http://www.nalamidam.com/archives/4464
മലയാള സിനിമയെന്ന വിശുദ്ധ പശുവിനു മേല്‍ ഒരു സാധാരണക്കാരന് നടത്തുന്ന കാര്‍ക്കിച്ചു തുപ്പല് കൂടിയാണ് ഈ സിനിമ. മലയാള സിനിമക്ക് അനേകം നാട്ടുനടപ്പുകളുണ്ട്. പൂജ മുതല്‍ തുടങ്ങുന്ന, താരങ്ങളുടെയും സാങ്കേതിക വിദഗ്ദരുടെയും വിതരണക്കാരുടെയും തിയറ്ററുകാരുടെയും ഒക്കെ അനുഷ്ഠാനങ്ങള്‍. അതാണ് ഇയാള്‍ സുന്ദരമായി ഭേദിക്കുന്നത്. സാറ്റലെറ്റ് നിരക്ക് തുടങ്ങിയ കാര്യങ്ങള്‍ കൊണ്ട് മലയാള സിനിമയെ കൂട്ടിനുള്ളിലൊതുക്കുന്ന സമ്പ്രദായങ്ങളെയും സിനിമാ സംഘടനകള്‍ ഏര്‍പ്പെടുത്തുന്ന കാക്കത്തൊള്ളായിരം നിബന്ധനകളെയും ഭേദിച്ചാണ് സന്തോഷ് പണ്ഡിറ്റ് സിനിമ ഇറക്കിയത്.