tag:google.com,2010:buzz:z122fx0znoidctht322vjtwxixnce3fpc04
Syam Kumar R. Syam Kumar R. 108055984722888068103
Jul 02, 2011 Jul 02, 2011 Buzz Public
Reshared post from Anivar Aravind സുതാര്യതയെപ്പറ്റിത്തന്നെ ലോക്പാല്‍ കമ്മിറ്റിയിലുള്ള പ്രശാന്...
tag:google.com,2010:buzz:z13egjkzlzyeetj5o04cghsihxbtjfqrsbk Reshared post from Anivar Aravind
സുതാര്യതയെപ്പറ്റിത്തന്നെ

ലോക്പാല്‍ കമ്മിറ്റിയിലുള്ള പ്രശാന്ത് ഭൂഷനോട് അടുത്തകാലത്ത് അഴിമതി തടയാനുള്ള ലോക്പാലിന്റെ കാഴ്ചപ്പാടുകളെന്തായിരിക്കണമെന്നതിനെക്കുറിച്ച് സംസാരിക്കാന്‍ ഈയിടെ ഒരു അവസരമുണ്ടായി . അപ്പോള്‍ അദ്ദേഹം പറഞ്ഞതു് , അവര്‍ക്കു കിട്ടുന്ന എല്ലാ രേഖകളും ഇന്റര്‍നെറ്റില്‍ പരസ്യമാക്കുമെന്നും അതു് പൊതുജനങ്ങള്‍ക്ക് പരിശോധിക്കാമെന്നും പൂര്‍ണ്ണ സുതാര്യതയും ശിക്ഷകളും കൂടി അഴിമതി തടയുമെന്നുമാണ് . യുഐഡിയെക്കുറിച്ചു സംസാരിക്കുമ്പോഴാകട്ടെ അദ്ദേഹം പറഞ്ഞതു് ഗവണ്‍മെന്റിനും പൊതു ജനങ്ങള്‍ക്കും ഒരേ ഡാറ്റാബേസില്‍ ഒരുപോലെ പ്രവേശനം കിട്ടുമെങ്കില്‍ ജനങ്ങളുടെ പ്രൊഫൈലിങ്ങ് ഒരു പ്രശ്നമല്ലെന്നാണ്. സുതാര്യതയെപ്പറ്റിയുള്ള ഈ തെറ്റായ കാഴ്ചപ്പാട് അദ്ദേഹത്തിന് കിട്ടിയതെവിടെനിന്നാണെന്നറിയില്ല. ഒരു വ്യക്തി എയ്ഡ്സ് രോഗിയാണ് , അതു അയാള്‍/അവള്‍ മറച്ചു വെക്കാനാഗ്രഹിക്കുകയാണെകില്‍ ലോക്പാല്‍ (സിവില്‍സമൂഹം ഡ്രാഫ്റ്റ് നിര്‍ദ്ദേശമനുസരിച്ച്) അത്തരമൊന്ന് പുറത്താക്കുമ്പോള്‍ ആരായിരിക്കും അതിനുത്തരവാദിയെന്ന ചോദ്യമാകട്ടെ , ഐ ഡോണ്ട് കെയര്‍ എന്ന ശാന്തിഭൂഷന്റെ മറുപടിയോടെ അവസാനിക്കുകയും ചെയ്തു. ഇന്ത്യയെന്നതു് ഉത്തര്‍പ്രദേശിലെ പരസ്പരം എല്ലാവര്‍ക്കുമെല്ലാമറിയുന്ന ഒരു കര്‍ഷകഗ്രാമമല്ലെന്ന് ആരോ വിളിച്ചു പറയുന്നുമുണ്ടായിരുന്നു.

ഇതിപ്പോള്‍ പറയാന്‍ കാരണം മറ്റൊരു സുതാര്യതാമാമാങ്കത്തിന്റെ തുടക്കമാണ് . കഴിഞ്ഞ ഭരണകാലത്തെപ്പോലെ മുഖ്യമന്ത്രിയുടെ ഓഫീസ് 24 മണിക്കൂറും ഇന്റര്‍നെറ്റിലൂടെ സ്ട്രീം ചെയ്താണ് ഈ ആഘോഷം തുടങ്ങുന്നതു് . കഴിഞ്ഞ ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്തെ സുതാര്യകേരളം പ്രൊജക്റ്റ് ശ്രദ്ധേയമായിരുന്നു. പക്ഷേ അതിനെ ശ്രദ്ധേയമാക്കിയതു് സ്ട്രീമിങ്ങായിരുന്നില്ല. ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്ന കോള്‍സെന്ററും വെബ്സൈറ്റും ജനങ്ങള്‍ക്ക് പരാതികളുടെ അവസ്ഥ അന്വേഷിക്കാനുള്ള ട്രാക്കിങ്ങ് സിസ്റ്റവും ആയിരുന്നു (ഞാന്‍ വിവരശേഖരണം നടത്തി സ്പേസ് പുറത്തിറക്കിയ Free Software Adoption in Kerala's Public Sector എന്ന പുസ്തകത്തില്‍ ഈ പ്രൊജക്റ്റിനെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട് ).

സുതാര്യതയ്ക്കുള്ള ഉമ്മന്‍ചാണ്ടിയുടെ ശ്രമം അഭിനന്ദനം അര്‍ഹിക്കുന്നു. പക്ഷേ നേരത്തെ പ്രശാന്ത് ഭൂഷന്റെ കാര്യം പറഞ്ഞപോലെ തെറ്റായ സുതാര്യതാ കാഴ്ചപ്പാടിലൂന്നിയായിരിക്കരുതു് അത്തരം ശ്രമങ്ങള്‍ . നാലുക്യാമറകള്‍ പ്രവര്‍ത്തിപ്പിച്ച് നടത്തുന്ന 24x7 വീഡിയോ സ്ട്രീമിങ്ങ് ഇപ്പോഴത്തെ അവസ്ഥയില്‍ (ശബ്ദമില്ല എന്നു കൂടി ശ്രദ്ധിക്കുക ) ബാന്‍ഡ്‌വിഡ്ത്തും സമയവും പാഴാക്കല്‍ മാത്രമാണ്. അതും സുതാര്യതയും തമ്മില്‍ ബന്ധമൊന്നുമില്ല. കഴിഞ്ഞ സുതാര്യകേരളക്കലത്തു തന്നെയാണ് റൌഫ് കുഞ്ഞാലിക്കുട്ടിയുടെ ഓഫീസിലിരുന്ന് ഭരിച്ചു കൊണ്ടിരുന്നതു് എന്ന വെളിപ്പെടുത്തലും മറക്കാന്‍ പാടില്ലാത്തതാണ്.

100 ദിന പരിപാടിയില്‍ സുതാര്യതയിലൂന്നിയ പല നിര്‍ദ്ദേശങ്ങളുമുണ്ട് . പക്ഷേ ആഘോഷിക്കപ്പെടുന്ന ഈ ഒരെണ്ണം തെറ്റായ സുതാര്യതാ ബോധത്തിലൂന്നിയ ചീപ്പ് പബ്ലിസിറ്റി സ്റ്റണ്ടാണ്