tag:google.com,2010:buzz:z13jwf5a1yids54be04cfhzbnpvqh1chip00k
Syam Kumar R. Syam Kumar R. 108055984722888068103
Mar 19, 2011 Mar 19, 2011 Buzz Public
Reshared post from വിക്രം ആചാരി ശശി ലീക്സ് ------------------ "ശശി ലീക്സ്" ആഞ്ഞടിക്കുന്നു .....
tag:google.com,2010:buzz:z13yzngo3mvuyn0sx22evbyxqqaxsvbpn04 Reshared post from വിക്രം ആചാരി
ശശി ലീക്സ്
------------------


"ശശി ലീക്സ്" ആഞ്ഞടിക്കുന്നു ...!!


വി. എസിന് സ്ഥാനാര്‍ഥിത്വം നല്‍കാന്‍ പോളിറ്റ് ബ്യൂറോ തീരുമാനിച്ച വിഷയവുമായി ബന്ധപ്പെട്ട് ബസ്സിലെ ഏതാനും ശശി ബോയ്സ് തമ്മില്‍ ഇന്നലെ രാത്രി ഒന്‍പതു ഒന്പതരയോടടുപ്പിച്ചു അതീവ രഹസ്യമായി ഏര്‍പ്പെട്ട ചില "ബുദ്ധിപരമായ തര്‍ക്കങ്ങളുടെ" ടേപ്പ് ശശി ലീക്സിന് ലഭിച്ചിരിക്കുന്നു. ഒറിജിനല്‍ ദൈര്‍ഘ്യം സുമാര്‍ 86.7 മിനുറ്റ് ഉണ്ടായിരുന്ന ടേപ്പ് ശശി ബോയ്സിന്റെ തെറിവിളികള്‍ കട്ട് ചെയ്തു മാറ്റിയപ്പോള്‍ മിച്ചം വന്ന 3 മിനുറ്റ് സംഭാഷണങ്ങള്‍ പ്രേക്ഷകര്‍ക്കായ് ഇവിടെ പ്രസിദ്ധീകരിക്കുന്നു.


ശശി ബോയ്‌ 1: ശെ എന്നാലും ഇതൊരുമാതിരി കളസം കീറുന്ന എടപാടായിപ്പോയി.

ശശി ബോയ്‌ 2: നാറീന്നു പറഞ്ഞാ നല്ല എ ക്ലാസ് ആയിട്ട് നാറി. "ഉഡായിപ്പുകള്‍ ഇല്ലാത്ത നാറ്റം" എന്ന് ബൌദ്ധികമായി വിശേഷിപ്പിക്കാം.

ശശി ബോയ്‌ 1: അണ്ടം കീറി നിക്കുമ്പഴും "ബൌധികം" വിടല്ല്.

ശശി ബോയ്‌ 2: മിണ്ടല്ല്.... എല്ലാത്തിനും കാരണം നീ ഒറ്റ ഒരുത്തനാണ്.

ശശി ബോയ്‌ 1: ഞാനാ?

ശശി ബോയ്‌ 3: നീ തന്നെ. എന്നാ അലക്കാരുന്നു. ഭീഷ്മപിതാമഹന്‍, കുരുക്ഷേത്രം, ശപഥം, സ്വച്ഛന്ദമൃതു... അവന്റെ കോപ്പിലെ ഒരു ഉപമ.. ധ്വനിപ്പിച്ച് ധ്വനിപ്പിച്ച് അച്ചുമ്മാമയെ നീ ട്രാഫിക് സിനിമയിലെ ശ്രീനിവാസനെ പോലെ ക്രൂരതയുടെ പര്യായമായ ഒരു വര്‍ഗീയ ഫാസിസ്റ്റ് ബിംബമാക്കി മാറ്റിക്കളഞ്ഞു. ഇനി ഇപ്പൊ അങ്ങേരെ നമ്മള് എങ്ങനെ കേറി സപ്പോര്‍ട്ട് ചെയ്യും.

ശശി ബോയ്‌ 1: ധ്വനിപ്പിക്കലിന്റെ കാര്യം നീ മിണ്ടരുത് ശശീ. സ്റ്റീവ് വോയെ ഗെറ്റ് ഔട്ട്‌ അടിച്ച ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോഡിനു വിപ്ലവാഭിവാദ്യങ്ങള്‍ അര്‍പ്പിച്ചോണ്ടല്ലേ നീ അച്ചുമാമയ്ക്കിട്ടു നൈസായിട്ടു ചാമ്പിയത്.

