tag:google.com,2010:buzz:z13vt3j43u2kd1ii304cfhzbnpvqh1chip00k
Syam Kumar R. Syam Kumar R. 108055984722888068103
May 30, 2011 May 31, 2011 Buzz Public
Reshared post from സിമി . ഇവിടെ ഒരു സുഹൃത്ത് myvideotalk എന്ന മൾട്ടി ലെവൽ മാർക്കറ്റിങ്ങിൽ (പിര...
tag:google.com,2010:buzz:z13iizsikvyfe34uj22zslyy3tuyyjmqi04 Reshared post from സിമി .
ഇവിടെ ഒരു സുഹൃത്ത് myvideotalk എന്ന മൾട്ടി ലെവൽ മാർക്കറ്റിങ്ങിൽ (പിരമിഡ് മാർക്കറ്റിങ്ങ്) ചേർന്നു. 9000 ദിർഹത്തിന്റെ (1.1 ലക്ഷം രൂപ) യൂണിറ്റ് വാങ്ങി, മറ്റു സുഹൃത്തുക്കളെയും ബന്ധുക്കളെയും വാങ്ങാൻ പ്രേരിപ്പിക്കുന്നു. പുള്ളിക്കു താഴെ ഒരു ട്രീ സ്ട്രക്ച്ചർ പോലെ എത്രപേർ ചേരുന്നോ, അതനുസരിച്ച് പുള്ളിക്കു കാശ് കിട്ടും എന്നാണ് വെയ്പ്പ്. ഇങ്ങനെ ധാരാളം കാശുണ്ടാക്കാം എന്നു ചിന്തിച്ച് യു.എ.ഇ.യിൽ ത്തന്നെ ഒരുപാടുപേർ ചേരുന്നുണ്ട് - ഓരോ ആഴ്ച്ചയും നാന്നൂറു പേരോളമാണ് യു.എ.ഇ.യിൽ നിന്നും ചേരുന്നത്.

ഒരു കാര്യം ആദ്യമേ പറയട്ടെ: എല്ലാ മൾട്ടി ലെവൽ മാർക്കറ്റിങ്ങ് സ്കീമുകളും കളിപ്പീരുകളാണ്, ഫ്രാഡ് പരിപാടികളാണ്.

പൈസ കൊടുത്ത് ഒരു പ്രോഡക്റ്റ് വാങ്ങുന്നതിൽ കാര്യമുണ്ട്, പക്ഷേ ആ ഒരു പ്രോഡക്റ്റ് നിങ്ങൾക്കു ഗുണകരമാണെങ്കിൽ മാത്രം. മൈ വീഡിയോ റ്റാക്ക് എന്ന കമ്പനി പറയുന്നത് വീഡിയോ ഇ-മെയിലുകൾ അയയ്ക്കാൻ സാധിക്കും എന്നാണ്. (1300 ദിർഹം കൊടുത്ത് ഒരു യൂണിറ്റ് എടുത്താൽ അതിനുള്ള ലൈസൻസ് / അക്കൗണ്ട് കിട്ടും). എന്നാൽ ഒരു പിരമിഡ് സ്കീം ഇല്ലാതെ, ആരെങ്കിലും ഒരു വീഡിയോ റെക്കാഡിങ്ങ് / ഇ-മെയിൽ സോഫ്റ്റ്വെയർ വാങ്ങാൻ ശ്രമിച്ചിട്ടുണ്ടോ? മാർക്കറ്റിൽ നിങ്ങൾ വീഡിയോ മെയിൽ എന്ന പ്രോഡക്റ്റ് വാങ്ങാൻ നോക്കി നടന്ന്, ഈ മൈ വീഡിയോ റ്റാക്കിന്റെ സോഫ്റ്റ്വെയർ മറ്റുള്ളവയെക്കാൾ ഗുണകരവും വിലകുറഞ്ഞതും ആണ്, നിങ്ങളുടെ ആവശ്യം നിറവേറാൻ 1300 ദിർഹം (15,000 രൂപ) കൊടുക്കുന്നത് ലാഭകരമാണ്, എന്നു ബോധ്യപ്പെട്ടാൽ മാത്രമേ വാങ്ങാവൂ.

അതായത്,
1) എത്ര ഉഗ്രൻ പ്രോഡക്റ്റാണെങ്കിലും നിങ്ങൾക്ക് ഈ പ്രോഡക്റ്റ് ആവശ്യമില്ലെങ്കിൽ ഇങ്ങനെ ഒരു സ്കീമിൽ ചേരാൻ പോകരുത്.
2) ഇതിലും കുറഞ്ഞ വിലയിൽ മറ്റ് ആൾട്ടർനേറ്റീവുകൾ ലഭ്യമാണെങ്കിൽ ഇത് വാങ്ങാൻ പോകരുത്.
3) കഴിയുമെങ്കിൽ ഒരു കാൾ സെന്റർ സപ്പോർട്ട് ഇല്ലാത്ത ഒരു സോഫ്റ്റ്വെയറും വാങ്ങാൻ പോകരുത്. (എന്തെങ്കിലും പ്രശ്നം വന്നാൽ ഫോൺ വിളിച്ചു ചോദിക്കാൻ പറ്റണം).

