ഈ പോസ്റ്റിനൊരു preaching/self praising സ്വഭാവം ഉണ്ടെങ്കില്‍ ക്ഷമിക്കുക, preaching എനിക്ക് പണ്ടേ ഇഷ്ടമല്ല, self praising അറിയാതെ വന്നു പോകും ;).
ഏതാണ്ട് ഒരു കൊല്ലം മുന്‍പേയാണ്, സുഹൃത്തുക്കളുമൊത്ത് ഷോപ്പിങ്ങിനിറങ്ങിയതാണ്. റോട്ടിലൂടെ നടക്കുമ്പോള്‍ കൂടെ നടക്കുന്നവരില്‍ ഒരാള്‍ റോട്ടിലേക്ക് നീട്ടിത്തുപ്പി. അതത്ര നല്ല ശീലമാണോ എന്ന് ഞാന്‍ ചുമ്മാ കക്ഷിയോട് ചോദിച്ചു. പുള്ളി പറഞ്ഞ ഉത്തരം - "ഇത് അമേരിക്കയല്ല, ഇന്ത്യയാണ് ഇവിടിങ്ങനെയൊക്കെയാണ്. അത്തരം നിര്‍ബന്ധങ്ങളൊക്കെ അങ്ങ് അമേരിക്കയില്‍ മതി." കുറച്ച് കാലം ഞാന്‍ അമേരിക്കയിലുണ്ടായിരുന്നു എന്നതിനാല്‍ ഞാന്‍ ജാഡ കാണിക്കുകയാണെന്ന് പുള്ളി വ്യംഗ്യമായി ഉദ്ദേശിച്ചത്.
അമേരിക്കയില്‍ പോവും മുന്‍പേയും ഞാന്‍ റോട്ടില് തുപ്പുന്നതിനെതിരായിരുന്നെന്നോ, ജീവിതത്തിന്റെ ഭൂരിഭാഗവും ഞാനിന്ത്യയിലാണ് ജീവിച്ചതെന്നോ, ഇനിയുള്ളതില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ തന്നെ ആയിരിക്കുമെന്നോ, അതിനാല്‍ അമേരിക്കയില്‍ ആരെങ്കിലും റോട്ടില് തുപ്പിയാലും എനിക്കൊരു കോപ്പുമില്ല, ഇന്ത്യയില്‍ തുപ്പുന്നതിനോടാണ് യോജിപ്പില്ലായ്മ എന്നോ ഞാനാ സുഹൃത്തിനോട് പറഞ്ഞില്ല. എന്തെന്നാല്‍ . കുറ്റം ആ കക്ഷിയുടേതല്ല. Public hygiene എന്നത് നമ്മുടെ കുട്ടികള്‍ ശീലിച്ച കാര്യമല്ല.
സുജയുടെ ഈ പോസ്റ്റ് കണ്ടപ്പോള്‍ ഓര്മ വന്നത്.
http://sujaiblog.blogspot.com/2011/06/why-i-believe-india-can-improve.html
ലേബല്‍: അന്ധമായ പാശ്ചാത്യാനുകരണം , സായിപ്പിനോടുള്ള വിധേയത്വം, കവാത്ത് മറക്കല്‍, സായിപ്പാകാനുള്ള ശ്രമം, സ്വയം വലിയ ആളാണെന്നുള്ള തോന്നല്‍, സ്വന്തം നാടിനോടും പൈതൃകത്തോടും ഉള്ള പുച്ഛം.