tag:google.com,2010:buzz:z13kdptwxye3ubxjw04cfhzbnpvqh1chip00k
Syam Kumar R. Syam Kumar R. 108055984722888068103
Mar 20, 2011 Mar 20, 2011 Buzz Public
Reshared post from ഷിബു തെക്കേടത്ത് മെത്രാന്മാര്‍ വീണ്ടും കലിപ്പില്‍ ഈ അച്ചന്മാരും മെത്രാന്മാ...
tag:google.com,2010:buzz:z130sjcwlkmhefngf04chzcwnqaciprizz00k Reshared post from ഷിബു തെക്കേടത്ത്
മെത്രാന്മാര്‍ വീണ്ടും കലിപ്പില്‍

ഈ അച്ചന്മാരും മെത്രാന്മാരും പൊട്ടക്കിണറ്റിലെ തവളകളാണോ എന്ന് എനിക്ക് പലപ്പോഴും സംശയം തോന്നിയിട്ടൂണ്ട്. സ്വന്തം സഭയുടെ പുറത്തേക്ക് ഇവര്‍ക്ക് ഒരു ബന്ധവും ഇല്ല. സ്വന്തം സഭ, സ്വന്തം സഭയിലെ പിരിവ്,സ്വന്തം സഹയിലെ കാശുള്ളവര്‍ എന്നതിലപ്പുറത്തേക്ക് ചിന്തിക്കാന്‍ ഇവര്‍ക്കൊന്നും കഴിയാറില്ലന്ന് പലപ്പോഴും തോന്നിയിട്ടൂണ്ട്. ദേ ഇപ്പോള്‍ ഓര്‍ത്തഡോക്സ് സഭയിലെ ഒരു മെത്രാന്‍ വിളിച്ചു കൂവുന്നു തങ്ങള്‍ പറഞ്ഞവര്‍ക്ക് സീറ്റ് നല്‍കിയില്ല എന്ന് .(ഏതായാലും ഈ മതക്കാരും സഭക്കാരും ഇങ്ങനെ പറയുന്നത് ഇടതുപക്ഷത്തോട് ആവില്ലന്ന് ഉറപ്പല്ലേ). ഈ മെത്രാന്മാര്‍ക്ക് ഇടയ്ക്കിടയ്ക്ക് പത്രവും ലോകവാര്‍ത്തകളും ഒക്കെ വായിച്ചു കൂടേ? മതം എന്തിനാണന്നും രാഷ്‌ട്രീയം എന്തിനാണന്നും ഇവര്‍ക്കൊക്കെ അറിയാമോ? അതോ അറിയാമെങ്കിലും അറിയില്ലന്ന് നടിക്കുവാണോ???

ചില മെത്രാന്മാരുടെ വിചാരം തങ്ങള്‍ പറഞ്ഞാല്‍ സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുമെന്നാണ്. ഇവരൊക്കെ ഇടയലേഖനം ഇറക്കിയാല്‍ ഇത്രയ്ക്ക് ഇത്രയ്ക്ക് ആളേ കേള്‍ക്കൂ എന്നതില്‍ സംശയം ഇല്ല. കഴിഞ്ഞ ലോക്സഭാ ഇലക്ഷനില്‍ ഓര്‍ത്തഡോക്സ് സഭ മൂന്നാലു ലോക്‍സഭാ സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ പോയതാ. യു‌ഡി‌എഫു കാര്‍ ഓടിച്ചെന്നു കാലു പിടിച്ചതുകൊണ്ടാണന്ന് പറയുന്നു ഏതായാലും സ്ഥാനാര്‍ത്ഥികള്‍ പിന്‍‌വലിച്ചു. ഈ പ്രാവിശ്യം തങ്ങള്‍ പറയുന്നവര്‍ക്ക് ആറു സീറ്റുകള്‍ നല്‍കണാമെന്ന് ഓര്‍ത്തഡോക്സ് സഭയിലെ ചില മെത്രാന്മാര്‍ യുഡി‌എഫ് നേതാക്കളെ കണ്ട് പറഞ്ഞന്നൊക്കേ പത്രത്തില്‍ കണ്ടു. ഇതിനൊക്കെ ഈ മെത്രാന്മാരെ ആരാണാവോ ചുമതലപ്പെടുത്തിയത്? എന്നാ പിന്നെ ഇവര്‍ക്ക് സഭാസേവനം നിര്‍ത്തി അങ്ങ് രാഷ്ട്രീയത്തില്‍ ഇറങ്ങി മൊത്തം ജനങ്ങളേയും അങ്ങ് സേവിച്ചു കൂടേ എന്നൊന്നും ആരും സംശയം രേഖപ്പെടുത്തരുത്.

