tag:google.com,2010:buzz:z13dh5cxnle3hhp3e22vjtwxixnce3fpc04
Syam Kumar R Syam Kumar R 108055984722888068103
Nov 09, 2011 Nov 09, 2011 Buzz Public
https://plus.google.com/115236030690332043389/posts/9epxUJPSYaL
Reshared post from വെളുത്ത വെളുത്ത വീടിനടുത്ത് ശ്രീകോവിൽ. അവിടെ നിന്നുള്ള സ്തോത്രങ്ങളൂം ഗാനമാല...
tag:google.com,2010:buzz:z12cyxahzmqmtlrdn223yhp5lpzwitnlg Reshared post from വെളുത്ത വെളുത്ത
വീടിനടുത്ത് ശ്രീകോവിൽ. അവിടെ നിന്നുള്ള സ്തോത്രങ്ങളൂം ഗാനമാലികകളും നാട്ടുകാരെ മൊത്തം കേൾപ്പിച്ചേ അടങ്ങൂ എന്ന് അടം പിടിച്ചിരിക്കുന്ന ക്ഷേത്രസംരക്ഷണൌത്സാഹസമിതിക്കാർ. കൂടെ ഭക്തിമൂത്ത് വട്ടായി ഏതു സമയവും ഭക്തിഗാനങ്ങൾ ഉറക്കെ വച്ച് കേട്ടു കൈകൂപ്പുന്ന മാതാപിതാക്കൾ. ക്ഷേത്രത്തിലെ ഉച്ചഭാഷിണി പതുക്കെ വയ്ക്കാൻ പറയുന്നതും വീട്ടിലെ സ്വനഗ്രാഹിയുടെ ശബ്ദം കുറയ്ക്കാൻ പറയുന്നതും ദേവീ നിന്ദയാകുന്നു എന്നാകുന്നു ന്യായം. ഇതിനിടയിൽ ഒരു പതിനേഴുകാരിയ്ക്ക് കാക്കത്തൊള്ളായിരം ഹോം വർക്കുകളും അസ്സൈന്മെന്റുകളും പ്രോജക്ടുകളും തീർത്തു കൊടുക്കണം സകലമാന എന്ററൻസുകളും എഴുതണം. അദ്ധ്യാപകരെ സന്തോഷിപ്പിക്കണം. ട്യൂഷനുകൾക്ക് സമയത്ത് എത്തണം. കുട്ടിയിപ്പോൾ ഫുൾ ബ്ലാങ്കിലാണ്. ഒന്നും എഴുതാനോ പഠിക്കാനോ ആവാത്ത അവസ്ഥയിൽ.
പതിനേഴുകാരി വീടു വിട്ടു പോകാനും പഠിക്കാൻ പോകാതെ അലഞ്ഞു തിരിയാനും സാമാന്യ കാരണം, പ്രേമം അതൊന്നല്ലോ നമുക്ക്. അതുകൊണ്ട് അദ്ധ്യാപികമാരുടെ നോട്ടപ്പുള്ളിയായി അവിടെയും പ്രശ്നം.

നന്നായി പഠിച്ചുകൊണ്ടിരുന്ന, നല്ല നേതൃത്വപാടവവും , ചിന്താശേഷിയും ഉള്ള/ഉണ്ടായിരുന്ന ഈ കുട്ടിയെ, അതിവിപ്ലവം കാണിക്കാതെ, രക്ഷിക്കാൻ എന്തെങ്കിലും മാർഗം അറിയാവുന്നവരുണ്ടോ?