tag:google.com,2010:buzz:z13ghfsqmkejux0yq04cfhzbnpvqh1chip00k
Syam Kumar R. Syam Kumar R. 108055984722888068103
Jun 24, 2011 Jun 24, 2011 Buzz Public
Reshared post from Anivar Aravind ലിങ്ക് ചെയ്ത ഫിഫ്‌ത്ത് എസ്റ്റേറ്റിന്റെ സ്റ്റേറ്റ്മെന്റിനോടുള...
tag:google.com,2010:buzz:z13gh3uo2muutzw5p04cghsihxbtjfqrsbk Reshared post from Anivar Aravind
ലിങ്ക് ചെയ്ത ഫിഫ്‌ത്ത് എസ്റ്റേറ്റിന്റെ സ്റ്റേറ്റ്മെന്റിനോടുള്ള പ്രതികരണമായി അവിടെയിട്ട കമന്റ് (മോഡറേഷനിലാണ്)

1. സദാചാര പോലീസുകാരുടെ നിലപാടുകള്‍ക്ക് സാധൂകരണം നല്‍കുന്നതാണ് " അപഥ സഞ്ചാരിണിയായി തെറ്റിദ്ധരിച്ച് ചോദ്യം ചെയ്യാന്‍ " എന്ന വാക്യം. ഈ എസ്റ്റേറ്റുടമസ്ഥരുടെ നിലപാട് "അപഥസഞ്ചാരിണികളെ" നാട്ടുകാര്‍ക്ക് എന്തും ചെയ്യാമെന്നാണോ? (ഇത്രമേല്‍ സ്ത്രീവിരുദ്ധമായ ഒരു കമന്റ് ആക്റ്റിവിസ്റ്റ് മുഖങ്ങളില്‍ നിന്ന് അടുത്തകാലത്തൊന്നും കേട്ടിട്ടില്ല. ലൈംഗികത്തൊഴിലാളികളെ അപഥസഞ്ചാരിണികളെന്നു വിളിക്കുന്നതിന്റെ രാഷ്ട്രീയം വേറെയാണ്. അത് ഈ വിഷയമല്ലാത്തതിനാല്‍ വിടുന്നു.) .

2. "ഐ.ടി. ജീവനക്കാരിയാണ് തെസ്‌നി എന്ന് തിരിച്ചറിഞ്ഞപ്പോള്‍ പ്രശ്നം അവസാനിച്ചതാണ്. പക്ഷെ യാത്ര തുടരാന്‍ ശ്രമിച്ച തെസ്‌നിയെ നാട്ടുകാരിലൊരാള്‍ തെറി വിളിച്ചു. തെസ്‌നി അയാളെ അടിച്ചു. പിന്നീട് അവര്‍ കൂട്ടമായി തെസ്‌നിയെ മര്‍ദ്ദിച്ചു. ഈ സംഭവത്തില്‍ പൊലീസ് ഇടപെട്ടു. പക്ഷെ കേസ് പിറ്റേ ദിവസം പരാതിയുടെ അടിസ്ഥാനത്തില്‍ എടുക്കാമെന്ന് പറഞ്ഞു പിരിഞ്ഞു."

fifth എസ്റ്റേറ്റുടമള്‍ക്ക് സമാധാനമായി . ഒരു നാട്ടു പഞ്ചായത്ത് ന്യായം .

3. എന്നാല്‍ തെസ്‌നി ഹോസ്‌പിറ്റലില്‍ പോവുകയും ഐ.ജി.ക്ക് പരാതി കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് സംഭവങ്ങള്‍ പിടിവിട്ട് പെരുകാന്‍ തുടങ്ങി. പൊലീസ് പ്രതികള്‍ക്കു വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിക്കാന്‍ പോകുന്നു എന്നാണ് വാര്‍ത്ത.

ആരുടെ പിടിവിട്ടുപോകാന്‍ തുടങ്ങി എന്നയിടത്താണ് ഇതിന്റെ പ്രാധാന്യം കിടക്കുന്നതു്. ലുക്ക് ഔട്ട് നോട്ടീസും അറസ്റ്റുമെല്ലാം നിയമത്തിന്റെ വഴിയാണ്. ഈ എസ്റ്റേറ്റ് നാട്ടുകൂട്ടത്തിന്റെ അസ്വസ്ഥത അതിലെന്തിനാണ്?

പൊതുജനം എന്നാല്‍ നാട്ടുകൂട്ടങ്ങള്‍ക്ക് ആണുങ്ങള്‍ മാത്രമാണല്ലോ.

കേരളീയ പൊതുസമൂഹം തസ്നിക്കൊപ്പം നിന്നസമയത്ത് ഒരുമാതിരി കട്ടപ്പഞ്ചായത്ത് ന്യായങ്ങളും കൊണ്ട് പൊതുസമൂഹവും സ്ത്രീകളും (അതായതു് സ്ത്രീകള്‍ പൊതുസമൂഹത്തിനു പുറത്താണെന്ന്) തമ്മില്‍ പ്രശ്നം ഉണ്ടെന്നും അത് പരിഹരിക്കണമെന്നും തിരിച്ചറിവും സുബോധവുമാണ് വേണ്ടതെന്നും (ആരുടെ എന്ന ചോദ്യം ബാക്കി ) പറയുന്നതു് ജുഗുപ്സ മാത്രമേ ഉണ്ടാക്കുന്നുള്ളൂ .

തസ്നി ബാനുവാണ് ആദ്യം അടിച്ചതെന്നതാണ് സാക്ഷിയായ ജ്യോതി നാരായണന്‍ കൂടി ഒപ്പിട്ട ഈ സ്റ്റേറ്റ്മെന്റിന്റെ ന്യൂസ് ക്യാച്ച് . ഈ സ്റ്റേറ്റ്മെന്റില്‍ ഒരു ബാലന്‍സിങ്ങ് ആക്റ്റായാണ് അതിനെ കണക്കാക്കുന്നത് എന്നതുതന്നെയാണ് ഈ ന്യൂസിന്റെ പ്രതിലോമപരത കാണിക്കുന്നതു് . ഇതു കേട്ട ഒരു പെണ്‍സുഹൃത്തിന്റെ കമന്റ് "കണക്കായി പോയി! ഒരു ജീവിതം കാലം മുഴുവന്‍ തോണ്ടലും നുള്ളലും കമന്‍റുകളും കേട്ടു വശം കെട്ട മലയാളി സ്ത്രീകളുടെ ഫാന്‍റസിയാണു ആ ഒറ്റ അടി."

ഒട്ടനവധി പെണ്‍സുഹൃത്തുക്കള്‍ക്ക് ധൈര്യം പകര്‍ന്ന നടപടിയാണ് തസ്നിയുടെ കേസ്. നിയമവ്യവസ്ഥ അത്ര മോശമല്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട് ആ കേസില്‍ , ആ സമയത്ത് പ്രകാശന്റെ കുടുമ്പത്തെ ഉയര്‍ത്തിപ്പിടിച്ചു പി.ഇ.ഉഷക്കേസില്‍ ഇടതുപക്ഷസംഘടകള്‍ എടുത്തതുപോലുള്ള നെറികെട്ട നിലപാടിലേക്കാണ് ഫിഫ്‌ത്ത് എസ്റ്റേറ്റ് നീങ്ങുന്നതു് എന്നോര്‍മ്മിപ്പിച്ച് നിര്‍ത്തുന്നു .
http://activitystrea.ms/schema/1.0/photo http://activitystrea.ms/schema/1.0/article Fifth Estate » Blog Archive » കാക്കനാട് <b>...</b>