tag:google.com,2010:buzz:z13dzhnrlxz4tp30t22vjtwxixnce3fpc04
Syam Kumar R
108055984722888068103
Oct 09, 2011
Oct 09, 2011
Buzz
Public
"പ്രതിയുടെ പേര് രാമന്‍പിള്ള ബാലകൃഷ്ണപിള്ള. അന്ന് ജയില്‍ ശിക്ഷയില്‍നിന്ന് രക്ഷപ്പെട്ടെങ്കിലും ഇന്നയാള് തടവുപുള്ളിയാണ്. അന്ന് ബലാത്സംഗം; ഇന്ന് അഴിമതി."
Reshared post from മാരീചന് .
കുടിലതയില്‍ തുടങ്ങി; ചിതറിയത് നിഷ്കളങ്ക ജീവിതങ്ങള്‍
വാദിയായ സ്ത...
tag:google.com,2010:buzz:z135cbyjrmezc1npa04cdh5hsyiduzwj4vk0k
Reshared
post from
മാരീചന് .
കുടിലതയില്‍ തുടങ്ങി; ചിതറിയത് നിഷ്കളങ്ക ജീവിതങ്ങള്‍
വാദിയായ സ്ത്രീ ഇത്രയും ദൂരം അപരിചിതനായ ആളുടെകൂടെ പോയത് വിശ്വസിക്കാന്‍ കഴിയില്ല. വാദിക്ക് സഹോദരിയുടെ ഭര്‍ത്താവുമായി അവിഹിതബന്ധമുണ്ടെന്ന് അഭ്യൂഹമുണ്ട്. പരാതി നല്‍കിയത് സംഭവം നടന്ന് 12 ദിവസം കഴിഞ്ഞ ശേഷം മാത്രം- ഇങ്ങനെ മൂന്നേമൂന്ന് കാരണങ്ങള്‍ കൊണ്ട് ഒരാള്‍ ബലാത്സംഗ കേസിന്റെ ശിക്ഷയില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. കേരള ഹൈക്കോടതി 1954 കെഎല്‍ടി 544-ാം നമ്പര്‍ ഉത്തരവില്‍ ജസ്റ്റിസ് ശങ്കരന് കീഴ്ക്കോടതി വിധിയെ ഉദ്ധരിച്ച് പ്രതിയെ വിട്ടയക്കാന്‍ നിരത്തിയത് ഈ മൂന്ന് ന്യായങ്ങളാണ്. രാമന്‍പിള്ള ബാലകൃഷ്ണപിള്ള വേഴ്സസ് ലക്ഷ്മി ഗൗരിക്കുട്ടിയമ്മ എന്ന തലക്കെട്ടില്‍ ഈ കേസ് ഹൈക്കോടതി രേഖകളില്‍ ഉണ്ട്. പ്രതിയുടെ പേര് രാമന്‍പിള്ള ബാലകൃഷ്ണപിള്ള. അന്ന് ജയില്‍ ശിക്ഷയില്‍നിന്ന് രക്ഷപ്പെട്ടെങ്കിലും ഇന്നയാള് തടവുപുള്ളിയാണ്. അന്ന് ബലാത്സംഗം; ഇന്ന് അഴിമതി.
കുറ്റകൃത്യങ്ങളില്‍നിന്ന് കുറ്റകൃത്യങ്ങളിലേക്കുള്ള യാത്രയാണ് ആര് ബാലകൃഷ്ണപിള്ളയുടെ ജീവിതം. 57 വര്‍ഷം മുമ്പ് പിള്ളയെ ബലാത്സംഗക്കേസില്നിന്ന് വിടാന്‍ കോടതി പറഞ്ഞ ന്യായം ഇന്ന് വിലപ്പോകില്ല. മാനഭംഗക്കേസില്‍ സ്ത്രീയുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന നിര്‍ണായകമായ സുപ്രീംകോടതി വിധിയും പരാതി നല്കാന് ഇര വൈകുന്നത് പ്രതികള്‍ക്ക് അനുകൂലമായി കണക്കാക്കാന്‍ പാടില്ലെന്ന വിധിയും വന്നത് ഈ കേസിന് മുമ്പായിരുന്നെങ്കില്‍ അന്നത്തെ പ്രതികള്‍ അകത്താകുമായിരുന്നു. കേസിലെ വാദിയായ സ്ത്രീയുടെ പരാതി ഇങ്ങനെ:
1953 മാര്‍ച്ച് 14ന് രാത്രി എട്ട് മണി. വാളകത്തെ യുവതിയുടെ ഭര്‍തൃവീട്ടിലേക്ക് ഒരാള്‍ എത്തി. സഹോദരീഭര്‍ത്താവിന് അത്യാവശ്യമായി ഒരു കാര്യം പറയാനുണ്ടെന്നും ഉടന്‍ വരണമെന്നും ഇയാള്‍ പറഞ്ഞു. കാര്യമെന്തെന്നറിയാതെ അവര്‍ അതിവേഗം ഓടി. സഹോദരീഭര്‍ത്താവ് എന്തോ അപകടത്തില്‍പെട്ടെന്ന ഭയപ്പാടോടെ. ഏതാനും ദൂരം നടന്നപ്പോള്‍ വഴിയരികില്‍ ഒരാള്‍ നില്ക്കുന്നു. കാര്യസ്ഥനും ആ മനുഷ്യനും ചേര്‍ന്ന് യുവതിയെ തൊട്ടടുത്ത സ്കൂളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തു.