tag:google.com,2010:buzz:z13qs51a4vymerhdl22vjtwxixnce3fpc04
Syam Kumar R. Syam Kumar R. 108055984722888068103
Mar 24, 2011 Mar 24, 2011 Buzz Public
Reshared post from ഹരിചന്ദനം :) ഇന്നലെ രാത്രി‌ മെയിൽ‌‌ നോക്കിയപ്പോൾ‌ “ലാൽ‌സലാം‌“ എന്ന സബ്ജക്റ്...
tag:google.com,2010:buzz:z12xvbagupeow5soe04cixtxxluqfhrajaw Reshared post from ഹരിചന്ദനം :)
ഇന്നലെ രാത്രി‌ മെയിൽ‌‌ നോക്കിയപ്പോൾ‌ “ലാൽ‌സലാം‌“ എന്ന സബ്ജക്റ്റോട് കൂടിയ ഒരു മെയിൽ‌ അൺ‌റീഡ് ആയി കിടക്കുന്നു. സതീശ് എന്ന പേരിൽ‌ വന്നിരിക്കുന്ന മെയിൽ‌ വായിക്കാതെ ഡെലീറ്റ് ചെയ്യാനാണു തോന്നിയത്. ഇലക്ഷൻ അടുത്തതു കൊണ്ട് നിരവധി ക്യാമ്പയിൻ മെയിലുകൾ‌ സുഹൃത്തുക്കളിൽ നിന്നു കിട്ടുന്നുണ്ട്. പലതും വായിച്ചു മടുത്തു. എന്നാലും ഒന്നു ഓപൺ‌ ചെയ്തു നോക്കാനൊരു ടെന്റ്‌ൻസി. മെയിൽ ആകെ മൂന്ന്-നാലു വരികൾ‌

“ഡാ , ദിസ് ഈസ് സതീശ്. ---- കോളേജ്, --- ബാച്ച്. ഡു യു റിമംബർ മി? പ്ലീസ് നോട്ട് മൈ നമ്പർ --------“

വല്ലാതെ വല്ലാതെ സന്തോഷം തോന്നി. ഈ ലോകത്ത് നിന്നു ഞാൻ പൊങ്ങിപ്പറന്ന പോലെ. നിന്നെയെങ്ങനെ മറക്കാനാടാ... ഡിഗ്രീ ക്ലാസുകളിൽ എന്റെ പ്രിയമിത്രം‌. സഖാവ് സതീശ്. പഠിക്കുന്ന കാലത്ത് അവൻ‌ നാട്ടിലെ ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു. ഞാൻ‌ ആർ.എസ്.എസ്. ചുമതലയിലും‌. ക്ലാസിലെ എസ്.എഫ്.ഐ - എ.ബി.വി.പി ചർച്ചകളിലും വാഗ്വാദങ്ങളിലും പ്രമുഖ സ്ഥാനത്ത് ഞങ്ങളിരുവരുമായിരുന്നു. വളരെ ശക്തമായ രീതിയിൽ തന്നെ സംഘടനാപ്രവർത്തനം നടന്നിരുന്ന ആ കാമ്പസിൽ‌ (‌ചെയർമാനും യു.യു,സിയും‌ എ.ബി.വി.പിയും യൂണിയൻ‌ എസ്.ഫ്.ഐക്കും :) ) അന്ന് രാഷ്ട്രീയ സംഘർഷങ്ങൾ ഇല്ലായിരുന്നു. വിവിധ രാഷ്ട്രീയ ചേരിയിലാണെങ്കിലും‌ ഞങ്ങളെല്ലാവരും‌ ഒരുമിച്ച് ധാരാളം സമയം ചിലവഴിച്ചിരുന്നു.