രാഷ്ട്രീയത്തില്‍ മതത്തിന്റെ അതിപ്രസരണം ആണ് ഇന്നത്തെ നമ്മുടെ ജനാധിപത്യവ്യവസ്ഥിതി എടവും വലിയ വെല്ലു വിളി. ഈഴവ,നായര്‍ സമുദായങ്ങളും ഓര്‍ത്തഡോക്സ് ,കത്തോലിക്ക ക്രിസ്ത്യന്‍ വിഭാഗങ്ങളും പരസ്യമായി തന്നെ ഇപ്പോള്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. വര്‍ഗ്ഗീയ വികാരം ഇളക്കിയാണ് ഇവര്‍ സീറ്റുകള്‍ക്ക് വേണ്ടി വിലപേശല്‍ നടാത്തുന്നത്. തിരഞ്ഞെടുപ്പുകളില്‍ വര്‍ഗീയ വികാരം ഇളക്കി വിടുന്നത് കുറ്റകരമായ സംഗതി ആണന്ന് തന്നെയാണ് എന്റെ അഭിപ്രായം. തങ്ങള്‍ തങ്ങളുടെ ആവിശ്യങ്ങള്‍ പറയുന്നതേ ഉള്ളൂ എന്ന് ഇവര്‍ പറയുമെങ്കിലും കാള വാലു പൊക്കുന്നത് എന്തിനാണന്ന് ഏതൊരാള്‍ക്കും അറിയാവുന്നതാണ്.

ഏതായാലും തങ്ങളുടെ സഭയേയേ സമുദായത്തേയോ അങ്ങ് വളര്‍ത്തി സമുദായക്കാരെ സമൂഹത്തില്‍ ഉയര്‍ത്താന്‍ വേണ്ടിയൊന്നും അല്ല ഇവര്‍ സീറ്റ് ചോദിക്കുന്നെതെന്നും ഏതൊരാള്‍ക്കും അറിയാം. തങ്ങള്‍ക്ക് വേണ്ട പെട്ടവരെ അങ്ങ് ഉയര്‍ത്തുക എന്നതില്‍ കൂടുതല്‍ ഒരു കാര്യമല്ലാതെ ഇതില്‍ മറ്റൊന്നില്ല. തങ്ങളുടെ അവകാശമാണ് സീറ്റന്നാണ് പല മത/സമുദായ നേതാക്കളുടേയും പറച്ചില്‍. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ഈ നാട്ടില്‍ ഏതായാലും ഏതൊരാള്‍ക്കും തുല്യ അവകാശമാണ് ഉള്ളത്. ധൈര്യമുണ്ടങ്കില്‍ ഇങ്ങനെ പറയുന്നവര്‍ തങ്ങളുടെ സമുദായത്തിന്റെ/മതത്തിന്റെ പേരില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളേ നിര്‍ത്തട്ടെ. ഇങ്ങനെ നിര്‍ത്തുന്ന ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിക്ക് കേരളാത്തില്‍ ആയിരം വോട്ടിനപ്പുറത്തേക്ക് കിട്ടില്ലന്ന് ഈ സമുദായ/മത നേതാക്കാന്മാര്‍ക്ക് തന്നെ അറിയാം.....

സഭയുടെ ദൌത്യം എന്താണന്ന് നീ ഞങ്ങളെ പഠിപ്പിക്കാറായോ എന്ന് ഏതെങ്കിലും അച്ചനും മെത്രാനും എന്നോട് ചോദിച്ചാല്‍ എനിക്ക് പറയാന്‍ ഉത്തരം ഒന്നും ഇല്ല. ഒരപേക്ഷയേ ഉള്ളൂ. ഇനിയെങ്കിലും മതത്തിന്റെ പേര് പറഞ്ഞുള്ള വില പേശല്‍ നിര്‍ത്തണമെന്നുള്ള ഒരപേക്ഷയേ ഉള്ളൂ. നിങ്ങള്‍ പറയുന്നവരെ ഞങ്ങള്‍ സ്ഥാനാര്‍ത്ഥികളാക്കാം ഞങ്ങള്‍ പറയുന്നവരെ മെത്രാന്‍ ആക്കണം എന്ന് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്കാര്‍ പറഞ്ഞാല്‍ ഏതെങ്കിലും സഭ അതിനു സമ്മതിക്കുമോ????

മതവും രാഷ്ട്രീയവും രണ്ടും രണ്ടാണന്നുള്ള സാമാന്യ ബോധം എങ്കിലും ഇവര്‍ക്കുണ്ടാവേണ്ടിയിരിക്കുന്നു. ഈ നാട്ടിലെ ജനങ്ങള്‍ ഇലക്ഷനില്‍ വോട്ട് ചെയ്യുന്നത് മതത്തിന്റെ ലേബല്‍ നോക്കിയല്ല. ഈ നാട്ടിലെ എല്ലാ മത/സമുദായ വിഭാഗക്കാരും ഇങ്ങനെ തുടങ്ങിയാല്‍ ഈ നാടിന്റെ അവസ്ഥ എന്തായിത്തീരും????????