Reshared post from Anivar Aravind
sujith h കെഡിഇ പ്രൊജക്റ്റിലെ അറിയപ്പെടുന്ന ഒരു ഡെവലപ്പറാണ് ഞ...
sujith h കെഡിഇ പ്രൊജക്റ്റിലെ അറിയപ്പെടുന്ന ഒരു ഡെവലപ്പറാണ് ഞാന്‍ . കെഡിഇ എന്റെ ജീവാത്മാവും സ്വതന്ത്രസോഫ്റ്റ്വെയര് എന്റെ പരമാത്മാവുമാണ് . കുട്ടിയോടു ചില കാര്യങ്ങള്‍ എനിക്കു ചോദിച്ചറിയാവാനുണ്ട് . അറിവിന്റെ സ്വാതന്ത്ര്യത്തിനായി തോളോടു തോള് ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കുട്ടി തയ്യാറാണോ ? വേണ്ട ഞാന്‍ തയ്യാറെടുപ്പിച്ചോളാം.
കുട്ടിയുടെ സാമൂഹ്യബോധം എനിക്കൊന്നു പരീക്ഷിക്കണം. K&R ബൈബിള്‍ വായിച്ചിട്ടുണ്ടോ? (
http://sujith-h.livejournal.com/8208.html), . അതു പോട്ടെ പ്ലാസ്മ ഉപയോഗിച്ചിട്ടുണ്ടോ , അല്ലെങ്കില്‍ കേട്ടിട്ടുണ്ടോ. സാരമില്ല , അതു കെഡിഇ ബുദ്ധിജീവികള്‍ക്കു പറഞ്ഞിട്ടുള്ളതാണ് .
കുട്ടിയ്ക്ക് ഏതൊക്കെ languages അറിയാം , പൈത്തണ്‍, ലുവ, പേള്‍ എന്നിവയേതെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ . കുട്ടിയുടെ പ്രിയപ്പെട്ട ഫ്രീ സോഫ്റ്റ്വെയര് ലൈസന്‍സ് ഏതാണ്? എന്തായാലും GPL കമ്പാറ്റിബിള്‍ ലൈസന്‍സ് ആയിരിക്കുമല്ലോ .
കല്യാണത്തിന് ആര്‍ഭാടമുള്ള ചടങ്ങുകളൊന്നും പാടില്ല. ഞാന്‍ കുട്ടിയുടെ GPG കീ സൈന്‍ ചെയ്യുന്നു. കുട്ടി തിരിച്ചും . അതു കഴിഞ്ഞ് നമ്മുടെ ഗിറ്റ് കോഡ് റെപ്പോകള്‍ മെര്‍ജ് ചെയ്യുന്നു. അതു കഴിഞ്ഞ് സ്വതന്ത്ര സോഫ്റ്റ്വെയര് പ്രവര്‍ത്തകര്‍ ഐആര്സിയിലും ഐഡന്റിക്കയിലുമായി അഭിനന്ദനങ്ങളറിയിക്കും . അതു കഴിഞ്ഞ് ഒരു ഗ്ലാസ് നാരങ്ങാ വെള്ളം . ചടങ്ങു തീര്‍ന്നു.
ഞാനധികവും ഐആര്സിയിലായിരിക്കും . Newyork city Hackers കണ്ടിട്ടില്ലേ, അതുപോലൊരു ജീവിതമായിരിക്കും മിക്കപ്പോഴും . ആ മൈക്രോസോഫ്റ്റും ആപ്പിളും ഒറാക്കിളുമൊക്കെ ഞങ്ങളെ എതിരിടുകയാണല്ലോ .
ഒരു കെ.ഡി.ഇ ഡെവലപ്പറുടെ ഭാര്യ ഏതു ബഗ്ഗും ഫിക്സ് ചെയ്യാന്‍ പ്രാപ്തയായിരിക്കണം
(ഇന്നലെ വിവാഹനിശ്ചയം കഴിഞ്ഞ സുജിത്തിന്റെ ആദ്യത്തെ പെണ്ണൂകാണലിന്റെ ഓര്‍മ്മയ്ക്ക് സുഹൃത്തുക്കള്‍ തയ്യാറാക്കിയതു്)