അന്ന് എന്റെ റ്റ്യൂഷൻ‌ ആയിരുന്നു എന്റെയും അനിയത്തിയുടേയും പഠനച്ചിലവുകളും വീട്ടിലെ മറ്റു കാര്യങ്ങൾക്കും ഏക ആ‍ശ്രയം‌. അതു പലപ്പോഴും‌ തികയാതെ വരിക പതിവായിരുന്നു. അവളുടെ പഠിപ്പിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാൻ എനിക്ക് സാധിക്കുമായിരുന്നില്ല. അതു പലപ്പോഴും എന്റെ ഫീസുകൾ മുടങ്ങുന്നതിനു ഇടയാക്കിയിരുന്നു. സെക്കന്റ് ഇയർ ‌ പരീക്ഷയുടെ (പ്രാക്റ്റിക്കൽ) ഫീസ് അടക്കാൻ സാധിക്കാതെ വിഷമീച്ചിരുന്ന എന്റെ അടുത്തേക്ക് സതീശ് വന്നു. കുറെ ഒഴിഞ്ഞു മാറിയെങ്കിലും‌ അവന്റെ കടും‌പിടുത്തത്തീനുമുന്നിൽ എന്റെ അവസ്ഥ പറയേണ്ടി വന്നു. മുന്നൂറ്റി അമ്പത് രൂപയോളം കണ്ടെത്തണം. വഴിയുണ്ടാക്കാടാ, വെള്ളിയാഴ്ച വരെ ടൈമില്ലേ, നീ ചെന്ന് ക്ലാസിൽ കയറ് എന്നു പറഞ്ഞു അവൻ പാർട്ടി മീറ്റിങ്ങിനു പോയി. ബുധനും വ്യാഴവും അവൻ ക്ലാസിൽ വന്നില്ല. അവന്റെ വീട്ടിലെ നമ്പർ ആർക്കും അറിയുകയും ഇല്ല. പരീക്ഷ എഴുതാൻ സാധിക്കില്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ കൊമേഴ്സിലുള്ള അവന്റെ ഒരു അയൽ‌വാസി എന്നെകാണാൻ വന്ന് സതീശിനു സുഖമില്ല, പനിയാണു,ഇതു തന്റേൽ തരാൻ പറഞ്ഞു എന്ന് പറഞ്ഞ് എന്റേൽ നാനൂറു രൂപ തന്നു. അന്ന് കെ,എസ്,യുവിന്റെ സമരമായിരുന്നു. വേഗം തന്നെ ഫീസടച്ചു, ഞാൻ ആ പയ്യന്റെ കൂടെ അവന്റെ വീട്ടിലേക്ക് പോവാനുള്ള പരിപാടിയിട്ടു.

തൃശ്ശൂരിന്റെ ഒരു ഉൾനാടൻ ഗ്രാമത്തിൽ ബസിറങ്ങി, ചരൽ വിരിച്ച വഴിയിലൂടെ ആ പയ്യന്റെയൊപ്പം സതീശിന്റെ വീട്ടിലേക്ക് കയറിച്ചെന്നപ്പോൾ‌, എനിക്കെന്റെ സംസാരം നിലച്ചു പോയിരുന്നു. ഒരു ഓലമേഞ്ഞ കുഞ്ഞു വീട്. അതിനൊരു ചെറിയ വരാന്തയിൽ‌ ഒരു ചൂരൽകട്ടിലിൽ അവൻ ഒരു മുഷിഞ്ഞ മുണ്ടും പുതച്ച് ചുരുണ്ട് കിടപ്പുണ്ട്. എന്നെ കണ്ടപ്പോൾ‌ അമ്മയും അവന്റെ സംസാരശേഷിയില്ലാത്ത പെങ്ങളും (അതും എനിക്കൊരു പുതിയ അറിവായിരുന്നു) ഇറങ്ങിവന്നു. പനിയെക്കുറിച്ച് അന്വേഷിച്ചപ്പോൾ‌ അമ്മ പൊട്ടിത്തെറിച്ചു.

“അവനേ അവന്റെ പാർട്ടിക്ക് ഫണ്ടുണ്ടാക്കാൻ വേണ്ടി രണ്ടു ദിവസം അദ്ധ്വാനമല്ലായിരുന്നോ? അനുഭവിക്കട്ടെ. കിഴക്കേലെ കുളത്തിലെ ചണ്ടി വാരാൻ ദിവസക്കൂലിക്ക് പോയേക്കാർന്നു രണ്ടു ദിവസം. ഇതിനാണല്ലോ അവനെ ഞാൻ കൂലിപ്പണിക്ക് പോയി പഠിപ്പിക്കാൻ പറഞ്ഞയച്ചേക്കണേ“ .....


സതീശാ, നിനക്കെന്റെ കണ്ണുകൾ കാണാൻ പറ്റുന്നുണ്ടോ സഖാവേ, അതിലേക്ക് നോക്കിയിട്ട് പറയെടാ, ഞാൻ നിന്നെ മറന്നുപോയെന്ന്
tag:google.com,2010:buzz-comment:z13qs51a4vymerhdl22vjtwxixnce3fpc04:1300970692979000
Vivek T Vivek T 114626980905209889254
നാലുകെട്ടിലെ അപ്പുണ്ണി.. ! Mar 24, 2011 Mar 24, 2011