ജപ്പാൻ മെത്ത എന്ന പേരിൽ നാട്ടിൽ ലക്ഷം രൂപ പോയ ഒരുപാടുപേരുണ്ട്. അങ്ങനെ കുത്തുപാളയെടുത്തവരുണ്ട്, സൗഹൃദങ്ങൾ തകരുന്നതാണ് ഇതിന്റെ പ്രധാന പ്രശ്നം. നിങ്ങളോടുള്ള സൗഹൃദത്തെ പ്രതിയായിരിക്കും മറ്റുള്ളവർ പിരമിഡ് സ്കീമിൽ ചേരുന്നത്. അവരുടെ കാശ് പോകുന്നതോടെ സൗഹൃദവും മുറിയും.

ആംവേ എന്ന കമ്പനിയുടെ വരിക്കാരായി മാസം തോറും അയ്യായിരം രൂപ കളയുന്നവർ ഒരുപാടുണ്ട്. (എനിക്ക് ഒരു സോപ്പ് വേണമെങ്കിൽ ഞാൻ സൂപ്പർ മാർക്കറ്റിൽ പോയി പത്ത് ബ്രാൻഡുകൾക്കിടയിൽ നിന്നും അപ്പോൾ ഇഷ്ടപ്പെടുന്നത് തിരഞ്ഞെടുക്കുന്നു. ആംവേയിൽ കാശു കളഞ്ഞവർ കൂടിയ വിലകൊടുത്ത് മാസാമാസം ആംവേ സോപ്പ് മാത്രം വാങ്ങാൻ നിർബന്ധിതരാകുന്നു).

ഒരുപാട് പിരമിഡ് സ്കീമുകൾ ഉണ്ട്, നിങ്ങൾ താഴെയുള്ള രണ്ടുപേർക്ക് വിറ്റ്, അവർ വീണ്ടും രണ്ടുപേർക്ക് വിറ്റ്, അങ്ങനെ അങ്ങനെ കാശ് ഇരട്ടിപ്പിക്കുന്ന പദ്ധതികൾ. ഇതെല്ലാം കളിപ്പീരാണ് - കാര്യം പൈസ കൊടുക്കുമ്പോൾ ആ കാശിനു worth-ഉം നിങ്ങൾക്ക് ആവശ്യമുള്ളതും ആയ ഒരു പ്രോഡക്റ്റ് വാങ്ങാൻ വേണ്ടി അല്ലെങ്കിൽ, നിങ്ങൾക്കു ലാഭമായി വരാൻ പോകുന്ന പൈസ മറ്റൊരാൾക്ക് നഷ്ടപ്പെടുന്ന പൈസയാണ്. അതായത്, നിങ്ങൾക്കു മൂന്നോ നാലോ ലെവൽ താഴെ ആരോ അവർക്കു വേണ്ടാത്ത പ്രോഡക്റ്റും പിടിച്ച്, വിൽക്കാൻ മറ്റുള്ളവരെ കണ്ടെത്താൻ പറ്റാതെ, പറ്റിക്കപ്പെടാൻ പോകുന്ന പൈസയാണ് നിങ്ങൾക്കു ലാഭമായി വരാൻ പോകുന്നത്.

ഓർക്കുക,ഏറ്റവും താഴെയുള്ള ലെയറിൽ എല്ലാവർക്കും കാശു പോകും.

ഒരാൾക്കു താഴെ രണ്ടുപേരെ വീതം ചേർക്കുന്ന ഒരു സ്കീമിൽ, മൂന്നു ലെവൽ താഴെ സ്കീം പൊട്ടുമ്പോൾ മിനിമം 2^3 = 8 പേർക്കാണ് കാശു പോകുന്നത്. (പത്ത് ലെവൽ താഴെ പൊട്ടിയാൽ - 2 ^ 10 = 1024 പേർക്കു കാശു പോകും)

ഒരാൾക്കു താഴെ അഞ്ച് വീതം ചേർക്കുന്ന ഒരു സ്കീമിൽ മൂന്നു ലെവൽ താഴെ സ്കീം പൊട്ടിയാൽ 5 ^ 3 = 625 പേർക്കു കാശ് പോകും.

ഇങ്ങനെ - കൂടുതൽ പേരെച്ചേർത്ത് കാശ് ഉണ്ടാക്കാം എന്ന സങ്കൽപ്പത്തിൽ ഓടിക്കുന്ന എല്ലാ സ്കീമും, ഒരുപാടു പേരെ പറ്റിച്ച് ഉണ്ടാക്കുന്ന കാശ് മുകളിൽ കുറച്ചുപേർക്കു മാത്രം വിതരണം ചെയ്യുകയാണ് ചെയ്യുന്നത്.

അതുകൊണ്ട്, നിങ്ങളുടെ സുഹൃത്തുക്കൾ ഇങ്ങനെയുള്ള സ്കീം വഴി എത്ര കോടികൾ ഉണ്ടാക്കി എന്നു പറഞ്ഞാലും, ദയവുചെയ്ത് അതിലൊന്നും തലവെയ്ക്കാതിരിക്കുക. മറ്റുള്ളവരെ പറ്റിച്ചു കിട്ടുന്ന കോടികൾ വേണ്ടെന്നു വെയ്ക്കുക, ഒന്നുമില്ലെങ്കിൽ സ്വയം പറ്റിക്കപ്പെടാതിരിക്കുക.

കൂടുതൽ വിവരങ്ങൾക്ക്: http://en.wikipedia.org/wiki/Pyramid_scheme