കെ പഠിച്ചു. എന്നാലും എന്നോളം വരില്ല. പുസ്തകം വായിച്ചോ ചര്‍ച്ചകളിലൂടെയോ മറ്റുള്ളവര്‍ പങ്കുവെയ്ക്കുന്നതിലൂടെയോ എന്തെങ്കിലും പഠിച്ചുകളയാം എന്ന് ധരിക്കരുത്. ഞാനാണ് ഇക്കാര്യത്തില്‍ ഏക അഥോറിറ്റി.

ഈ വിഷയം വേദകാലഘട്ടത്തിലൊതുങ്ങുന്നു എന്ന് കരുതരുത്. ഇന്നിന്റെ ഓരോ അറിവുകളുടെയും കലകളുടെയും മേച്ചില്‍ പുറങ്ങളില്‍ വിഹരിക്കുന്നവര്‍- അത് ഫിസിക്സാവാം, ഭാഷയാവാം, സോഫ്റ്റ്‌‌വെയറാവാം , സിനിമയാവാം, ചിത്രകലയാവാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ തന്റെ അറിവ് തനിക്കോ തന്റെ ഗ്രൂപ്പിലോ ഒതുങ്ങണമെന്ന് അറിയാതെ ആഗ്രഹിക്കുകയാണ്. internet പോലെ പ്രത്യേക ഉടമസ്ഥന്‍ ഇല്ലാത്ത മാധ്യമം സൃഷ്ടിക്കുന്ന information blast അവരെ ഭയപ്പെടുത്തുന്നു.

അറിവ് പങ്കുവെയ്ക്കുന്നവനെ പരിഹസിച്ചൊതുക്കാന്‍ പണ്ടേ നമ്മള്‍ പഴഞ്ചൊല്ലുകള്‍ സൃഷ്ടിച്ച് വെച്ചിട്ടുണ്ട്. - നിറകുടം തുളുമ്പില്ല, empty vessels make more noise, അങ്ങനെ പലതും. അറിവ് പ്രകടിപ്പിക്കുന്നത് അത് അല്പമാണെങ്കില്‍ അങ്ങനെ, ഒരു നല്ല കാര്യമാണെന്നാണെനിക്ക് തോന്നുന്നത്.. ഇച്ചിരി ഇച്ചിരി അറിവുള്ളവന്മാരെല്ലാം തങ്ങളുടെ അറിവ് പങ്കു വെയ്ക്കട്ടെ. ഉച്ചത്തില്‍ ഒച്ച വെയ്ക്കട്ടെ. അങ്ങനെ കൂട്ടി കൂട്ടി ചേര്‍ത്ത് ഓരോ ഇച്ചിരിയറിവുകാരനും ഒത്തിരിയറിവുകാരാകട്ടെ. hell with exclusivism