ആയിരങ്ങള്‍ക്ക് അറിവിന്റെ ആദ്യക്ഷരം കുറിച്ച വാളകം സ്കൂളിലെ നാല് ചവരുകള്ക്കുള്ളില് അന്ന് ചിതറിത്തെറിച്ചത് യുവതിയുടെ മാനം. അറിവിന്റെ ശ്രീകോവിലില്‍ മാനം അടിയറവ് പറയേണ്ടിവന്ന ഉള്‍ക്കിടിലത്തില്‍ തകര്‍ന്നുപോയ അവര്‍ പിന്നീട് ധൈര്യം വീണ്ടെടുത്ത് നിയമവഴിയില്‍ പൊരുതാന്‍ തയ്യാറായി. പൊലീസില്‍ പരാതി നല്കി. കീഴൂട്ട് രാമന്‍പിള്ള മകന് ബാലകൃഷ്ണപിള്ളയെ ഒന്നാം പ്രതിയും കാര്യസ്ഥനെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസെടുത്തു. പുനലൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി പ്രതികള്‍ക്കെതിരായ പരാതിയില്‍ തെളിവുകള്‍ അപര്യാപ്തമെന്ന് പറഞ്ഞ് തള്ളി. കേസ് അന്വേഷിച്ച രണ്ട് പൊലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 14 സാക്ഷികളുണ്ടായിരുന്നെങ്കിലും പൊലീസുകാരെ പോലും മജിസ്ട്രേട്ട് വിസ്തരിച്ചില്ല. സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയില്ല. രണ്ടും കല്‍പ്പിച്ച് യുവതി ജില്ലാ കോടതിയെ സമീപിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ജില്ലാകോടതി കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കുകയും കേസ് അന്വേഷിച്ച പൊലീസിനെ വിസ്തരിക്കാത്ത കീഴ്ക്കോടതി ഉത്തരവിനെ വിമര്‍ശിക്കുകയും ചെയ്തു.
ഇതിനെതിരെ പിള്ള ഹൈക്കോടതിയില്‍ റിവ്യൂ ഹര്‍ജി നല്കി. ഹൈക്കോടതി ജില്ലാ മജിസ്ട്രേട്ടിന്റെ ഉത്തരവ് റദ്ദാക്കി. ഉത്തരവിന് ആധാരമാക്കിയത് ആദ്യം പരാമര്‍ശിച്ച മൂന്ന് വിചിത്രമായ കാര്യങ്ങളാണ്. കോടതിവിധി എതിരായതോടെ സ്ത്രീയും കുടുംബവും വീണ്ടും വേട്ടയാടപ്പെട്ടു. ആ കുടുംബം വേരോടെ പിഴുതെറിയപ്പെട്ടു. അപമാനഭാരത്താല്‍ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി. രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമായി നാടുവിട്ട അവരെക്കുറിച്ച് വാളകത്തുകാര്ക്ക് ഇപ്പോഴും വിവരമില്ല.
അന്ന്, മാനഭംഗംചെയ്യപ്പെട്ട യുവതി അനുഭവിച്ച പീഡനം; വിഹ്വലത; ആലംബമില്ലായ്മ- അതുതന്നെയാണ് ഇപ്പോള്‍ കൃഷ്ണകുമാര്‍ എന്ന അധ്യാപകനും കുടുംബവും അനുഭവിക്കുന്നത്. കൃഷ്ണകുമാറിന്റെ ഭാര്യയ്ക്ക് അര്‍ഹമായ സ്ഥാനക്കയറ്റം കിട്ടാത്തതിന് കോടതിയെ സമീപിച്ചതിന്റെപേരില് ഭീഷണി, ഒറ്റപ്പെടുത്തല്‍ , അപവാദ പ്രചാരണം. ഒരുകാലത്ത് പിള്ളയുടെ നിഴലായി നടന്ന കാര്യസ്ഥന് കൊട്ടാരം രാഘവന്‍പിള്ളയുടെ മകന് കൃഷ്ണകുമാറിന്റെ ഗതിയാണിത്. കൃഷ്ണകുമാറിന്റേത് വെറും അപകടമാണ്; ആക്രമിക്കപ്പെട്ടിട്ടില്ല എന്ന വാദം പ്രചരിക്കുകയാണിപ്പോള്‍ . മലദ്വാരത്തില്‍ പാര കയറ്റപ്പെട്ട കൃഷ്ണകുമാറാണ് ഇപ്പോള്‍ ഒരുപറ്റം മാധ്യമങ്ങള്‍ക്കുമുന്നില്‍ പ്രതിസ്ഥാനത്ത്. ആര് ആക്രമിച്ചു എന്നല്ല, കൃഷ്ണകുമാറിന് പുറത്തുപറയാന്‍ പറ്റാത്ത ഇടപാടുകള്‍ എന്തെങ്കിലും ഉണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതുതന്നെയാണ് അരനൂറ്റാണ്ടു മുമ്പും സംഭവിച്ചത്. ഒരു കൊച്ചു പ്രദേശത്ത് ഒതുങ്ങിനില്ക്കുന്ന പാര്‍ടിയും സ്വാധീനവുമായി ബാലകൃഷ്ണപിള്ള എന്ന നേതാവ് എത്രയൊക്കെ വളര്‍ന്നു; ആ വളര്‍ച്ചയ്ക്കുപിന്നിലെ നീതികേടിന്റെയും കൗടില്യത്തിന്റെയും വഴികളേതൊക്കെ എന്ന അന്വേഷണം അപസര്‍പ്പക കഥകളെപ്പോലും വെല്ലും.
(കല്‍ത്തുറുങ്കിലേക്ക് ഒരു മാടമ്പിവഴി - ദേശാഭിമാനി പരമ്പര ഭാഗം 1)