tag:google.com,2010:buzz:z12mdxtbfkyyvfzti22vjtwxixnce3fpc04
Syam Kumar R. Syam Kumar R. 108055984722888068103
May 19, 2011 May 19, 2011 Buzz Public
Reshared post from ∞ Kaippally കൈപ്പള്ളി ∞ പ്രിയപ്പെട്ട ചിത്രകാര. ചിത്രകാരൻ ബ്ലോഗിൽ എഴുതി തുട...
tag:google.com,2010:buzz:z13aul24vqbysl0cg23jeh1irrjbersed Reshared post from ∞ Kaippally കൈപ്പള്ളി ∞
പ്രിയപ്പെട്ട ചിത്രകാര.

ചിത്രകാരൻ ബ്ലോഗിൽ എഴുതി തുടങ്ങിയിട്ട് വർഷം കുറെയായി. താങ്കളുടെ ചില വീക്ഷണങ്ങളുടെ ഉദ്ദേശശുദ്ധി മാനിക്കുന്നുണ്ടെങ്കിലും, ചില പ്രതികരണ രീതിയും ചില ജാതിയിൽ പെട്ടവരുടെ ദുഷിച്ച പൂർവ്വചരിത്ത്രം മാത്രം വിലയിരുത്തി ഇന്നത്തെ തലമുറയിലുള്ളവരെ അടച്ച ആക്ഷേപിക്കുന്നതു് ശരിയല്ല എന്ന അഭിപ്രായക്കാരനാണു ഞാൻ. താങ്കൾ നായർ, നമ്പൂതിരി തുടങ്ങിയ ജാതിയിൽ പെട്ടവരെ പരസ്യമായി അസഭ്യം പറഞ്ഞിട്ടുണ്ടു്, എന്നാൽ ഇന്നുവരെ ഈഴവരിൽ പെട്ടവരെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.

ചില ചോദ്യങ്ങൾ ചോദിക്കാൻ ഉദ്ദേശിക്കുന്നു.

1) നായർ, മേനോൻ, നമ്പൂതിരി, ആയി ജനിച്ച ഏതെങ്കിലും ഒരു വ്യക്തിയെ താങ്കൾ ബഹുമാനിക്കുന്നുണ്ടോ? അവർ ചെയ്ത ഏതെങ്കിലും ഒരു കാര്യത്തെ പറ്റി രണ്ടു വരി എഴുതാമോ?
2) ഒരു വ്യക്തിയുടെ ജാതി മാത്രം പരിഗണിച്ച് അദ്ദേഹത്തെ വിലയിരുത്തുന്നതിനെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണു്?

ജാതിയുടെ പേരിൽ ചിലർ വിവേചനം പ്രവർത്തിക്കുന്നു (അല്ലെങ്കിൽ പ്രവർത്തിച്ചു) എന്നാതാണു താങ്കളുടെ പ്രധാന ആരോപണം. എന്നാൽ ഇന്നു താങ്കൾ ജാതിയുടെ പേരിൽ മറ്റുള്ളവരെ അടച്ചക്ഷേപിക്കുന്നു. അവരും താങ്കളും തമ്മിൽ ഒരു വ്യതാസവും ഞാൻ കാണുന്നില്ല.