tag:google.com,2010:buzz:z135y12hbq3tgpbjc04cfhzbnpvqh1chip00k
Syam Kumar R Syam Kumar R 108055984722888068103
Sep 19, 2011 Sep 19, 2011 Buzz Public
Reshared post from Calvin H മലയാളി പുരുഷന്റെ ഗതികേടാണ് പ്രണയം. പ്രണയം എന്ന സിനിമ കാണാനുള്ള പ്...
tag:google.com,2010:buzz:z13cdvzo3we2ur3e123hd3mqhkygudsyx04 Reshared post from Calvin H
മലയാളി പുരുഷന്റെ ഗതികേടാണ് പ്രണയം.

പ്രണയം എന്ന സിനിമ കാണാനുള്ള പ്രീ-റിക്വസൈറ്റ് കുറേയധികം മലയാളികളോട് ഉള്ള് തുറന്ന് സംസാരിച്ചിരിക്കുക എന്നതാണ്. പ്രണയത്തിന്റെ ജനപ്രിയത (കൊമേഴ്ഷ്യല്‍ സെന്‍സിലല്ല, എന്തു കൊണ്ട് പ്രണയം നല്ല സിനിമയെന്ന് - എന്തുകൊണ്ട് നല്ല പ്രണയസിനിമയെന്ന് വിലയിരുത്തപ്പെടുന്നു എന്ന് ) എന്തുകൊണ്ടെന്ന് പരിശോധിക്കും മുന്‍പ് പശ്ചാത്തലം പരിശോധിക്കാതെ വയ്യ.

ബ്ലോഗിലും ബസ്സിലും അവസരത്തിലും അനവസരത്തിലും പുലികേസരികള്‍ ഉന്നയിച്ച ചില അഭിപ്രായപ്രകടനങ്ങള്‍ ഓര്‍മയില്‍ നിന്നെടുത്തെഴുതട്ടെ.

1. ഞാന്‍ ഒരിക്കലും ബാംഗ്ലൂരില്‍ താമസിച്ച് പഠിച്ച/ ജോലി ചെയ്ത ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യില്ല.
2. എന്റെ പെങ്ങളെ പഠിക്കാന്‍ ഒരിക്കലും ഞാന്‍ കേരളത്തിനു വെളിയില്‍ പറഞ്ഞയക്കില്ല.
3. നഴ്സ്, ഐടി മുതലായ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന പെണ്ണുങ്ങളെ കല്യാണം കഴിക്കാന്‍ കൊള്ളത്തില്ല.

ഇനി സിനിമയിലേക്ക്. രണ്ട് ഡയലോഗുകളില്‍ പ്രണയത്തിന്റെ പൂര്‍ണാശയം ഒളിഞ്ഞുകിടപ്പുണ്ട്.

ഒന്ന്: അച്യുതമേനോന്റെ മകന്റെ ഭാര്യ ഫ്രന്റിനോട് അച്യുതമേനോന്റെയും ഗ്രേസിന്റെയും പ്രണയകഥ പറയുന്ന സീന്‍ ( സംവിധായകന്‍/ തിരക്കഥാകൃത്ത് എന്നീ നിലകളില്‍ ബ്ലെസ്സിയുടെ കാമ്പില്ലായ്മ തിരിച്ചറിയാന്‍ ഈ സീന്‍ തന്നെ ധാരാളം. കൊല്ലമിത്രയായായും പ്രസന്റ് ഫ്രെയിം ഓഫ് റഫറന്സില്‍ അല്ലാത്ത ഒരു കഥ പറയാന്‍ ബ്ലെസ്സിക്കിപ്പോഴും ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തോട് സംസാരിക്കുന്ന് രീതിയേ അറിയാവൂ. )
മകന്റെ ഭാര്യ : " ആയമ്മ പണ്ട് നഴ്സിങ്ങ് പഠിക്കാന്‍ വേണ്ടി പുറത്ത് പോയപ്പോ പരിചയപ്പെട്ടതാ അച്ഛനെ. അവിടെ വെച്ച് പ്രണയം ഇന്റര്‍കാസ്റ്റ് വിവാഹം. ..... "

രണ്ട് : ഫിലോസഫര്‍ കം കോഹന്‍ രണ്ടാമന്‍ മാത്യൂസിന്റെ ഡയഗോള്‍ 1) "ഇതൊക്കെ മനസിലാക്കാനുള്ള വലിപ്പം എനിക്കുണ്ടെടോ" 2)" എന്നേക്കാളും മുന്നേ നിന്റെ മനസും ശരീരവും അറിഞ്ഞയാളാണ് മേനോന്‍, ഞാനെത്ര അല്ലെന്ന് വിശ്വസിച്ചാലും ആ സത്യം സത്യമല്ലാതാകില്ലല്ലോ."

ദതാണ് ബ്ലെസ്സീ പോയിന്റ്. ജോലിക്കായും പഠനത്തിനായും വീടുവിട്ടിറങ്ങുന്ന പെണ്‍കുട്ടി മലയാളിപുരുഷന്റെ ഗതികേടാണ്. ഇന്നത്തെ സാഹചര്യത്തില്‍ മനസില്ലാമനസോടെയാണെങ്കിലും ചിലതൊക്കെ മനസിലാക്കാനുള്ള വലിപ്പം മലയാളിപുരുഷന്‍ ആര്‍ജ്ജിച്ചുവരികയാണ്്. വേണോന്ന് വെച്ചിട്ടല്ല. നിവര്‍ത്തികേടാണ്. യൂ ഹിറ്റ് ഓണ്‍ ബു‌‌ള്‍സൈ...

ഓഫ് : അഭിനവപദ്മരാജന്‍ സീനില്‍ അവിടെയും ഇവിടെയും - നായകന്‍ ആദ്യമായി നായികയെ കാണുന്ന സീന്‍ മുതല്‍ , അവസാനമായി കാണുന്ന സീന്‍ വരെ - ബാക്ഗ്രൗണ്ടില്‍ മഴ പെയ്യിക്കുന്നത് കണ്ട് എഴുന്നേറ്റ് നിന്ന് കുവാന്‍ തോന്നിപ്പോയി. ഇനിയും എത്ര മഴക്കഥാപാത്രത്തെ ഞങ്ങള്‍ സഹിക്കണം?