ശശി ബോയ്‌ 4: ജയിച്ചാ... ഓസ്ട്രേലിയ ജയിച്ചാ.. ആ ധോനിയോട് ഞാന്‍ പണ്ടേ പറഞ്ഞതാ ഓപ്പണിങ്ങിനു കപില്‍ദേവ് ആണ് ബെസ്റ്റെന്ന്.

ശശി ബോയ്‌ 2: ഈ മൈരനെ ആരടേ ഇങ്ങോട്ട് കേറ്റി വിട്ടത്. ആനയെന്നു പറഞ്ഞാല്‍ അന്തര്‍വാഹിനിയെന്നു കേള്‍ക്കുന്ന ഇവനെയൊക്കെ ചുമക്കേണ്ടി വന്ന നമ്മള ഒരു ഗതികേട്. ഓക്കെ ബോയ്സ്, ഓള്‍ ശശി ബോയ്സ്.. ബാക്ക് ടു ദി ടോപ്പിക്.

ശശി ബോയ്‌ 5: ഞാന്‍ നിങ്ങളെ ആരെയും കുറ്റപ്പെടുത്തുന്നില്ല. അച്ചു എന്നത് പോയിട്ട് "അ" എന്ന് കേള്‍ക്കുമ്പോഴേ ഞാന്‍ അങ്ങേര്‍ക്കിട്ട് "അ" യില്‍ തന്നെ തുടങ്ങുന്ന നല്ല നാല് കല്ലന്‍ തെറി വിളിച്ചിട്ടേ ബസ് ഓടിച്ച ചരിത്രമുള്ളൂ. ശെ എന്നാലും 2001 ല്‍ അച്ചുമാമ നായനാര്‍ സര്‍ക്കാരിനെ പിന്‍ സീറ്റ് ഡ്രൈവിംഗ് നടത്തിയതും, എല്‍.ഡി.എഫ് കണ്‍വീനര്‍ ആയിരുന്നു കാട്ടിക്കൂട്ടിയ വിക്രിയകളും ഇതുവരെ ഒരു മൈകുണാന്ജനും അറിയുകേലാരുന്നു. ഇതിപ്പോ മൂലക്കുരുവിന്റെ അസുഖം ചെണ്ട കൊട്ടി നാട്ടുകാരെ അറിയിച്ച അവസ്ഥയായി.

ശശി ബോയ്‌ 3: ആകപാടെ ഒരു കാര്യത്തില്‍ മാത്രമാണ് ആശ്വാസം. പണ്ട് നമ്മള്‍ ഒരു ഗോമ്പറ്റീഷന്‍ ഇറക്കിയാരുന്നല്ലോ. അച്ചുമാമയ്ക്കും കുടുംബത്തിനും എതിരെ മികച്ച ആരോപണങ്ങള്‍ ക്ഷണിക്കുന്നു എന്ന് ടൈറ്റിലും കൊടുത്ത്. അതിന്റെ പ്രൈസ് ഇനി പുറത്തൂന്നു ആരും അടിച്ചോണ്ട് പോകും എന്ന് ആധി വേണ്ട. അത്ര മനോഹരമായിരുന്നു നമ്മള പെര്‍ഫോര്‍മന്‍സ് .

ശശി ബോയ്‌ 2: (ദീര്‍ഘ നിശ്വാസത്തോടെ) അല്ലെങ്കിലും തെരഞ്ഞെടുപ്പിനെ ഒരു ടീം നേരിടുന്നതിനു കണ്ടാല്‍ അറിയാമെടെ അവരുടെ ഗവണ്‍മെന്‍റ് ഏതു ഷേപ്പില്‍ ആയിരിക്കും എന്ന്...ലേബല്‍: ബസുകളായ ബസുകള്‍ മുഴുവന്‍ ഓടി നടന്നു വെണ്ടക്കാ അക്ഷരത്തില്‍ എഴുതി പിടിപ്പിച്ചതെല്ലാം, ഒളിക്കാണോ മറയ്ക്കാനോ കഴിയാതെ അവിടെ ഒക്കെ തന്നെ കാണും. ശശി ബോയ്‌ വര്‍ഗ്ഗത്തിന്റെ ശാപമാ അത്.

(ലേബലിന് കടപ്പാട്: നന്ദനം; വേലക്കാരി അമ്മുമ്മ)