tag:google.com,2010:buzz:z13xirmrszfexr40s22vjtwxixnce3fpc04
Syam Kumar R. Syam Kumar R. 108055984722888068103
Mar 05, 2011 Mar 05, 2011 Buzz Public
Reshared post from ശാശ്വത്: Saswath @ Bright അതിന്നുമപ്പുറമെന്താണ്? പൊട്ടക്കിണറിന്‍ കരയില്‍ വ...
tag:google.com,2010:buzz:z12ocjnh5pnrzebsks3wwraa2uqrx2xc Reshared post from ശാശ്വത്: Saswath @ Bright
അതിന്നുമപ്പുറമെന്താണ്?

പൊട്ടക്കിണറിന്‍ കരയില്‍ വളരും
പന്നല്‍ച്ചെടിയുടെ കൊമ്പിന്മേല്‍
പതുങ്ങി നിന്നൊരു പച്ചപ്പശുവിനു
പണ്ടൊരു സംശയമുണ്ടായി:-

"എന്നുടെ ലോകം ചെടിയും ചെടിയുടെ
വേരും തണ്ടും തളിരിലയും
അതിന്റെ രുചിയും ഗന്ധവും; എന്നാ-
ലതിന്നുമപ്പുറമെന്താണ്?"

പൊട്ടക്കിണറിലൊളിച്ചു വസിക്കും
തവള പറഞ്ഞൂ മറുപടിയായ്‌ :-

"എന്നുടെ ലോകം കിണറും കിണറിലെ
മീനും പായല്‍ക്കാടുകളും
ഇടവപ്പാതി പിറന്നാല്‍ പിന്നെ
കോരിച്ചൊരിയും പെരുമഴയും
ഒളിച്ചിരിക്കാന്‍ മാളവും; എന്നാ-
ലതിന്നുമപ്പുറമെന്താണ്?"

ചെത്തിക്കാടിന്‍ നടുവില്‍ നിന്നൊരു
ചിത്രപതംഗം പറയുന്നു :-

"എന്നുടെ ലോകം ചെത്തിക്കാടും
കുന്നിന്‍ ചെരിവും കൈത്തോടും.
മലര്‍ന്ന പൂവിന്നിതളുകള്‍ പേറും
മണവും മധുവും പൂമ്പൊടിയും
അതിന്റെ വര്‍ണതരംഗവുമെന്നാ-
ലതിന്നുമപ്പുറമെന്താണ്?"

കുന്നിനു മുകളില്‍ കൂടും കൂട്ടി-
ക്കഴിഞ്ഞു കൂടും പൂങ്കുരുവി
പറന്നുവന്നു ചിലച്ചും കൊണ്ടതി-
നുത്തരമിങ്ങനെ ചൊരിയുന്നു :-

"അതിന്നുമപ്പുറമുണ്ടൊരു പുഴയും
പച്ചപ്പാടവുമലകടലും
അലറിത്തുള്ളും തിരകളുമെന്നാ-
ലതിന്റെയപ്പുറമെന്താണ്?"

അതിന്റെ മറുപടി നല്‍കാനെത്തിയ
മനുഷ്യനിങ്ങനെ മൊഴിയുന്നു :-

"അതിന്നുമപ്പുറമെന്താണെന്നോ?
അലഞ്ഞു നീങ്ങും മേഘങ്ങള്‍ !
അമ്പിളി വെള്ളി വെളിച്ചത്തിന്‍ പൂ-
ക്കുമ്പിളു കൂട്ടും പൂമാനം!

സൂര്യന്‍, താരകള്‍,ക്ഷീരപഥങ്ങള്‍,
നക്ഷത്രാന്തര പടലങ്ങള്‍!
അതിന്നപാര വിദൂരത; യെന്നാ-
ലതിന്നുമപ്പുറമെന്താണ്?"

കാറ്റല കടലല ഏറ്റു വിളിപ്പൂ
"അതിന്നുമപ്പുറമെന്താണ്?
അതിന്നുമപ്പുറ, മതിന്നുമപ്പുറ-
മതിന്നുമപ്പുറമെന്താണ്?"

(പി മധുസൂദനന്‍; യുറീക്കയില്‍ അച്ചടിച്ചു വന്നത്)